റീസൈക്കിള്‍ ബിന്നില്‍ നിന്നല്ലാതെ പിസിയില്‍ നിന്ന് തന്നെ മുഴുവന്‍ ഫയലും ഡിലിറ്റ് ചെയ്യൂ...!

പിസി അല്ലെങ്കില്‍ ലാപ്‌ടോപില്‍ ജോലി ചെയ്യുന്ന സമയത്ത് ഏതെങ്കിലുമൊക്കെ ഡിലിറ്റ് ചെയ്യേണ്ടതായി എപ്പോഴും വരാറുണ്ട്, ഇത് റീസൈക്കിള്‍ ബിന്നില്‍ കൂടി കിടക്കുകയാണ് പതിവ്. നിങ്ങള്‍ വീട്ടിലെ സ്വന്തം പിസിയിലാണ് ജോലി ചെയ്യുന്നതെങ്കില്‍ ഏത് സമയത്തും റീസൈക്കിള്‍ ബിന്നില്‍ നിന്നും ഡാറ്റകള്‍ ഡിലിറ്റ് ചെയ്യാന്‍ സാധിക്കും, എന്നാല്‍ നിങ്ങള്‍ ഏതെങ്കിലും സൈബര്‍ കഫേകളിലോ, ഓഫീസികളിലോ പിസി ഉപയോഗിക്കുകയാണെങ്കില്‍ നിങ്ങള്‍ ഡിലിറ്റ് ചെയ്ത ഡാറ്റ ആര്‍ക്ക് വേണമെങ്കിലും റീസൈക്കിള്‍ ബിന്നില്‍ നിന്ന് വീണ്ടെടുക്കാവുന്നതാണ്.

വായിക്കുക: കുറഞ്ഞ പൈസയില്‍ സ്മാര്‍ട്ട്‌ഫോണ്‍ ആസ്വദിക്കണമെങ്കില്‍ ഇതാ കാര്‍ബണ്‍ സ്മാര്‍ട്ട്‌ഫോണ്‍

ഇതുകൊണ്ട് നിങ്ങള്‍ക്ക് വീണ്ടും വീണ്ടും റീസൈക്കിള്‍ ബിന്‍ കാലിയാക്കണ്ട ആവശ്യമില്ല. നിങ്ങള്‍ക്ക് വേണമെങ്കില്‍ പിസിയില്‍ നിന്ന് ഏത് ഡാറ്റയും നേരിട്ട് ഡിലിറ്റ് ചെയ്യാവുന്നതാണ്.

പിസിയില്‍ നിന്ന് ഡാറ്റ ഡിലിറ്റ് ചെയ്യുന്നതിന് നിങ്ങള്‍ക്ക് രണ്ട് മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആദ്യ മാര്‍ഗത്തില്‍ ഡാറ്റ ഡിലിറ്റ് ചെയ്യുന്നതിന് ആ ഫയലില്‍ മൗസ് കൊണ്ട് വെച്ച് റൈറ്റ് ക്ലിക്ക് ചെയ്ത് അതിനെ ഡിലിറ്റ് ചെയ്യാവുന്നതാണ്. ഇതിന് ശേഷം നിങ്ങള്‍ വീണ്ടും റീസൈക്കിള്‍ ബിന്നില്‍ ചെന്ന് ആ ഡാറ്റ ഡിലിറ്റ് ചെയ്യേണ്ടി വരും. ഇതാണ് നമ്മള്‍ സാധാരണയായി ചെയ്യുന്നത്.

 

2

രണ്ടാമത്തെ മാര്‍ഗത്തില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മൗസിന്റെ പ്രോപര്‍ട്ടി മാറ്റേണ്ടതായി ഉണ്ട്. ഇതിനായി റീസൈക്കിള്‍ ബിന്നില്‍ പോയി മൗസ് റൈറ്റ് ക്ലിക്ക് ചെയ്ത് പ്രോപര്‍ട്ടി ഓപ്ഷനില്‍ പോകുക.

 

3

പ്രോപര്‍ട്ടി ബോക്‌സില്‍ പോയി Do not move the files to the Recycle Bin ഓപ്ഷനില്‍ പോയി ടിക്ക് മാര്‍ക്ക് ചെയ്യുക.

4

ഇതിനുശേഷം ഓകെ ബട്ടനില്‍ ക്ലിക്ക് ചെയ്ത് സേവ് ചെയ്യുക. ഇനി നിങ്ങള്‍ ഏത് ഫയലും മൗസില്‍ റെറ്റ് ക്ലിക്ക് ചെയ്ത് ഡിലിറ്റ് ചെയ്താല്‍ അവ നേരിട്ട് പിസിയില്‍ നിന്ന് ഡിലിറ്റ് ആകുന്നതാണ്.

5

ഈ സെറ്റിംഗിന് ശേഷം നിങ്ങള്‍ ഏത് ഫയലോ ഇമേജോ ഡിലിറ്റ് ചെയ്താല്‍ അവ പൂര്‍ണ്ണമായി പിസിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot