ഹോണർ ഹാൻഡ്സെറ്റുകളുടെ ജിഎസ്ടി വർധിപ്പിക്കില്ലെന്ന് തീരുമാനം

|

മൊബൈൽ ഫോണുകളിലെ ജിഎസ്ടി വർദ്ധനവ് സ്വാംശീകരിക്കുമെന്നും ഹാൻഡ്‌സെറ്റുകളുടെ വില ഉയർത്തില്ലെന്നും സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഹോണർ പറഞ്ഞു. മൊബൈൽ ഫോണുകളുടെ മേലുള്ള ജിഎസ്ടി സർക്കാർ വർധിപ്പിച്ചെങ്കിലും ഹാൻഡ്സെറ്റുകളുടെ വില വർധിപ്പിക്കില്ല എന്ന തീരുമാനവുമായാണ് ഹോണർ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന മൊബൈൽ ഫോണുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി സർക്കാർ കഴിഞ്ഞ മാസം ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോണർ ജിഎസ്ടി നിരക്ക് വർധിപ്പിക്കില്ല എന്ന്‌ തീരുമാനമെടുത്തത്.

ഹോണർ 9 എക്സ്

മൊബൈൽ ഫോണുകൾക്കായുള്ള ജിഎസ്ടി നിരക്ക് അടുത്തിടെ പരിഷ്കരിച്ചിട്ടും പിന്തുണ നൽകുന്നതും തടസ്സമില്ലാത്ത അനുഭവം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതുമായ ഹോണർ 9 എക്സ്, ഹോണർ 20 സ്മാർട്ട്‌ഫോണുകളുടെ വില ഉയർത്തില്ലെന്ന് ഹോണർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഉപയോക്താക്കൾക്ക് പിന്തുണ നൽകുന്നതിനും മികച്ച അനുഭവങ്ങൾ ഉറപ്പാക്കുന്നതിനുമായി തങ്ങളുടെ മികച്ച വില്പനയുള്ള ഹോണർ 9X മോഡലുകൾ മുതൽ ഹോണർ 20 വരെയുള്ള സ്മാർട്ഫോണുകൾക്ക് ജിഎസ്ടി വില വർദ്ധനവിന് ശേഷവും വില വർധിപ്പിക്കില്ല എന്ന് ഹോണർ ഇന്ത്യ ഒരു പ്രസ്താവനയിൽ അറിയിച്ചു.

ഹോണർ 20

നേരത്തെ നോക്കിയ ഫോൺ ബ്രാൻഡിന്റെ ഉടമയായ എച്ച്എംഡി ഗ്ലോബൽ, ആപ്പിള്‍, സാംസങ്, ഷവോമി, ഓപ്പോ, റിയൽമി എന്നിവ ഉള്‍പ്പടെ എല്ലാ മുൻനിര സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകളും ഇന്ത്യയിൽ വില്‍പനയിലുണ്ടായിരുന്ന ഫോണുകളുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ നികുതി നിരക്കില്‍ ആറ് ശതമാനം വര്‍ധന വരുത്തിയ ജിഎസ്ടി കൗണ്‍സില്‍ തീരുമാനത്തിന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ, വിതരണ മേഖലയില്‍ നിന്ന് കടുത്ത വിമര്‍ശനമാണ് ലഭിച്ചത്.

മുൻനിര സ്മാര്‍ട്‌ഫോണ്‍

ജിഎസ്ടി വർദ്ധനവ് രാജ്യത്ത് 80 കോടി മൊബൈൽ വാങ്ങുന്നവരെ ബാധിക്കുമെന്ന് മൊബൈൽ ഫോൺ നിർമാതാക്കളുടെ ബോഡി ഐസിഇഎ അറിയിച്ചു. ഇത് 15,000 കോടി രൂപയുടെ ഭാരം ഉപയോക്താക്കൾക്ക് നൽകും. യു.എസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയാണ് സ്മാർട്ഫോണുകളുടെ വില കൂട്ടാനുള്ള പ്രധാന കാരണം. മൊബൈൽ ഫോണുകളിൽ ജിഎസ്ടി വർദ്ധനവ് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷം ഇത് രാജ്യത്തെ സ്മാർട്ഫോൺ വ്യവസായത്തെ ബാധിക്കുമെന്നും ഏതാണ്ട് 31-32 കോടി ഇന്ത്യൻ ഉപയോക്താക്കളെ ബാധിക്കുമെന്നും വിദഗ്ധർ പറഞ്ഞിരുന്നു.

ജിഎസ്ടി വർദ്ധനവ്

ആറ് ശതമാനം ജിഎസ്ടി വർധനവ് ഡിജിറ്റൽ ഇന്ത്യ എന്ന വിഷന് വിലങ്ങുതടിയാകുമെന്നാണ് ഇന്ത്യാ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷൻ ചെയർമാൻ പങ്കജ് മൊഹീന്ദ്രൂ വെളിപ്പെടുത്തി. മൊബൈൽ ഫോണുകളിലെ ജിഎസ്ടി വർദ്ധനവ് സ്വാംശീകരിക്കുമെന്നും ഹാൻഡ്‌സെറ്റുകളുടെ വില ഉയർത്തില്ലെന്നും സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഹോണർ പറഞ്ഞു.

സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഹോണർ

ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ വരുന്ന മൊബൈൽ ഫോണുകളുടെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി സർക്കാർ കഴിഞ്ഞ മാസം ഉയർത്തിയിരുന്നു. സ്മാർട്ഫോണുകളുടെ നിരക്ക് വർദ്ധനവ് എങ്ങനെ ഉപയോക്താക്കളെ ബാധിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.

Best Mobiles in India

English summary
Honor India to absorb GST rate hike on smartphones. Smartphone maker Honor said that it will absorb the GST hike on mobile phones and not raise prices of its handsets. The government had last month increased GST rate on mobile phones to 18 per cent from 12 per cent, with effect from April 1.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X