റിലയന്‍സ് ജിയോ ഫോണ്‍ എങ്ങനെ വാങ്ങാം?

Written By:

ഇന്നലെ നടന്ന ജനറല്‍ മീറ്റിങ്ങില്‍ അംബാനി റിലയന്‍സ് ജിയോ 4ജി ഫോണ്‍ അവതരിപ്പിച്ചു. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ജിയോ 4ജി ഫോണ്‍. ഈ 4ജി ഫോണ്‍ സെപ്തംബറില്‍ വിപണിയില്‍ എത്തും.

റിലയന്‍സ് ജിയോ ഫോണ്‍ എങ്ങനെ വാങ്ങാം?

ഇന്റര്‍നെറ്റ് ഇല്ലാതെ എങ്ങനെ വെബ്‌സൈറ്റ് ഉപയോഗിക്കാം?

ഓഗസ്റ്റ് 15 മുതല്‍ ഈ ഫോണ്‍ ടെസ്റ്റിങ്ങിന് എത്തും കൂടാതെ ഇന്ത്യയിലെ ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് അംബാനി 'ഡിജിറ്റല്‍ ഫ്രീഡം ആയി ഈ ഫോണിനെ അവതരിപ്പിക്കുകയാണ്.

ജിയോ 4ജി ഫോണ്‍ എങ്ങനെ പ്രീ-ബുക്കിങ്ങ് ചെയ്യാം, അതിന്റെ സവിശേഷതകള്‍ എന്തൊക്കെയാണ് എന്നറിയാന്‍ തുടര്‍ന്നു വായിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എങ്ങനെ 4ജി ഫീച്ചര്‍ ഫോണ്‍ വാങ്ങാം?

ഈ ഫീച്ചര്‍ ഫോണ്‍ വാങ്ങാം എങ്കില്‍ ആദ്യം പ്രീ-ബുക്കിങ്ങ് ചെയ്യണം. പ്രീ-ബുക്കിങ്ങ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ റിലയന്‍സ് ജിയോയുടെ 'മൈ ജിയോ ആപ്പ്' വഴി ചെയ്യാം. കൂടാതെ ഒരു ജിയോ റീട്ടെയിലറെ സന്ദര്‍ശിക്കാം.

നിങ്ങള്‍ക്ക് ഏറ്റവും ഉപയോഗമുളള ആന്‍ഡ്രോയിഡ് ടിപ്‌സുകള്‍!

പ്രീ ബുക്കിങ്ങ്

എല്ലാ ഉപഭോക്താക്കള്‍ക്കും ഓഗസ്റ്റ് 24 മുതല്‍ ജിയോ 4ജി ഫോണ്‍ പ്രീ-ബുക്കിങ്ങ് ചെയ്തു തുടങ്ങാം. ഫോണിന്റെ ബീറ്റ ടെസ്റ്റിങ്ങ് ഓഗസ്റ്റ് 15 മുതല്‍ തുങ്ങും.

'0' ഓഫര്‍

'0' ഓഫറില്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും എന്ന് അംബാനി പറഞ്ഞിട്ടുണ്ട്. ഈ ഓഫറിന്റെ കീഴില്‍ 1500 രൂപ റീഫണ്ട് ചെയ്യാവുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കിക്കൊണ്ട് ഈ ഫോണ്‍ വാങ്ങാവുന്നതാണ്. ഈ തുക മൂന്നു വര്‍ഷത്തിനു ശേഷം റീഫണ്ട് ചെയ്യുന്നതാണ്. അതായത് 36 മാസത്തിനു ശേഷം ഈ തുക നിങ്ങള്‍ക്കു തന്നെ തിരിച്ച് ലഭിക്കും.

അടിയന്തര സവിശേഷത

മൊബൈല്‍ കീപാഡിലെ നമ്പര്‍ 5 എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ഡിസ്ട്രസ് മെസേജ് നിങ്ങള്‍ പ്രീസെറ്റ് ചെയ്ത നമ്പറിലേക്ക് എത്തും. അക്ഷാംശവും രേഖാംശവും വിശദവിവരങ്ങളും അടങ്ങിയ സന്ദേശമാണ് ഉള്‍പ്പെടുന്നത്. കൂടാതെ ഇതില്‍ ലൈവ്-സേവിങ്ങും മറ്റു അമൂല്യമായ സവിശേഷതയും ഉണ്ട്. ഈ സവിശേഷത ലോക്കല്‍ പോലീസ് സ്‌റ്റേഷനിലും മറ്റു മൂല്യവത്തായ സേവനങ്ങളുമായി സംയോജിക്കും.

എന്‍എഫ്‌സി (NFC) സവിശേഷത ഉടന്‍ എത്തുന്നു!

എന്‍എഫ്‌സി പിന്തുണയുമായി ജിയോ ഫോണ്‍ എത്തുമെന്നും കമ്പനി അവകാശപ്പെടുന്നു. ഒരു ലളിതമായ ടാപ്പിലൂടെ തന്ന പേയ്‌മെന്റുകള്‍ നടത്താം ഈ ഫോണില്‍. വരും മാസങ്ങളില്‍ ഇത് ഒരു സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റിലൂടെ എന്‍എഫ്‌സി പിന്തുണ ലഭ്യമാകും.

അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍

ജിയോ 4ജി ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ജീവിത കാലം മുഴുവന്‍ സൗജന്യമായി വോയിസ് കോളുകള്‍ ഉപയോഗിക്കാം. 2017 ഓഗസ്റ്റ് 15 മുതലാണ് ജിയോ ഫോണിന് അണ്‍ലിമിറ്റഡ് ഡാറ്റ നേടാന്‍ കഴിയുന്നത്.

ധന്‍ ധനാ ധന്‍

ധന്‍ ധനാ ധന്‍ പദ്ധതിയില്‍ പ്രതിമാസം 153 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍, എസ്എംഎസ്, ജിയോ ആപ്പ് എന്നിവ ആക്‌സസ് ചെയ്യാം. ജിയോ ആപ്ലിക്കേഷനുകളായ ജിയോ സിനിമ, ജിയോ മ്യൂസ്‌ക് എന്നിവ പ്രീലോഡ് ചെയ്തിരിക്കും.

മികച്ച ഓഫര്‍, മികച്ച EMI: ഡിഎസ്എല്‍ആര്‍ ക്യാമറകള്‍!

ജിയോ ഫോണ്‍ ടിവി-കേബിള്‍

309 രൂപയ്ക്ക് ജിയോ-ഫോണ്‍ ടിവി കേബിള്‍ ഉപയോഗിച്ച്, ജിയോഫോണ്‍ ഏതു ടിവിയിലും കണക്ടു ചെയ്യാം, അതായത് സ്മാര്‍ട്ട് ടിവിയിലും CRT ടിവികളിലും. 309 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ധന്‍ ധനാ ധന്‍ പ്ലാന്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ഹാന്‍സെറ്റിലെ കണ്ടന്റുകള്‍ വലിയ സ്‌ക്രീനില്‍ കാണാവുന്നതാണ്.

സൗകര്യത്തിനായി മറ്റു രണ്ടു പാക്കേജുകള്‍

നിങ്ങളുടെ സൗകര്യത്തിനായി രണ്ടു പാക്കുകളായ 24 രൂപയ്ക്കും 54 രൂപയ്ക്കും ഉണ്ട്. 24 രൂപയുടെ പാക്ക് രണ്ട് ദിവസവും 54 രൂപയുടെ പാക്ക് ഒരാഴ്ചയുമാണ് വാലിഡിറ്റികള്‍. മുകളില്‍ പറഞ്ഞ മറ്റെല്ലാ പദ്ധതികളേയും പോലെ തന്നെ ഈ പ്ലാനിലും നിങ്ങള്‍ക്കു ലഭിക്കുന്നു.

ജിയോ 4ജി ഫീച്ചര്‍ ഫോണിന്റെ മറ്റു സവിശേഷതകള്‍

. ആല്‍ഫ ന്യൂമെറിക് കീബോര്‍ഡ്
. 2.4 ഇഞ്ച് QVGA ഡിസ്‌പ്ലേ
. എഫ്എം റേഡിയോ
. ടോര്‍ച്ച് ലൈറ്റ്
. ഹെഡ്‌ഫോണ്‍ ജാക്ക്

സവിശേഷതകള്‍

. എസ്ഡി കാര്‍ഡ് സ്ലോട്ട്
. ചാര്‍ജ്ജര്‍ ഉള്‍പ്പെടെ ബാറ്ററി
. ഫോര്‍ വേ നാവിഗേഷന്‍ സിസ്റ്റം
. ഫോണ്‍ കോണ്ടാക്ട് ബുക്ക്
. കോള്‍ ഹിസ്റ്ററി സൗകര്യം
. ജിയോ ആപ്‌സ്
. മൈക്രോഫോണ്‍/ സ്പീക്കര്‍

മികച്ച ഓഫര്‍, മികച്ച EMI: ഡിഎസ്എല്‍ആര്‍ ക്യാമറകള്‍! 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
If you are interested in pre-booking the JioPhone, you can do so on Reliance Jio’s MyJio app. You can also visit a Jio retailer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot