ഫോട്ടോഷോപിലെ മണ്ടത്തരങ്ങള്‍

By Bijesh
|

ഫോട്ടോകള്‍ മനോഹരമാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളില്‍ ഒന്നാണ് ഫോട്ടോഷോപ്. യദാര്‍ഥ ചിത്രത്തിലെ പോരായ്മകള്‍ പരിഹരിക്കാനും കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്താനും ഈ സോഫ്റ്റ് വെയറിലൂടെ സാധിക്കും.

 

വിവിധ പരസ്യങ്ങള്‍ക്കും മാഗസിനുകളുടെ കവറുകള്‍ രൂപപ്പെടുത്താനുമെല്ലാം ഈ സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നുമുണ്ട്. എന്നാല്‍ ഫോട്ടോകളില്‍ എഡിറ്റിംഗ് നടത്തുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുമുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ബാക്ഗ്രൗണ്ടുകള്‍ മുറിച്ചുമാറ്റിയും മറ്റു ചിത്രങ്ങള്‍ കൂട്ടിയോജിപ്പിച്ചും ചിത്രങ്ങള്‍ക്ക് ഭംഗി വരുത്തുമ്പോള്‍ അതിന് പൂര്‍ണത കൈവരുത്താന്‍ ശ്രമിക്കണം. അതീവശ്രദ്ധയോടെ വേണം ഇതു ചെയ്യാന്‍. അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുക. അപഹാസ്യരാവുകയും ചെയ്യും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

അത്തരത്തില്‍ അശ്രദ്ധമായി എഡിറ്റിംഗ് നടത്തിയ ഏതാനും ചിത്രങ്ങള്‍ ഇവിടെ അവതരിപ്പിക്കുന്നു. ഇതില്‍ പരസ്യങ്ങള്‍ക്കും മാഗസിനുകള്‍ക്കുമായി രൂപപ്പെടുത്തിയ ചിത്രങ്ങളുമുണ്ട്. പലതും അബദ്ധജഢിലമായി പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഏതായാലും ഈ ചിത്രങ്ങള്‍ കണ്ടുനോക്കു.

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളില്‍ ഒന്നാണ് ഇത്. ചിത്രം ശ്രദ്ധിച്ചു നോക്കിയാല്‍ അറിയാം പെണ്‍കുട്ടിയുടെ കൈകള്‍ കമ്പ്യൂട്ടര്‍ സി.പി.യുവില്‍ തൊടുന്നില്ല.

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

അശ്രദ്ധമായ എഡിറ്റിംഗിന്റെ മറ്റൊരുദാഹരണം. പെണ്‍കുട്ടിയുടെ ലാപ്‌ടോപ് സ്‌ക്രീനിലെ ചിത്രങ്ങള്‍ ചരിഞ്ഞാണ് ഇരിക്കുന്നത്. മറ്റൊരു ചിത്രം എടുത്ത് ലാപ്‌ടോപ് സ്‌ക്രീനില്‍ യോജിപ്പിച്ചപ്പോള്‍ സംഭവിച്ച പിഴവാണ്.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

പാര്‍ക് ചെയ്തിരിക്കുന്ന ഈ കാറിന്റെ വീലുകള്‍ ശ്രദ്ധിച്ചാല്‍, വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ കാണുന്ന രീതിയിലാണ് അവ പ്രത്യക്ഷമാകുന്നത്.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍
 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഈ ചിത്രത്തില്‍ കൈകള്‍ എഡിറ്റ് ചെയ്തപ്പോള്‍ വിരലുകളുടെ എണ്ണം കൂടി.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

തലയും ഉടലും തമ്മില്‍ യാതൊരു സാമ്യവുമില്ലാത്ത ചിത്രം.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ചിത്രത്തിലെ സ്ത്രീയുടെ ഒരു കാല്‍ അറ്റ നിലയിലാണ് എഡിറ്റ് ചെയ്തിരിക്കുന്നത്.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

നായ്ക്കുട്ടിയെ ചുമക്കാനുള്ള ബാഗിന്റെ പരസ്യമാണ്. പക്ഷേ ചിത്രത്തില്‍ നായ്ക്കുട്ടിക്ക് രണ്ടു കാലുകളെ ഉള്ളു.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഇവിടെ ചിരിക്കുന്ന പെണ്‍കുട്ടിയുടെ വായയുടെ ഒരു ഭാഗം പോയി.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

കസേരയില്‍ ഇരിക്കുന്ന വ്യക്തിയുടെ മടിയില്‍ കയറിനിന്ന് ബാസ്‌കറ്റ് ബോള്‍ വലയിലാക്കുന്നതാണ് ചിത്രം. പക്ഷേ ഇരിക്കുന്നയാളുടെ തല എഡിറ്റിംഗില്‍ പോയി.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഭംഗികൂട്ടാന്‍ നിഴല്‍ എഡിറ്റ് െചയ്തു ചേര്‍ത്തു. പക്ഷേ 15 എന്ന അക്കം നിഴലില്‍ 25 ആയി.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

കാണുന്നവരെ മണ്ടന്‍മാരാക്കുന്ന പരസ്യം. കാരണം എഡിറ്റിങ്ങിലെ പിഴവുതന്നെ. ഒരേ വ്യക്തികളുടെ തലകള്‍ ആവര്‍ത്തിച്ച് ചേര്‍ത്തിരിക്കുന്നു. ചുവന്ന വൃത്തം ശ്രദ്ധിക്കുക.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഈ പരസ്യത്തിലെ കുട്ടിയുടെ അരഭാഗം മുറിഞ്ഞുപോയി.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

വൈദ്യുതി വിളക്ക് വയ്ക്കുന്ന സ്റ്റാന്‍ഡ് മുറിഞ്ഞുപോയി.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഇവിടെ കൈയ് തോളില്‍ നിന്ന് അറ്റ നിലയിലായി.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഈ ചിത്രത്തില്‍ ഒരാളുടെ കൈകള്‍ക്ക് എണ്ണം കൂടി.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഈ ചിത്രത്തിന് വിവരണങ്ങള്‍ ഒന്നും ആവശ്യമില്ല. നിഴലും രൂപവും രണ്ടുതരത്തില്‍

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ചിത്രത്തിലെ ചുവന്ന വൃത്തം ശ്രദ്ധിക്കുക. ലാപ്‌ടോപ് സ്‌ക്രീനില്‍ പ്രതിഫലിക്കുന്ന മുഖം മറ്റൊരു സ്ത്രീയുടേതാണ്.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഒരു സിനിമയുടെ പോസറ്ററാണ്. തോക്കു പിടിച്ചുനില്‍ക്കുന്നയാളുടെ വിരലുകള്‍ കാഞ്ചിയുടെ പരിസരത്തെവിടെയുമില്ല.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ചെക്കുമായി നില്‍ക്കുന്ന വ്യക്തിയുടെ സമീപത്തുള്ള കാറിലെ പ്രതിബിംബം ശ്രദ്ധിക്കുക(ചുവന്ന വൃത്തത്തില്‍). ചെക്കും അത് പിടിച്ച് നില്‍ക്കുന്ന വ്യക്തിയെയും ഫോട്ടോഷോപിലൂടെ യോജിപ്പിച്ചതാണെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമാകും.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

എസ്.ഡി. കാര്‍ഡിന്റെ നിഴല്‍ ചേര്‍ത്തപ്പോള്‍ 8 ജി.ബി. 4 ജിബിയായി കുറഞ്ഞു.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഇവിടെ ഒരേ വ്യക്തികള്‍ തന്നെ മൂന്നിടത്തായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടിയുടെ ചുമലില്‍ അജ്ഞാതമായ ഒരു കൈ.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഇവിടെയും അജ്ഞാത കൈ. ഹെല്‍മറ്റ് പിടിച്ച വ്യക്തിയുടെ മറു കൈയില്‍ മറ്റൊരു കൈപ്പത്തി മുറുകെ പിടിച്ചിരിക്കുന്നു.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഈ ചിത്രത്തില്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മാത്രം കണ്ടെത്താവുന്ന അപാകതയാണ്. പാന്റ്‌സുമായി ചേര്‍ന്നു നില്‍ക്കേണ്ട വള്ളി മുറിഞ്ഞിരിക്കുന്നു.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഇത് മാഗസിനില്‍ പ്രസിദ്ധീകരിച്ച ചിത്രമാണ്. ഇവിടെ കൈയിലിരിക്കുന്ന പ്രസിദ്ധീകരണത്തിന്റെ പാതിഭാഗം പോയി. ഒപ്പം ഫീ മെയില്‍ എന്നെഴുതിയതില്‍ അക്ഷരത്തെറ്റും കടന്നുകൂടി

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഈ ചിത്രത്തില്‍ യുവതിക്ക് കൈകള്‍ പലതുണ്ട്.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഇവിടെയും വില്ലനായത് കൈകള്‍തന്നെ

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഈ ചിത്രത്തിലെ പിഴവ് ചുവന്ന വൃത്തത്തിനകത്ത് കാണാം.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

വീണ്ടും അജ്ഞാത കൈ.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഇതിനു വിവരണം ആവശ്യമില്ല.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഇവിടെ കൈ മുറിഞ്ഞുപോയി

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

വല്ലാത്ത കാലുകള്‍ തന്നെ

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഒരേ സ്ഥലത്ത് രണ്ടു സൂര്യന്‍മാര്‍

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ചിത്രത്തിലെ ചുവന്ന വൃത്തങ്ങള്‍ ശ്രദ്ധിക്കുക. എഡിറ്റിംഗിലെ പോരായ്മകള്‍ മുഴച്ചുനില്‍ക്കുന്നുണ്ട്.

 

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

ഫോട്ടോഷോപ് മണ്ടത്തരങ്ങള്‍

എഡിറ്റ് ചെയ്തപ്പോള്‍ ഹാന്‍ഡ് ബാഗിന്റെ വള്ളികള്‍ മാത്രം ബാക്കിയായി.

 

ഫോട്ടോഷോപിലെ മണ്ടത്തരങ്ങള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X