കംപ്ലീറ്റ് ഹെൽത്ത് ട്രാക്കർ, ഹൃദയമിടിപ്പ് വരെ അളക്കും ! കിടുകിടിലൻ ഈ സ്മാർട്ട് വാച്ച്
ഇന്നത്തെ ജീവിതരീതിയിൽ ആരോഗ്യത്തിന് വലിയ പ്രാധാന്യം നൽകുന്നവരാകും നമ്മളോരോരുത്തരും. ജിമ്മും, പ്രത്യേക വർക് ഔട്ടും ഒക്കെയായി എപ്പോഴും ഫിറ്റ് ആയിരിക്കാനാകും നമ്മുടെ ശ്രമം. അത്തരത്തിലുള്ളവരുടെ കയ്യിലെല്ലാം ഒരു സ്മാർട്ട് വാച്ചും ഇക്കാലത്ത് ഉണ്ടാകാറുണ്ട്. അവയിലൂടെ ഹൃദയമിടിപ്പും കുറഞ്ഞ കലോറികളുമെല്ലാം നോക്കിയാകും നമ്മൾ ആരോഗ്യകാര്യങ്ങളിൽ എപ്പോഴും ഒരു കണ്ണ് വെയ്ക്കുക. ആരോഗ്യം കൂടാതെ ഉറക്കം, സ്റ്റെപ്പ് കൗണ്ട്, ഓക്സിജൻ ലെവൽ തുടങ്ങിയവ എല്ലാം നമ്മെ അറിയിക്കാൻ അവ സഹായിക്കുന്നുണ്ട്. ഒരുതരത്തിൽ പറഞ്ഞാൽ സ്മാർട്ട് വാച്ച് എല്ലാവരും വിശ്വസിക്കുന്ന ഒരു ഉപകരണമായി ഇന്നത്തെ കാലത്ത് മാറിയിരിക്കുന്നു.
വിപണികളിൽ കിടിലൻ ഫീച്ചറുകളുമായി സ്മാർട്ട് വാച്ചുകൾ തരംഗം സൃഷ്ടിക്കുകയാണ്. സ്റ്റൈലിഷ് ഡിസൈനുകളുള്ളതും ദീർഘകാലം ഉപയോഗിക്കാൻ സാധിക്കുന്നതുമായ ടോപ്പ് ക്വാളിറ്റി സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കറുകളും സ്വന്തമാക്കാം. അത്യുഗ്രൻ ഫീച്ചറുകളാണ് സ്മാർട്ട് വാച്ചുകളെ വേറിട്ട് നിർത്തുന്നത്. ദൈനംദിന കായികപ്രവർത്തനങ്ങൾ വിലയിരുത്താനും കോളുകളും മെസ്സേജുകളും നിരീക്ഷിക്കാനും സാധിക്കും. ജിപിഎസ് മുതൽ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുള്ള സാങ്കേതികവിദ്യയുള്ള സ്മാർട്ട് വാച്ചുകളുണ്ട്.

ഫിറ്റ്നസ് ട്രാക്കർ, ഫൈൻഡ് മൈ ഫോൺ, പെഡോമീറ്റർ എന്നിങ്ങനെയുള്ള നിരവധി ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനാകും. ഇതിനെല്ലാം സഹായിക്കുന്ന ഒരു സ്മാർട്ട് വാച്ച് പുറത്തിറക്കിയിരിക്കുകയാണ് ഹോണർ. ബാഴ്സലോണയിൽ നടക്കുന്ന മൊബൈൽ കോൺഗ്രസ്സിലാണ് പുതിയ വാച്ച് പുറത്തിറക്കിയിരിക്കുന്നത്. ഹോണർ വാച്ച് 5 അൾട്ര (Honor Watch 5 Ultra)എന്ന പേരിലാണ് ഇത് വിപണിയിലെത്തുക. ഹോണർ വാച്ച് 5 അൾട്രയുടെ പ്രധാന സവിശേഷത എന്നാൽ ഇസിജി ട്രാക്ക് ചെയ്യാനായി ഇലക്ട്രോ കാർഡിയോ ഗ്രാം റീഡിങ് ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതാണ്.
ഫിറ്റ്നസ് ട്രാക്കിംഗ്, 24X7 ഹൃദയമിടിപ്പ് നിരീക്ഷിക്കൽ തുടങ്ങിയ സവിശേഷതകളുള്ള ഹോണർ വാച്ച് 5 അൾട്ര ഫിറ്റ്നസ് പ്രേമികൾക്കായാണ് അവതരിപ്പിച്ചിരിക്കുന്നത്. 456×280 പിക്‌സൽ റെസല്യൂഷനോടുകൂടിയ വ്യത്താകൃതിയിലുള്ള 1.5 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫിറ്റ്നസ് വെയറബിളിന്.480ാഅവ ബാറ്ററിയാണ് ഇതിനുള്ളത്.
ഹോണർ വാച്ച് 5 അൾട്രയിൽ ഉപയോക്താക്കൾക്ക് 15 പ്രൊഫഷണൽ, 85 കസ്റ്റം മോഡുകൾ ഉൾപ്പെടെ നൂറിലധികം വർക്ക് ഔട്ട് മോഡുകൾ ലഭിക്കും. വ്യായാമ ഡേറ്റ റെക്കോർഡിംഗിൽ പർവതാരോഹണം, നടത്തം, സ്‌കിംഗ്, ഇൻഡോറും ഔട്ട്‌ഡോറുമായുള്ള ഓട്ടം, സൗജന്യ പരിശീലനം എന്നിവ ഉൾപ്പെടുന്നു. ഉപയോക്താക്കളുടെ ആരോഗ്യം നിരീക്ഷിക്കുന്നതിന് 24X7 ഹൃദയമിടിപ്പ് നിരീക്ഷിക്കൽ, രാത്രിയിലെ ഉറക്കം നിരീക്ഷിക്കുക എന്നിവയും അതിലേറെയും സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.
കൂടാതെ, ഉപയോക്താക്കൾക്ക് ഒരു ബിൽറ്റ്-ഇൻ സ്പീക്കറും മൈക്രോഫോണും ഉപയോഗിച്ച് സ്മാർട്ട് വാച്ച് വഴി ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാനും സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും കഴിയും. ഹോണർ വാച്ച് 5 അൾട്ര മോഡലിന് 15 ദിവസത്തെ ബാറ്ററി ലൈഫ് നൽകാൻ കഴിയുമെന്ന് ഹോണർ അവകാശപ്പെടുന്നു. 95 വർക്ക് ഔട്ട് മോഡുകൾ, 12 ആനിമേറ്റഡ് വർക്ക് ഔട്ട് കോഴ്സുകൾ, 44 ആനിമേറ്റഡ് വ്യായാമ മൂവ്സ് എന്നിവയാണ് ഹോണർ വാച്ച് 5 അൾട്ര് സ്മാർട്ട് വാച്ചിൽ ഉൾക്കൊള്ളുന്നത്.

വാട്ടർ-ഡെസ്റ്റ് പ്രതിരോധ സംവിധാനം, വൃത്താകൃതിയിലുള്ള ഗ്രേഡ് 5 ടൈറ്റാനിയം അലോയ് കേസിൽ സ്ഥാപിച്ചിരിക്കുന്ന ഫ്രെയിം. പ്രധാനപ്പെട്ട വിവരങ്ങൾ ഒറ്റനോട്ടത്തിൽ കാണുന്നതിന് വേണ്ടി എപ്പോഴും ഓൺ ആയ ഡിസ്പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. ഡിസ്പ്ലേയ്ക്ക് മുകളിൽ സഫയർ ഗ്ലാസ് സംരക്ഷണവും ഹോണർ വാച്ച് 5 അൾട്രയിൽ കാണാൻ കഴിയും.
ഹോണർ വാച്ച് 5 അൾട്ര കറുപ്പ്,ബ്രൗൺ നിറങ്ങളിളിലാണ് ലഭ്യമാവുന്നത്. യഥാക്രമം ഫ്ലൂറോഇലാസ്റ്റോമർ, ലെതർ സ്ട്രാപ്പ് എന്നിവയുമായി ജോടിയാക്കിയിരിക്കുന്നു. ഹോണർ വാച്ച് 5 അൾട്രയുടെ വില ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. 51.8 ഗ്രാമാണ് വാച്ചിന്റെ ഭാരം.യൂറോപ്പിൽ ഉടൻ തന്നെ സ്മാർട്ട് വാച്ച് വാങ്ങാൻ ലഭ്യമാകും.


Click it and Unblock the Notifications