വീട്ടിലെ വൈഫൈ അത്ര സുരക്ഷിതമല്ല... സൂക്ഷിക്കുക !

|

ഓൺലൈൻ ബാങ്കിംഗ്, ഒഫീഷ്യൽ പ്രവർത്തികൾ, പേഴ്‌സണൽ ഷെയറിംഗ് അടക്കമുള്ള സേവനങ്ങൾ വളരെ സുരക്ഷിതമായി ഉപയോഗിക്കാൻ വീട്ടിലെ വൈഫൈയാണ് മികച്ചതെന്നു കരുതുന്നവരാണ് നാമെല്ലാവരും. എന്നാൽ സങ്ങതി അത്ര സുഖകരമല്ല. ഹാക്ക് ചെയ്യാൻ ഏറ്റവും എളുപ്പവും ഏറ്റവുംമധികം ഹാക്ക് ചെയ്യാൻ ഇരയാവുകയും ചെയ്യുന്നത് വീട്ടിലെ വൈഫൈയാണ് എന്നതാണ് സത്യം.

 

പറയുന്നതു ശ്രദ്ധിച്ചാൽ

പറയുന്നതു ശ്രദ്ധിച്ചാൽ

സൈബർ സെക്യൂരിറ്റി സ്ഥാപനമായ എഫ്-സെക്യുവർ പറയുന്നതു ശ്രദ്ധിച്ചാൽ നമുക്കിത് മനസിലാകും. വളരെ ചെറിയ ചെലവുകൊണ്ട് ഒരു ഹാക്കറിന് മിനിറ്റുകൾക്കകം ഹോം വൈഫൈ ഹാക്ക് ചെയ്യാനാകുമെന്ന് എഫ്-സെക്യുവർ പറയുന്നു. നിങ്ങളുടെ ഹോം വൈഫൈയുടെ പാസ്-വേഡ് മനസിലാക്കുക വളരെ എളുപ്പമാണ്. ഇതിനായി ഒരു പവർഫുൾ കംപ്യൂട്ടറിന്റെ ആവശ്യം മാത്രമേയുള്ളൂ.

കംപ്യൂട്ടർ എമർജൻസി റീഡിനസ് ടീം

കംപ്യൂട്ടർ എമർജൻസി റീഡിനസ് ടീം

ഇയിടെ അമേരിക്കൻ കംപ്യൂട്ടർ എമർജൻസി റീഡിനസ് ടീം ഒരു സുരക്ഷാ മുൻകരുതൽ പുറത്തിറക്കി. റഷ്യൻ സ്‌പോൺസേർഡ് ഹാക്കർമാർ അമേരിക്കയിലെ വീടുകളിൽ ഉപയോഗിക്കുന്ന വൈഫൈയെ വ്യാപകമായ രീതിയിൽ ഹാക്ക് ചെയ്യുന്നു എന്നതായിരുന്നു മുൻകരുതൽ നൽകാൻ കാരണം. ഇത് വലിയ രീതിയിൽ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. ഹാക്കർമാർ ഹോം വൈഫൈകളെ ലക്ഷ്യമിടുന്നു എന്നതാണ് ഈ സംഭവം തെളിയിക്കുന്നത്.

ഹാക്ക് ചെയ്യപ്പെട്ടാൽ
 

ഹാക്ക് ചെയ്യപ്പെട്ടാൽ

പേ-ലോഡ് വരുത്തി ഹോം വൈഫൈ ഹാക്ക് ചെയ്യുകയാണ് സൈബർ ക്രിമിനലുകൾ ചെയ്യുന്നത്. മാൽവെയർ ഉപയോഗിച്ച് ഒരു തവണ ഹാക്ക് ചെയ്യപ്പെട്ടാൽ ഫേക്ക് വെബ്‌സൈറ്റിലൂടെ ഉപയോക്താക്കളെ സഞ്ചരിപ്പിച്ച് പണം തട്ടാൻ എളുപ്പമാണ്. മറ്റ് വിദ്വംസക പ്രവർത്തനങ്ങൾക്കായു വീടുകളിലെ വൈഫൈയെ ഹാക്കർമാർ ഉപയാഗപ്പെടുത്തും. - ക്വിക്ക് ഹീൽ ടെക്ക്‌നോളജീസ് ജോയിന്റ് മാനേജിംഗ് ഡയറക്ടർ സഞ്ജയ് കട്കർ പറയുന്നു.

വ്യക്തിഗത വിവരങ്ങൾ

വ്യക്തിഗത വിവരങ്ങൾ

വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിനൊപ്പം വീട്ടിലെ വൈഫൈ റൂട്ടറിൽ കണക്ട് ചെയ്യപ്പെട്ട ഉപകരണങ്ങളെല്ലാം ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സഞ്ജയ് മുന്നറിയിപ്പ് നൽകുന്നു. ഏകദേശം എട്ടു ബില്ല്യൺ ഇന്റർനെറ്റ് ഓഫ് തിങ്ങ്‌സാണ് 2020 ഓടെ പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിൽ കണക്ടഡ് ഉപകരണങ്ങളുടെ ഇൻസ്റ്റാൾഡ് ബേസ് ആഗോള തലത്തിൽ ഏകദേശം 31 ബില്ല്യൺ എത്തും.

 മുൻകരുതലുകൾ സ്വീകരിക്കണമെന്ന്

മുൻകരുതലുകൾ സ്വീകരിക്കണമെന്ന്

വീടുകളിൽ വൈഫൈ ഉപയോഗിക്കാനായി റൂട്ടർ വാങ്ങുന്നവർ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് എഫ്-സോഴ്‌സ് പറയുന്നു. ഓൺലൈൻ പോർട്ടലുകൾ വഴി പരമാവധി റൂട്ടർ വാങ്ങാതിരിക്കുകയാണ് നല്ലത്. കൂടുതൽ ആളുകൾ വാങ്ങപ്പെട്ട റൂട്ടറുകൾ വേഗം ഹാക്ക് ചെയ്യപ്പെട്ടേക്കാം. ഇവ ശ്രദ്ധിക്കണമെന്നും എഫ്-സോഴ്‌സ് മുന്നറിയിപ്പു നൽകുന്നു

പാസ്വേഡ് മാറ്റുന്നതും

പാസ്വേഡ് മാറ്റുന്നതും

അടിക്കടി റൂട്ടറിന്റെ പാസ്വേഡ് മാറ്റുന്നതും സുരക്ഷയ്ക്കു നല്ലതാണ്. മാത്രമല്ല വീട്ടിലെ ഉപകരണങ്ങൾ വളരെ ശ്രദ്ധേയാടെ മാത്രമേ റൂട്ടറുമായി ബന്ധിപ്പിക്കാവൂ. മുൻതരുതലാണ് ഇവ ഉപയോഗിക്കുമ്പോൾ ആദ്യം വേണ്ടതെന്നും എഫ്-സോഴ്‌സ് വ്യക്തമാക്കുന്നു.

Best Mobiles in India

Read more about:
English summary
Household Wi-Fi might be your worst nightmare

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X