ഹോണർ V 10 രജിസ്‌ട്രേഷന്‍ ആമസോണില്‍ തുടങ്ങി

|

ഹോണറിൽ നിന്നുള്ള പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളായ 7X, V 10 എന്നിവ പുറത്തിറക്കുന്ന കാര്യം അടുത്തിടെ ലണ്ടനിലാണ് ഹുവായി പ്രഖ്യാപിച്ചത്. 12999 രൂപ വിലയുള്ള 7X ഇന്ത്യന്‍ വിപണിയിലെത്തിക്കഴിഞ്ഞു. ആമസോണില്‍ നിന്ന് ഇത് വാങ്ങാന്‍ കഴിയും.

ഹോണർ V 10  രജിസ്‌ട്രേഷന്‍ ആമസോണില്‍ തുടങ്ങി

ഇതിന് പിന്നാലെ ഹോണർ V10 ജനുവരി 8ന് ഇന്ത്യയില്‍ എത്തുമെന്ന സൂചനകള്‍ ശക്തമായി കഴിഞ്ഞു. ആമസോണില്‍ ഫോണിനായി രജിസ്റ്റര്‍ ചെയ്യാം. ഫോണിന്റെ ഇന്ത്യയിലെ വിലയെ കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭ്യമല്ല. 499 യൂറോയാണ് (ഏകദേശം 38000 രൂപ) കമ്പനി നിശ്ചയിച്ചിരിക്കുന്ന വില.

അതുകൊണ്ട് തന്നെ നാല്‍പ്പതിനായിരം രൂപയില്‍ താഴെയായിരിക്കും ഹോണർ V10-ന്റെ വിലയെന്ന് പ്രതീക്ഷിക്കാം. വണ്‍പ്ലസ് 5T, നോക്കിയ 8, ഷവോമി മി മിക്‌സ് 2 എന്നീ ഫോണുകളോടായിരിക്കും V10 മത്സരിക്കുക. ഇന്ത്യയ്ക്ക് പുറമെ റഷ്യ, സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടണ്‍, ജര്‍മ്മനി, അമേരിക്ക, ഫ്രാന്‍സ് എന്നിവിടങ്ങളിലും ഓണര്‍ V10 ഉടനെത്തും.

ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാനും ഇനി ആധാര്‍ കാര്‍ഡ് വേണംഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാനും ഇനി ആധാര്‍ കാര്‍ഡ് വേണം

EMUI 8.0, ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ, 5.99 ഇഞ്ച് FHD+IPS എല്‍സിഡി ഫുള്‍വ്യൂ ഡിസ്‌പ്ലേ, 2160*1080 പിക്‌സെല്‍ റെസല്യൂഷന്‍, 18:9 ആസ്‌പെക്ട് റേഷ്യോ എന്നിവയാണ് ഓണര്‍ V10-ന്റെ പ്രധാന സവിശേഷതകള്‍.

6GB റാമോട് കൂടിയ ഹൈസിലിക്കണ്‍ കിരിന്‍ 970 SoCയും ഈ സ്മാര്‍ട്ട്‌ഫോണിനെ ആകര്‍ഷകമാക്കുന്നു. ഇനി ക്യാമറയുടെ കാര്യം നോക്കാം. പിന്‍വശത്ത് രണ്ട് ക്യാമറകളുണ്ട്. ഒന്ന് 16 MP RGB ക്യാമറയും മറ്റേത് 20 MP മോണോക്രോം ക്യാമറയുമാണ്. സെല്‍ഫി ക്യാമറ 13 MP ആണ്.

ഹോണർ V10-ന് 128 GB സ്‌റ്റോറേജ് ശേഷിയുണ്ട്. ഇത് 256 GB വരെ വികസിപ്പിക്കാം. 3750 mAh ബാറ്ററി ചാര്‍ജ് തീരുമെന്ന ആശങ്കയില്‍ നിന്ന് മോചനം നല്‍കാന്‍ പോന്നതാണ്. പേയ്‌മെന്റ് ലെവല്‍ ഓഥന്റിക്കേഷന് വരെ ഉപയോഗിക്കാവുന്ന പുതിയ ഫേഷ്യല്‍ അണ്‍ലോക്ക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ടിപ്‌സ്, AI- ആക്‌സിലറേറ്റഡ് ട്രാന്‍സ്ലേറ്റര്‍ എന്നിവയും ഓണര്‍ V10-ന്റെ എടുത്തുപറയത്തക്ക ഗുണങ്ങളാണ്.

Best Mobiles in India

Read more about:
English summary
Honor V10 that was launched alongside the Honor 7X at an event in London earlier this month is expected to be launched in India on January 8, 2018. While there is enough time for the launch to happen, the registrations for the same are open on Amazon India for the interested buyers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X