ആരോഗ്യം സംരക്ഷിക്കാം... ഈ ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍

Posted By:

സ്വന്തം ആരോഗ്യത്തില്‍ താല്‍പര്യമില്ലാത്ത ആളുകള്‍ ഉണ്ടാവുമോ. സാധ്യത തീരെ കുറവാണ്. യുവാക്കളാണെങ്കില്‍ പറയുകയും വേണ്ട. പ്രഭാത സവാരികളും രാവിലെ എഴുന്നേറ്റ് അല്‍പസമയം ഓടുന്നതും ഒക്കെ ശരീരത്തിനു നല്ലതുതന്നെ.

എന്നാല്‍ വെറുതെ വ്യായാമം ചെയ്യുന്നതിനേക്കാള്‍ നല്ലത് ശരീരത്തിന്റെ ആവശ്യങ്ങള്‍ അറിഞ്ഞ് ചെയ്യുന്നതാണ്. നിങ്ങള്‍ ഓടുന്നതിനനുസരിച്ച് എത്ര കലോറി കുറഞ്ഞു. വ്യായാമം ശരീരത്തില്‍ എന്തൊല്ലാം മാറ്റങ്ങള്‍ വരുത്തി. വ്യായാമ ക്രമത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണം എന്നെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ട്.

സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഈ കാലത്ത് അത് അത്ര പ്രയാസമുള്ളകാര്യമല്ല. ശരീരത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് സഹായകമായ നിരവധി ഉപകരണങ്ങള്‍ ഇന്ന് വിപണിയിലുണ്ട്. അതില്‍ തന്നെ ശരീരത്തില്‍ ധരിക്കാവുന്ന ഉപകരണങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറെ പ്രചാരം. കൂടാതെ വൈ-ഫൈ, ബ്ലുടൂത്ത് തുടങ്ങിയവയിലൂടെ ബന്ധിപ്പിക്കാവുന്ന സംവിധാനങ്ങളുമുണ്ട്.

ലാസ്‌വേഗാസില്‍ കഴിഞ്ഞയാഴ്ച നടന്ന സി.ഇ.എസില്‍ ഇത്തരത്തിലുള്ള നിരവധി ഉത്പന്നങ്ങള്‍ ഇറങ്ങിയിരുന്നു. അതില്‍ ചിലത് പരിചയപ്പെടാം.

ആരോഗ്യം സംരക്ഷിക്കാം... ഈ ഉപകരണങ്ങള്‍ ഉണ്ടെങ്കില്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot