ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് അതിവേഗം വികസിക്കുന്നു..!

Written By:

ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഉപയോഗം കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്‍പ് വരെ 2എംബിപിഎസ് മുതല്‍ 4എംബിപിഎസ് വരെയായിരുന്നു. എന്നാല്‍ 2015-ല്‍ എത്തിയപ്പോള്‍ 16എംബിപിഎസ് വേഗതയും 24എംബിപിഎസ് വേഗതയും യാഥാര്‍ത്ഥ്യമാക്കിയിരിക്കുകയാണ്. ബ്രോഡ്ബാന്‍ഡ് സേവന ദാതാക്കള്‍ ഇന്ത്യയില്‍ വേഗതയുളളതും സ്ഥിരതയുളളതുമായ കണക്ഷനുകള്‍ ആണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്നത്.

ഇന്ത്യയില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് അതിവേഗം വികസിക്കുന്നു..!

ഇന്റര്‍നെറ്റില്‍ വീഡിയോകള്‍ മികച്ച ഗുണനിലവാരത്തില്‍ കാണുന്നതിനും ഓണ്‍ലൈന്‍ ഗെയിമിങ് നടത്തുന്നതിനും ഭാരിച്ച ഡാറ്റാ ചിലവ് ആണ് ഉണ്ടാകുക. എന്നാല്‍ എയര്‍ടെല്‍ മികച്ച എഫ്‌യുപി ഓഫറുമായി എത്തിയിരിക്കുകയാണ്. 80ജിബി എഫ്‌യുപി-യുടെ 16എംബിപിസ് കണക്ഷന്‍ എയര്‍ടെല്‍ 1,899 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുകയാണ്. കൂടാതെ ഇതോടൊപ്പം പരിധികളില്ലാത്ത വോയിസ് കോളിങും നല്‍കുന്നു.

കൂടാതെ 2015 ജൂണ്‍ 30-ന് ശേഷം എടുത്ത ഡിഎസ്എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും എയര്‍ടെല്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്നുണ്ട്. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് പ്രധാനമായും 3 ആകര്‍ഷക ഓഫറുകളാണ് നല്‍കുന്നത്.

  • നിങ്ങളുടെ ഡൗണ്‍ലോഡ് പരിധി പരിഷ്‌ക്കരിച്ച് സൗജന്യ ഡാറ്റാ പാക്കുകള്‍ നേടാവുന്നതാണ്.
  • സൗജന്യമായി ബ്രോഡ്ബാന്‍ഡ് വേഗത പരിഷ്‌ക്കരിക്കാവുന്നതാണ്.
  • പുതിയ കണക്ഷനുകളില്‍ 30% വിലക്കിഴിവ് നല്‍കുന്നതാണ്.

നിലവിലെ ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ 70ജിബിയുടെ അധിക ഡാറ്റാ വരെ കമ്പനി ലഭ്യമാക്കുന്നുണ്ട്. ബ്രോഡ്ബാന്‍ഡ് പ്ലാന്‍ മാറ്റുന്നതു വരെയോ, സേവനം അവസാനിപ്പിക്കുന്നവരെയോ ഈ അധിക ഡാറ്റാ ഉപയോക്താക്കള്‍ക്ക് സ്വരുക്കൂട്ടി വയ്ക്കാവുന്നതാണ്.

ഈ ആകര്‍ഷകമായ ഓഫറുകള്‍ സ്വന്തമാക്കുന്നതിനായി എയര്‍ടെല്ലിന്റെ ബ്രോഡ്ബാന്‍ഡ് സര്‍പ്രൈസ് പേജില്‍ പോകുകയാണ് വേണ്ടത്. ഇവിടെ നിങ്ങള്‍ നിങ്ങളുടെ ഡിഎസ്എല്‍ ഐഡി അല്ലെങ്കില്‍ എസ്ടിഡി കോഡോട് കൂടിയ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ നല്‍കേണ്ടതുണ്ട്. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് സര്‍പ്രൈസ് പ്ലാനിനെക്കുറിച്ച് കൂടുതലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളുടെ ഇന്ത്യയിലെ വന്‍പിച്ച വര്‍ദ്ധനവും, കൂടുതല്‍ ഡാറ്റാ ഉപയോഗിക്കാനുളള ആവശ്യകതയും ഇന്ത്യയില്‍ സൂപര്‍ ഹൈ സ്പീഡ് കണക്ടിവിറ്റിയുടെ നല്ല നാളകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Read more about:
English summary
How broadband has come a long way in India.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot