സാംസങ് ടാബ്ലറ്റ് ചൂടായി കിടക്ക കത്തി; പതിനൊന്ന് വയസ്സുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

|

സാംസങ് ടാബ്ലറ്റ് ചൂടായി കിടക്ക കത്തി. പതിനൊന്നുകാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സ്റ്റാഫോര്‍ഡ്ഷയറിലാണ് സംഭവം. കിടക്കയില്‍ വച്ച് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് ടാബ്ലറ്റ് അമിതമായി ചൂടായി കിടക്കയ്ക്ക് തീ പിടിച്ചത്. രാത്രി ടാബ്ലറ്റ് ചാര്‍ജ് ചെയ്യാന്‍ വച്ചതിന് ശേഷം കുട്ടി ഉറങ്ങാന്‍ കിടന്നു. പിറ്റേന്ന് രാവിലെ ഉണര്‍ന്ന് നോക്കുമ്പോഴാണ് കിടക്കയുടെ ഒരുഭാഗം കത്തിയനിലയില്‍ കണ്ടത്.

സാംസങ് ടാബ്ലറ്റ് ചൂടായി കിടക്ക കത്തി; പതിനൊന്ന് വയസ്സുകാരന്‍ അത്ഭുതകരമ

 

ഭാഗ്യം കൊണ്ട് തീ കിടക്കയുടെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നില്ല. നാല് വര്‍ഷം പഴക്കമുള്ള ടാബ്ലറ്റ് ചാര്‍ജ് ചെയ്യാന്‍ ഉപയോഗിച്ചത് ഒറിജിനല്‍ ചാര്‍ജര്‍ തന്നെയായിരുന്നു. മൊബൈല്‍ ഫോണുകള്‍, ടാബ്ലറ്റുകള്‍ മുതലായ അമിതമായി ചാര്‍ജ്ജ് ചെയ്യുന്നതിന്റെ അപകടത്തിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്. രാത്രിയില്‍ കിടക്കയില്‍ ഫോണ്‍, ടാബ്ലറ്റ് എന്നിവ വച്ച് ചാര്‍ജ്ജ് ചെയ്യുന്നത് പതിവാണ്.

ഒറിജിനല്‍ ചാര്‍ജര്‍ മാത്രം

ഒറിജിനല്‍ ചാര്‍ജര്‍ മാത്രം

തീ പിടിക്കാന്‍ സാധ്യതയുള്ള പ്രതലങ്ങളില്‍ വച്ച് ഇവ ചാര്‍ജ്ജ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടുതല്‍ സമയം ചാര്‍ജ്ജ് ചെയ്യുന്നതും ഒഴിവാക്കേണ്ടതാണ്. ഒറിജിനല്‍ ചാര്‍ജര്‍ മാത്രം ഉപയോഗിക്കുക. കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍ ക്രാഡില്‍ ഫണ്ട് സിഇഒ നസ്രിന്‍ ഹസ്സന്‍ കൊല്ലപ്പെട്ടിരുന്നു. ചാര്‍ജ് ചെയ്യാന്‍ വച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കയ്ക്ക് തീ പിടിച്ചായിരുന്നു അപകടം.

പൊട്ടിത്തെറി

പൊട്ടിത്തെറി

ബ്ലാക്ക്‌ബെറി, ഹുവായ് സ്മാര്‍ട്ട്‌ഫോണുകളാണ് ഹസ്സന്‍ ഉപയോഗിച്ചിരുന്നത്. ഏത് ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. അതേസമയം ഹസ്സന്‍ മരിച്ചത് പൊട്ടിത്തെറിയുടെ ഫലമായല്ലെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മുറയില്‍ നിറഞ്ഞ പുക ശ്വസിച്ചതായിരുന്നു മരണകാരണമെന്ന് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.

ടാബ്‌ലെറ്റ്
 

ടാബ്‌ലെറ്റ്

"നാല് വർഷം മുമ്പ് ഈ കുടുംബം പുതിയ ടാബ്‌ലെറ്റ് ബ്രാൻഡ് വാങ്ങി, അത് യഥാർത്ഥ ചാർജറുമായി ബന്ധിപ്പിച്ചിരുന്നു, എന്നാൽ തലേദിവസം രാത്രി 9 മണി മുതൽ പ്ലഗ് ഇൻ ചെയ്‌തിരിക്കുമ്പോഴും ചൂടായിത്തീർന്നിരുന്നു, തുടർന്ന് തീ പിടിക്കുകയും അത് കട്ടിലുകളിലൂടെയും പുതപ്പിലൂടെയും പടർന്നു കത്തി," പ്രസ്താവനയിൽ പറയുന്നു.

Most Read Articles
Best Mobiles in India

English summary
This incident tends to remind the fire risks associated with charging mobile devices on or near flammable substances like furniture, bedding, paper, etc. Also, it is highly recommended that readers do not overcharge their Lithium battery devices or leave them to charge overnight on their beds. This is a very common practice and should be avoided always.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more