ഗെയിം റിക്വസ്റ്റുകള്‍ ഫേസ്ബുക്കില്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം...!

Written By:

'കാന്‍ഡി ക്രഷ്' എന്ന ഗെയിമിന്റെ പേര് കേട്ട് ചിലര്‍ക്ക് താല്‍പ്പര്യമുണ്ടാകാം, എന്നാല്‍ ചിലര്‍ ഫേസ്ബുക്കില്‍ കാന്‍ഡിക്രഷിന്റെ നോട്ടിഫിക്കേഷനോ, റിക്വസ്‌റ്റോ കണ്ട് ബുദ്ധിമുട്ട് നേരിടുന്നുണ്ടാവാം. കാന്‍ഡി ക്രഷ് മാത്രമല്ല ഒരു ഗെയിം, ഇതിന്റെ നോട്ടിഫിക്കേഷന്‍ കൊണ്ട് നിങ്ങളുടെ രാത്രിയിലെ ഉറക്കത്തെ ഇല്ലാതാക്കുന്നത്. ലോഗിന്‍ ചെയ്യുന്ന സമയത്ത് തന്നെ വരാന്‍ തുടങ്ങുന്ന ഇതുപോലുളള മറ്റ് ഗെയിമുകളും ധാരാളമുണ്ട്.
ഇതുപോലുളള നോട്ടിഫിക്കേഷനുകളില്‍ നിന്ന് നിങ്ങള്‍ മോചനം നേടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറച്ച് സെറ്റിംഗുകള്‍ മാത്രം ചെയ്താല്‍ മതിയാകും. സെറ്റിംഗ് ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് കാന്‍ഡി ക്രഷ് പോലുളള മറ്റ് ഗെയിമുകളുടെ അഭ്യര്‍ത്ഥനകള്‍ വരുന്നത് നില്‍ക്കും. താഴെ കൊടുത്തിരിക്കുന്ന സ്ലൈഡില്‍ ഗെയിമുകളുടെ നോട്ടിഫിക്കേഷന്‍ ഇല്ലാതാക്കാനായി രണ്ട് തരത്തിലുളള മാര്‍ഗങ്ങളാണ് പറയുന്നത്. ഇത് കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഈ ഗെയിമുകളെ പൂര്‍ണ്ണമായും നിരോധിക്കാനും സാധിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1. ഏറ്റവും ആദ്യം നിങ്ങള്‍ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

ഇതിനുശേഷം നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൗണ്ടില്‍ ഏതെങ്കിലും ഗെയിമിന്റെ റിക്വസ്റ്റ് കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍, അതില്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം X സിമ്പലില്‍ ക്ലിക്ക് ചെയ്ത് ആ ഗെയിമിനെ നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാവുന്നതാണ്.

1. ഏറ്റവും ആദ്യം ഫേസ്ബുക്ക് പേജില്‍ ലോഗിന്‍ ചെയ്യുക.

ഇതിനുശേഷം മുകളില്‍ കൊടുത്തിരിക്കുന്ന Privacy Shortcuts സെറ്റിംഗ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതിന്റെ താഴെയായി See more setting ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്യണം.

See more setting-ല്‍ പോയ ശേഷം Blocking ഓപ്ഷനിലാണ് ക്ലിക്ക് ചെയ്യേണ്ടത്. ഇവിടെ നിങ്ങള്‍ക്ക് ഏത് ആപിനെയാണോ, ഏത് പേജിനെയാണോ ബ്ലോക്ക് ചെയ്യേണ്ടടത് അതിന്റെ പേര് അവിടെ എന്‍ടര്‍ ചെയ്ത് നിങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot