പാസ്‌പോര്‍ട്ട് ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതെങ്ങനെ...!

പാസ്‌പോര്‍ട്ടുകള്‍ ലഭിക്കാനായി ഫോം വാങ്ങി വളരെ നേരം ക്യൂ നിന്ന് ഓഫീസില്‍ പൂരിപ്പിച്ച ഫോം ഏല്‍പ്പിക്കുക തുടങ്ങിയ കഷ്ടപ്പാടുകള്‍ സഹിക്കുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ അതി ദ്രുതമായ വളര്‍ച്ച നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാനും അവസരം ഒരുക്കുന്നു.

വിചിത്രവും രസകരവുമായ ഒരുപിടി ഗാഡ്ജറ്റുകള്‍...!

എങ്ങനെയാണ് പാസ്‌പോര്‍ട്ട് ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതെന്നാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പാസ്‌പോര്‍ട്ട് ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതെങ്ങനെ...!

പാസ്‌പോര്‍ട്ട് സേവ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ കൂടി രജിസ്റ്റര്‍ ചെയ്യുക. ( ഹോം പേജിലെ അപ്ലൈ വിഭാഗത്തിലെ രജിസ്റ്റര്‍ ലിങ്കിലാണ് ക്ലിക്ക് ചെയ്യേണ്ടത്.)

പാസ്‌പോര്‍ട്ട് ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതെങ്ങനെ...!

തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ലോഗിന്‍ ഐഡി ഉപയോഗിച്ച് പാസ്‌പോര്‍ട്ട് സേവാ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.

പാസ്‌പോര്‍ട്ട് ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതെങ്ങനെ...!

'Apply for Fresh Passport/Re-issue of Passport' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാസ്‌പോര്‍ട്ട് ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതെങ്ങനെ...!

ഫോമില്‍ ആവശ്യമുളള സ്ഥലങ്ങള്‍ പൂരിപ്പിച്ച ശേഷം submit ചെയ്യുക.

പാസ്‌പോര്‍ട്ട് ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതെങ്ങനെ...!

ഒരു അപോയ്‌മെന്റ് ഷഡ്യൂള്‍ ചെയ്യുന്നതിനായി 'View Saved/Submitted Applications' സ്‌ക്രീനിലെ 'Pay and Schedule Appointment' ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പാസ്‌പോര്‍ട്ട് ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതെങ്ങനെ...!

എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും/ പാസ്‌പോര്‍ട്ട് ഓഫീസുകളിലും അപോയ്‌മെന്റ് ബുക്ക് ചെയ്യുന്നതിനായി ഓണ്‍ലൈന്‍ പേമെന്റ് നിര്‍ബന്ധമാണ്.

ഓണ്‍ലൈന്‍ പേമെന്റുകള്‍ താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ നടത്താവുന്നതാണ്:
* ക്രഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് (മാസ്റ്റര്‍ കാര്‍ഡ് അല്ലെങ്കില്‍ വിസ)
* ഇന്റര്‍നെറ്റ് ബാങ്കിങ് (എസ്ബിഐ അല്ലെങ്കില്‍ ബന്ധപ്പെട്ട ബാങ്കുകള്‍ മാത്രം)
* എസ്ബിഐ ചെലാന്‍

പാസ്‌പോര്‍ട്ട് ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതെങ്ങനെ...!

ആപ്ലിക്കേഷന്‍ റെഫറന്‍സ് നമ്പര്‍ (എആര്‍എന്‍)/ അപോയ്‌മെന്റ് നമ്പര്‍ അടങ്ങിയ ആപ്ലിക്കേഷന്‍ റെസിപ്റ്റ് പ്രിന്റ് ചെയ്യുന്നതിന് 'Print Application Receipt' എന്നത് ക്ലിക്ക് ചെയ്യുക.

പാസ്‌പോര്‍ട്ട് ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതെങ്ങനെ...!

അപോയ്‌മെന്റ് ബുക്ക് ചെയ്ത പാസ്‌പോര്‍ട്ട് സേവാ കേന്ദ്രാ (പിഎസ്‌കെ)/ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവടങ്ങളില്‍ ഡോക്യുമെന്റുകളുടെ തനി പകര്‍പ്പുമായി സന്ദര്‍ശിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to apply Indian passport online.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot