ആപ്പിള്‍ ഐഒഎസ് 12 അപ്‌ഡേറ്റ്: എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

|

ആപ്പിള്‍ ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് ഉപകരണങ്ങളിലേക്ക് പുതിയ ഐഒഎസ് അപ്‌ഡേറ്റ് കഴിഞ്ഞ ജൂണില്‍ നടന്ന WWDC 2018ലെ കോണ്‍ഫറന്‍സിലാണ് അവതരിപ്പിച്ചത്.

 
ആപ്പിള്‍ ഐഒഎസ് 12 അപ്‌ഡേറ്റ്: എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

ആപ്പിള്‍ ഐഫോണ്‍, ഐപാഡ്, ഐപോഡ് ടച്ച് ഉപകരണങ്ങളിലേക്ക് പുതിയ ഐഒഎസ് അപ്‌ഡേറ്റ് കഴിഞ്ഞ ജൂണില്‍ നടന്ന WWDC 2018ലെ കോണ്‍ഫറന്‍സിലാണ് അവതരിപ്പിച്ചത്. ഇത് നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം. മെച്ചപ്പെട്ട പ്രവര്‍ത്തവ വേഗത, പുതിയ ഫീച്ചറുകള്‍, സ്മാര്‍ട്ട്‌ഫോണ്‍ ആസക്തി കുറയ്ക്കാനുളള ടൂളുകള്‍ തുടങ്ങിയവയെല്ലാം ഐഒഎസ് 12ന്റെ പ്രധാന സവിശേഷതകളാണ്.

നിങ്ങള്‍ക്ക് ഐഫോണ്‍ 5എസ് അല്ലെങ്കില്‍ അതിനു ശേഷം പുറത്തിറങ്ങിയ ഐഫോണ്‍ പതിപ്പുകള്‍ അല്ലെങ്കില്‍ ഐപാഡ് മിനി 2, ഐപാഡ് എയര്‍ അല്ലെങ്കില്‍ അതിന്റെ പുതിയ പതിപ്പ്, അല്ലെങ്കില്‍ ആറാം തലമുറ ഐപാഡ് ടച്ച് എന്നിവയിലാണ് ഐഒഎസ് 12 പരീക്ഷിക്കാനാവുക. ഈ ഡിവൈസുകളില്‍ ഡൗണ്‍ലോഡ് പ്രക്രിയ ഒരു പോലെയാണ്.

ഓരോ വര്‍ഷവും ആപ്പിള്‍ ഉപകരണങ്ങള്‍ക്ക് പുതിയ ഐഒഎസ് പതിപ്പ് പുറത്തിറക്കുമ്പോള്‍ ആപ്പിള്‍, ഐപാഡ് മോഡലുകള്‍ക്ക് നോട്ടിഫിക്കേന്‍ ലഭിക്കുന്നതാണ്. ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതിനു മുന്‍പ് നിങ്ങളുടെ ഫോണ്‍ ഡേറ്റകള്‍ ബാക്കപ്പ് ചെയ്യുക.

ഏറ്റവും പുതിയ ഐഒഎസ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്യാനായി ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കാം.


സ്റ്റെപ്പ് 1 : സെറ്റിംഗ്‌സ്> ജനറല്‍> സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് എന്നതിലേക്കു പോകുക.

സ്റ്റെപ്പ് 2 : പ്രക്രിയ ആരംഭിക്കുന്നതിനു മുന്‍പ് 'Download and Install' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 3 : ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ 'Install and agree with Apple's terms and conditions' എന്നതില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 4 : അപ്‌ഡേറ്റ് ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ ഉപകരണം റീസ്റ്റാര്‍ട്ട് ചെയ്യുക.

ഐഒഎസ് 12 അപ്‌ഡേറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് ഉപകരണങ്ങളേയും അതിന്റെ ഇന്റര്‍നെറ്റ് കണക്ഷന്റെ വേഗതേയും അടിസ്ഥാനമാക്കിയാണ്. വൈഫൈ കണക്ടിവിറ്റി ഉപയോഗിച്ച് അപ്‌ഡേറ്റ് ചെയ്യുന്നത് വളരെ മികച്ചതാണ്.

നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷനോ അല്ലെങ്കില്‍ സ്മാര്‍ട്ട്‌ഫോണില്‍ മതിയായ സ്ഥലമോ ഇല്ലെങ്കില്‍ വിഷമിക്കേണ്ട കാര്യമില്ല. അതിനായി മറ്റൊരു മാര്‍ഗ്ഗം ഇവിടെ കൊടുക്കുകയാണ്. ഇന്റര്‍നെറ്റ് കണക്ട് ചെയ്തിരിക്കുന്ന പിസി/ മാക് ഉപയോഗിക്കുക. അതിനു ശേഷം ഈ പറയുന്ന ഘട്ടങ്ങള്‍ പാലിക്കുക.

സ്റ്റെപ്പ് 1: ആദ്യം ഡെസ്‌ക്‌ടോപ്പില്‍ ഐട്യൂണ്‍സ് തുറക്കുക, അതിനു ശേഷം നിങ്ങള്‍ അപ്‌ഡ്രേയ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഐഒഎസ് ഉപകരണം അതിലേക്കു ബന്ധിപ്പിക്കുക.

സ്റ്റെപ്പ് 2: മുകളില്‍ നിങ്ങളുടെ ഉപകരണത്തെ പ്രതിനിധീകരിക്കുന്ന ഒരു ഐക്കണ്‍ കാണും. അതില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3 : ഇനി സമ്മിറി ടാബില്‍, 'Check for Update'ല്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4 : ഡൗണ്‍ലോഡ് ചെയ്ത് അപ്‌ഡേറ്റ് ചെയ്യുക.

 

സ്റ്റെപ്പ് 5 :സ്‌ക്രീനില്‍ ചില നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കും. ഇത്രയും ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ഉപകരണം ഐഒഎസ് 12ല്‍ പ്രവര്‍ത്തിക്കും.

ഡാര്‍ക് മോഡ് ഉള്‍പ്പെടെ പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്; ആന്‍ഡ്രോയ്ഡിലും സൈ്വപ് ചെയ്ത് റിപ്ലൈ നല്‍കാംഡാര്‍ക് മോഡ് ഉള്‍പ്പെടെ പുതിയ ഫീച്ചറുകളുമായി വാട്‌സാപ്പ്; ആന്‍ഡ്രോയ്ഡിലും സൈ്വപ് ചെയ്ത് റിപ്ലൈ നല്‍കാം

Best Mobiles in India

Read more about:
English summary
How to download Apple iOS 12 update

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X