ഈ ടിപ്‌സിലൂടെ ഷവോമയുടെ എല്ലാ ഫോണുകളിലും പരസ്യങ്ങള്‍ അപ്രാപ്തമാക്കാം..!

|

ഷവോമിയുടെ കസ്റ്റം ഓപ്പറേറ്റിംഗ് സിസ്റ്റമായ MIUI, ടണ്‍ കണക്കിന് കസ്റ്റമൈസേഷഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയൊന്നും സ്റ്റോക്ക് ആന്‍ഡ്രോയിഡ് ഓഎസില്‍ ലഭ്യമല്ലാത്തതാണ്.

 
ഈ ടിപ്‌സിലൂടെ ഷവോമയുടെ എല്ലാ ഫോണുകളിലും പരസ്യങ്ങള്‍ അപ്രാപ്തമാക്കാം..!

എന്നാല്‍ MIUI മിക്ക ആളുകളും ഇഷ്ടപ്പെടുന്നില്ല, കാരണം MIUIലെ സ്റ്റോക്ക് ആപ്ലിക്കേഷനുകള്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. ഇത് നോട്ടിഫിക്കേഷന്‍ ഷെയിഡിലും കൂടാതെ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റു ഭാഗങ്ങളിലും പ്രദര്‍ശിപ്പിക്കും. ഇത് ചില ഉപയോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നു.

പരസ്യങ്ങള്‍ കാണിക്കുന്നതില്‍ നിന്നും ഈ ആപ്‌സുകളെ എങ്ങനെ തടയാം?

. ഇതിനായി ആദ്യം നിങ്ങള്‍ ആ നിര്‍ദ്ദിഷ്ട ആപ്പിന്റെ 'Settings' ലേക്കു പോകുക. അതിനു ശേഷം receive recommendations എന്ന ഓപ്ഷന്‍ ടേണ്‍ ഓഫ് ചെയ്യുക.

. എന്നിരുന്നാലും receive recommendations ഫീച്ചര്‍ വ്യക്തിഗതമായി ഓഫാക്കിയിരിക്കണം, എന്നാല്‍ ഇതു കുറച്ച് പ്രയാസവുമാണ്.

. എന്നാല്‍ ഒരു പുതിയ ലളിതമായ രീതിയിലൂടെ നിങ്ങള്‍ക്ക് സിസ്റ്റം-വൈഡ് ആപ്‌സുകള്‍ ഏതു ഷവോമി ഫോണുകളിലും ടേണ്‍-ഓഫ് ചെയ്യാന്‍ കഴിയും.

. അതിനായി Settings> Additional Settings> Authorisation and revocation> Disable msa എന്നു ചെയ്താല്‍ മതിയാകും.

. Poco F1ല്‍ ഈ പരീക്ഷണം ഞങ്ങള്‍ നടത്തിയിരുന്നു. ഇത് വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഈ സവിശേഷത MIUI 9 അല്ലെങ്കില്‍ MIUI 10ന്റെ ഏറ്റവും പുതിയ പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും ലഭ്യമാണ്.

. ഇതു കൂടാതെ ആഡുകള്‍ ഒഴിവാക്കാനായി കസ്റ്റം ROMS ഷവോമി സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാം.

. കൂടാതെ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ റൂട്ട് ചെയ്തതിനു ശേഷം കസ്റ്റം ROMS ഇന്‍സ്‌റ്റോള്‍ ചെയ്താല്‍ പോലും Poco F1ലും കൂടാതെ മറ്റൊരു ഷവോമി ഫോണിലും അതിന്റെ വാറന്റി നഷ്ടപ്പെടില്ല.

എന്തിനാണ് MIUIല്‍ ഷവോമി പ്രദര്‍ശന പരസ്യങ്ങള്‍?


മറ്റു OEM-കളുമായി താരതമ്യം ചെയ്യുമ്പോള്‍ ഷവോമി കുറഞ്ഞ ലാഭത്തിലാണ് സ്മാര്‍ട്ട്‌ഫോണുകള്‍ വില്‍ക്കുന്നത്, കൂടാതെ കമ്പനി കുറച്ചു ലാഭം സൃഷ്ടിക്കേണ്ടതുണ്ട്. മറ്റു വ്യത്യസ്ഥ സ്‌റ്റോക്ക് ആപ്ലിക്കേഷനുകളായ ബ്രൗസര്‍, സെക്യൂരിറ്റി, ഫയല്‍ മാനേജര്‍ എന്നിവയില്‍ ഷവോമി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. എന്നാല്‍ കമ്പനി ഇപ്പോള്‍ ഏറ്റവും മികച്ചൊരു നീക്കവുമായി എത്തിയിരിക്കുകയാണ്. അതായത് പരസ്യങ്ങള്‍ ഒഴിവാക്കാനുളള ഒരു ഓപ്ഷന്‍ കമ്പനി നല്‍കിയിട്ടുണ്ട്.

ഇപ്പോള്‍ ഷവോമിയുടെ ഫ്‌ളാഗാഷിപ്പ് ഫോണുകളായ ഷവോമി മീ 8ലും മീ മിക്‌സ് 2Sലും പരസ്യങ്ങളുണ്ട്.

ഉപസംഹാരം:

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞങ്ങള്‍ MIUI ഉപയോഗിക്കുന്നു, അതായത് റെഡ്മി 2 പ്രൈം മുതല്‍ PocoF1 വരെയുളള ഫോണുകളില്‍. MIUIനെ കുറിച്ച് ഒരു കാര്യം കൂടി, ഷവോമിയില്‍ നിന്നുമുളള കസ്റ്റം റോം ഓഫര്‍ ചെയ്യുന്നത്, സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഒരു സ്ഥിരതയുളള ഉപയോക്തൃത അനുഭവം അതിപ്പോള്‍ ഒരു എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണായ റെഡ്മി 6Aയോ അല്ലെങ്കില്‍ ഒരു ഹൈ-എന്‍ഡ് ഷവോമി Poco F1 ഫോണോ ആയിരിക്കാം.

Most Read Articles
Best Mobiles in India

Read more about:
English summary
How to completely disable ads on any Xiaomi smartphone: The simplest trick

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X