ടച്ച് സ്‌ക്രീന്‍ വൃത്തിയാക്കുന്നതിനുളള മാര്‍ഗങ്ങള്‍....!

Written By:

ടച്ച് സ്‌ക്രീന്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നത് നോണ്‍ ടച്ച് ഡിവൈസുകളെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പമാണ്. എന്നാല്‍ ടച്ച് സ്‌ക്രീന്‍ ആയതുകൊണ്ട് ഇത് വേഗം അഴുക്ക് പിടിക്കുകയും ചെയ്യും. സാധാരണയായി കണ്ടു വരുന്നത് ടച്ച് സ്‌ക്രീന്‍ ഗാഡ്ജറ്റുകള്‍ വൃത്തിയാക്കുന്നതിനായി ഏതെങ്കിലും തുണികള്‍ ഉപയോഗിക്കുന്നതാണ്, എന്നിട്ട് ഏതെങ്കിലും നനഞ്ഞ തുണി കൊണ്ട് അതിനെ തുടയ്ക്കും. ഇത് കൊണ്ട് സ്‌ക്രീന്‍ കേടായെന്നും വരാം.
ഇന്ന് സ്‌ക്രീനിനെ സുരക്ഷിതമായി വൃത്തിയാക്കുന്നതിനുളള കുറച്ച് മാര്‍ഗങ്ങളെക്കുറിച്ച് നമുക്ക് നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടച്ച് സ്‌ക്രീനുകളെ വൃത്തിയാക്കുന്നതിന് എപ്പോഴും മൈക്രോഫൈബര്‍ തുണികളാണ് ഉപയോഗിക്കേണ്ടത്. ഇതാണ് ടച്ച് സ്‌ക്രീനിന് ഏറ്റവും യോജിച്ചത്.

 

ഏത് ഡിവൈസിനെയും വൃത്തിയാക്കുന്നതിന് മുന്‍പായി അതിനെ സ്വിച്ച് ചെയ്യണം, അല്ലെങ്കില്‍ നിങ്ങളുടെ ഡാറ്റാ ഡിലിറ്റ് ആകുന്നതോടൊപ്പം ്അത് കേടാകുകയും ചെയ്യും.

 

സ്‌ക്രീനില്‍ എവിടെയങ്കിലും കൂടുതല്‍ ചെളിയുണ്ടെങ്കില്‍ ആ സ്ഥലത്ത് വൃത്താക്രതിയില്‍ തുടയ്ക്കുക, ഇതുകൊണ്ട് ചെളി പോകുകയും ചെയ്യും എന്നാല്‍ സ്‌ക്രീന്‍ കേടാകുകയും ഇല്ല.

 

സ്‌ക്രീനില്‍ പറ്റിയിരിക്കുന്ന ചെളി ഉണങ്ങിയ തുണി കൊണ്ട് പോകുന്നില്ലെങ്കില്‍ അതില്‍ ചെറുതായി ഡിസ്റ്റില്‍ഡ് വാട്ടര്‍ ചെറുതായി ഒഴിച്ച് അത് സര്‍ക്കുലര്‍ മോഷനില്‍ തുടയ്ക്കുക.

 

സ്‌ക്രീനില്‍ ഏതെങ്കിലും അഴുക്ക് പോകുന്നില്ലെങ്കില്‍ അതില്‍ കൂടുതല്‍ ബലം പ്രയോഗിക്കാതിരിക്കുക, കാരണം സാധാരണ സ്‌ക്രീനുകളെ അപേക്ഷിച്ച് ടച്ച് സ്‌ക്രീന്‍ കൂടുതല്‍ സെന്‍സിറ്റീവ് ആയിരിക്കും.

 

ഈ മാര്‍ഗം കൂടുതല്‍ നല്ലതാണ്, കാരണം ഇതുകൊണ്ട് സ്ക്രീനില്‍ പറ്റിയിരിക്കുന്ന അണുക്കള്‍ ഇല്ലാതാകും.

 

സ്‌ക്രീന്‍ വൃത്തിയാക്കുന്നതിന് നിങ്ങള്‍ക്ക് ഹാന്‍ഡ്‌സെനെറ്റൈസറും ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു തരത്തില്‍ ആല്‍ക്കഹോള്‍ പോലെ പ്രവര്‍ത്തിക്കുന്നു.

സ്‌കീന്‍ വൃത്തിയാക്കുന്നതിന് മുന്‍പായി ഒരു വൃത്തിയായ തുണിയോ പറ്റുമെങ്കില്‍ ടവല്‍ തന്നെയോ എടുക്കുക.

 

ഇനി കുറച്ച് സെനെറ്റൈസര്‍ ടവലില്‍ ഒഴിച്ച് അത് സ്‌ക്രീനില്‍ വൃത്താക്രതിയില്‍ തുടച്ച് വൃത്തിയാക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot