ലാപ്‌ടോപിനെ ടിവിയുമായി കണക്ട് ചെയ്യുന്നതെങ്ങനെ....!

നിങ്ങളുടെ ലാപ്‌ടോപ് സ്‌ക്രീന്‍ സിനിമകള്‍ കാണാനുളള ഒരു നല്ല മാധ്യമമല്ല. ചെറിയ സ്‌ക്രീനില്‍ അവ്യക്തമായി കണ്ട് നിങ്ങള്‍ ശീലിച്ചെങ്കില്‍ മേല്‍പറഞ്ഞത് ഒരപവാദമാണ്. വലിയ സ്‌ക്രീനില്‍ സൗകര്യപൂര്‍വം സിനിമ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു, പക്ഷെ നിങ്ങളുടെ കൈയിലുളള സിനിമകള്‍ മുഴുവന്‍ ലാപ്‌ടോപിലാണെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ലാപ്‌ടോപിനെ ടിവിയുമായി കണക്ട് ചെയ്യേണ്ടി വരും.
ലാപ്‌ടോപിനെ ടിവിയുമായി കണക്ട് ചെയ്യാനുളള മാര്‍ഗങ്ങളാണ് താഴെ പറയുന്നത്. സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഇന്ന് ഇറങ്ങുന്ന എല്ലാ ഫഌറ്റ് സ്‌ക്രീന്‍ ടിവികളിലും ഒരു HDMI പോര്‍ട്ട് ഉണ്ടാകും. ഇതുപയോഗിച്ച് മറ്റ് ഡിവൈസുകളെ ടി വിയുമായി നമുക്ക് കണക്ട് ചെയ്യാന്‍ സാധിക്കും. ഈ കേബിള്‍ പൂര്‍ണ്ണമായും HD സിഗ്നലുകളെയാണ് പിന്തുണയ്ക്കുന്നത്.

2

നിങ്ങളുടെ കൈയില്‍ ഒരു മിനി ഡിസ്‌പ്ലേ പോര്‍ട്ട് ടു എച്ച് ഡ്ി എം ഐ അഡാപ്റ്റര്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ മാക്ബുക്കിനെ ഫഌറ്റ് സ്‌ക്രീന്‍ ടിവിയുമായി കണക്ട് ചെയ്യാവുന്നതാണ്. ഇതുകൂടാതെ ഒരു എച്ച്ഡിഎംഐ കേബിള്‍ കൂടി നിങ്ങളുടെ കൈയില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

3

നിങ്ങള്‍ക്ക് HD വീഡിയോ ആവശ്യമില്ലെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ പഴയ സിആര്‍ടി ടെലിവിഷനാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ എസ്-വീഡിയോ പോര്‍ട് ഉപയോഗിക്കേണ്ടി വരും. ഇത് വീഡിയോ സിഗ്നലുകള്‍ മാത്രമാണ് വഹിക്കുക, അതുകൊണ്ട് നിങ്ങളുടെ ലാപ്‌ടോപിന്റെ 3.5എംഎം ഹെഡ്‌ഫോണ്‍ ജാക്കില്‍ നിന്ന് ഒരു പ്രത്യേക ഓഡിയോ കേബിള്‍ കൂടി നിങ്ങള്‍ കണക്ട് ചെയ്യേണ്ടി വരും.

 

4

അനലോഗ് സാങ്കേതിക വിദ്യകള്‍ പിന്നോക്കാവസ്ഥയിലായതിനാല്‍, പുതിയ ലാപ്‌ടോപുകള്‍ എസ്-വീഡിയോ പോര്‍ട് ഇല്ലാതെയാണ് വരുന്നത്. ഈ സാഹചര്യത്തില്‍ നിങ്ങള്‍ ലാപ്‌ടോപിന്റെ വിജിഎ പോര്‍ട്ടാണ് ഉപയോഗിക്കേണ്ടത്. പക്ഷെ ഇതിനായി നിങ്ങളുടെ ഫഌറ്റ് സ്‌ക്രീന്‍ ടിവിക്കും വിജിഎ പോര്‍ട്ട് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഒരു സ്റ്റാന്‍ഡേര്‍ഡ് വിജിഎ കേബിളും ഒരു ഓഡിയോ കേബിളും ധാരാളമായിരിക്കും. നിങ്ങള്‍ക്ക് HD ഉളളടക്കങ്ങളും ഇങ്ങനെ കാണാന്‍ സാധിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot