ഹോണര്‍ വി10 ജനുവരിയില്‍ ഇന്ത്യയിലെത്തും

Posted By: Archana V

വണ്‍പ്ലസ്‌ 5ടിയോടുള്ള മത്സരം ലക്ഷ്യമിട്ട്‌ ഹുവായ്‌യുടെ ഉപ ബ്രാന്‍ഡായ ഹോണറിന്റെ ബെസെല്‍ലെസ്സ്‌ സ്‌മാര്‍ട്‌ഫോണ്‍ ഹോണര്‍ വി10 ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ്‌ (എഐ)- സാധ്യമാകുന്ന ചിപ്‌സെറ്റോടുകൂടിയാണ്‌ സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌. ഹോണറില്‍ നിന്ന്‌ ഇത്തരത്തില്‍ ഇതാദ്യമാണ്‌.

ഹോണര്‍ വി10 ജനുവരിയില്‍ ഇന്ത്യയിലെത്തും

പുതിയ സ്‌മാര്‍ട്‌ഫോണിനെ സംബന്ധിക്കുന്ന നിരവധി അഭ്യൂഹങ്ങള്‍ നിലവില്‍ എത്തുന്നുണ്ട്‌. ഈ ആഴ്‌ചയുടെ തുടക്കത്തില്‍ ചൈനീസ്‌ വിപണിയില്‍ വി10 പുറത്തിറക്കുമെന്ന്‌ ഐഎഎന്‍എസ്‌ പറഞ്ഞിരുന്നു.

ഡിസംബര്‍ 5ന്‌ ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ വി10 ആഗോളതലത്തില്‍ പുറത്തിറക്കിയേക്കും എന്നും പറയപ്പെടുന്നുണ്ട്‌. ജനുവരിയിലായിരിക്കും ഹോണര്‍ ഇന്ത്യയിലേക്ക്‌ എത്തുക.

ഹോണര്‍ വി10 എത്തുന്നത്‌ 6ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയോട്‌ കൂടിയാണ്‌. എഫ്‌/0.95-എഫ്‌/16 പരിധിയില്‍ വിശാലമായ അപ്പെര്‍ച്ചറോടു കൂടി 16എംപി+20 എംപി സെന്‍സര്‍ ഉള്‍പ്പെടുന്ന ഡ്യുവല്‍ റിയര്‍ ക്യാമറയും 13 എംപി മുന്‍ ക്യാമറയുമാണ്‌ ഹാന്‍ഡ്‌സെറ്റിലുള്ളത്‌.

എംടെക്‌ പുതിയ ചെലവ്‌കുറഞ്ഞ സ്‌മാര്‍ട്‌ഫോണ്‍ ഇറോസ്‌പ്ലസ്‌ പുറത്തിറക്കി

2160പിx 1080പി റെസല്യൂഷനോട്‌ കൂടിയ ബെസല്‍ലെസ്സ്‌ 5.99-ഇഞ്ച്‌ എഫ്‌എച്ച്‌ഡി ഡിസ്‌പ്ലെയോടു കൂടിയാണ്‌ സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നത്‌.

3750 എംഎഎച്ച്‌ ബാറ്ററി , ആന്‍ഡ്രോയ്‌ഡ്‌ 8.0 ഒറിയോ അധിഷ്‌ഠിത ഇഎംയുഐ 8.0 എന്നിവയോടു കൂടിയായിരിക്കും സ്‌മാര്‍ട്‌ ഫോണ്‍ എത്തുക. ഹോണര്‍ വി10 കിരിന്‍ 970 ചിപ്‌സെറ്റിലായിരിക്കും പ്രവര്‍ത്തിക്കുക എന്ന്‌ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പ്രാപ്യമായ എഐ പരിസ്ഥിതി വാഗ്‌ദാനം ചെയ്യുന്ന ന്യൂറല്‍ പ്രോസസിങ്‌ യൂണിറ്റോട്‌ (എന്‍പിയു) കൂടിയ ചിപ്പിലെ ഹോണറിന്റെ ആദ്യ സിസ്റ്റം (എസ്‌ഒഎസ്‌) ആണിത്‌.

ആമോസോണില്‍ അല്ലെങ്കില്‍ ഫ്‌ളിപ്‌കാര്‍ട്ടില്‍ ഹോണര്‍ വി10 ലഭ്യമാകും എന്നാണ്‌ ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.ഡിസംബര്‍ 5 ന്‌ ഹോണര്‍ 7എക്‌സ്‌ പുറത്തിറക്കുന്ന ചടങ്ങില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്‌. ഹോണര്‍6 എക്‌സിന്റെ പിന്‍ഗാമിയാണ്‌ ഹോണര്‍ 7എക്‌സ്‌ .

4ജിബി റാമിലെത്തുന്ന ഹോണര്‍ 7എക്‌സില്‍ 16 എംപി ഹൈ-ഡെഫനിഷന്‍ ഡ്യുവല്‍ റിയര്‍ ക്യാമറകളും 8 എംപി മുന്‍ ക്യാമറകളും ആണ്‌ ഉള്ളത്‌. കിരിന്‍ 659 ഒക്ട-കോര്‍ പ്രോസസര്‍ ആണ്‌ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്‌. എഫ്‌എച്ച്‌ഡി ഫുള്‍വ്യൂ ഡിസ്‌പ്ലെയോട്‌ കൂടി എത്തുന്ന 5.9 ഇഞ്ച്‌ ഡിവൈസില്‍

3340 എംഎഎച്ച്‌ ബാറ്ററിയാണ്‌ ഉള്ളത്‌. 32ജിബി ,64ജിബി, 128 ജിബി എന്നിങ്ങനെ വിവിധ ഇന്റേണല്‍മെമ്മറിയോട്‌ കൂടിയ മൂന്ന്‌ വ്യത്യസ്‌ത പതിപ്പുകള്‍ ലഭിക്കും.

Read more about:
English summary
Industry sources have now told IANS that the Honor V10 is likely to be launched in the Chinese market early this week.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot