ഐഒഎസ്സ് 8.1-ലേക്ക് അപ്‌ഡേറ്റ് ചെയ്യാന്‍...!

Written By:

ഐഫോണ്‍ 6-ന്റേയും ഐഫോണ്‍ 6 പ്ലസിന്റേയും വില്‍പ്പന ഇന്‍ഡ്യയില്‍ തുടങ്ങിയിട്ട് അധിക നാളുകളായിട്ടില്ല. ഇതിന്റെ കൂടെ ആപ്പിള്‍ അവരുടെ പുതിയ ഐഫോണ്‍ 8 ഒഎസ്സുകൂടി ലോഞ്ച് ചെയ്തു. ഇതില്‍ ധാരാളം പുതിയ സവിശേഷതകള്‍ക്ക് ഇടം നല്‍കിയിട്ടുണ്ട്.

പുതിയ ഐഒസ്സ് 8 നിങ്ങള്‍ക്ക് ഐഫോണ്‍ 4എസ്, ഐഫോണ്‍ 5സി, ഐപാഡ്, ഐപാഡ് എയര്‍, ഐപാഡ് 5 എസ് എന്നിവയില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പുതിയ ഒഎസ്സില്‍ ധാരാളം ബഗുകളും ഒഴിവാക്കിയിട്ടുണ്ട്. നിങ്ങള്‍ ഐഫോണ്‍ 4-നേക്കാളും കൂടിയ മോഡലാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇന്ന് തന്നെ പുതിയ ഐഒഎസ്സ് 8 സൗജന്യമായി പുതുക്കുക.

ഐഒസ്സ് 8 അപ്‌ഡേറ്റ് ചെയ്യുന്നതിനായി

ആദ്യം തന്നെ നിങ്ങള്‍ നിങ്ങളുടെ ഐഫോണില്‍ ഐഒഎസ്സ് 8.1 പിന്തുണക്കുമോ ഇല്ലയോ എന്ന കാര്യം സ്ഥിരീകരിക്കുക. എന്തായാലും പുതിയ ഐഒഎസ്സ് അപ്‌ഡേറ്റ് ഐഫോണ്‍ 4എസ് അല്ലെങ്കില്‍ അതിനു മുകളിലുളള എല്ലാ ഐഫോണ്‍ മോഡലുകളിലും കൂടാതെ ഐപാഡ് മിനി, 5 വി ജനറേഷനിലെ ഐപാഡ് ടച്ചിലും ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ആദ്യം തന്നെ നിങ്ങളുടെ ഐഫോണിന്റെ സെറ്റിംഗില്‍ പോകുക.

2

ഇതിന് ശേഷം ജനറല്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

3

എന്നിട്ട് സോഫ്റ്റ്‌വയര്‍ അപ്‌ഡേറ്റ് ഓപ്ഷനില്‍ പോകുക.

4

സോഫ്റ്റ്‌വയര്‍ ഓപ്ഷനില്‍ പോയി ഡൗണ്‍ലോഡ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത ശേഷം പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്യുക. എന്നാല്‍ ഇതിനായി നിങ്ങളുടെ ഫോണിന്റെ മെമ്മറി പരിശോധിക്കുക, കാരണം പുതിയ അപ്‌ഡേറ്റിനായി നിങ്ങളുടെ ഫോണില്‍ ചുരുങ്ങിയത് 69.9 എംബി ഫ്രീ സ്‌പേസ് ഉണ്ടാകേണ്ടതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot