ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

Written By:

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത ഉള്‍പ്രദേശങ്ങളില്‍ നിങ്ങള്‍ ചെന്ന് വീഴാറുണ്ടോ? ഇത്തരം അവസ്ഥകളില്‍ സ്ഥലത്തെക്കുറിച്ചും ദിക്കുകളെക്കുറിച്ചും ധാരണയില്ലാതെ നിങ്ങള്‍ പരിഭ്രമിക്കാറുണ്ടോ?

മരണപ്പെട്ട അഭിനേതാവിനെ ഹോളിവുഡ് സിനിമ പുനഃസൃഷ്ടിച്ചതിങ്ങനെ..!

നിങ്ങള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇതിന് പരിഹാരമായി ഗൂഗിള്‍ മാപ്‌സ് എത്തിയിരിക്കുകയാണ്. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് എങ്ങനെ ഉപയോഗിക്കാം എന്ന് അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടില്‍ ആദ്യം തന്നെ പ്രവേശിക്കുക.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

തിരയല്‍ ബാറില്‍ 'ഓകെ മാപ്‌സ്' എന്ന് നല്‍കി തിരയല്‍ ബട്ടണ്‍ ടാപ് ചെയ്യുക.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

സേവ് ദിസ് മാപ് എന്ന ഒരു നിര്‍ദേശം മാപിന് മുകളില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

സ്‌ക്രീനിന്റെ ഏറ്റവും താഴെയായി സേവ് എന്ന ബട്ടണും കാണാവുന്നതാണ്.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ക്ക് മാപ് സൂം ഇന്‍, ഔട്ട് എന്നിവ ചെയ്ത് നിങ്ങള്‍ക്ക് സേവ് ചെയ്യാന്‍ ആഗ്രഹിക്കുന്ന പ്രദേശം തിരഞ്ഞെടുക്കാവുന്നതാണ്.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

സ്‌ക്രീനിലുളള എല്ലാ കാര്യങ്ങളും ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നതാണ്. ഉദാഹരണത്തിന് നിങ്ങള്‍ കോഴിക്കോട് ജില്ല മുഴുവനായി സൂം ഔട്ട് ചെയ്ത് സേവ് ചെയ്യുകയാണെങ്കില്‍, പിന്നീട് നിങ്ങള്‍ക്ക് സൂം ഇന്‍ ചെയ്ത് പ്രത്യക സ്ഥലങ്ങളും തെരുവുകളും കാണാവുന്നതാണ്.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

ഒരിക്കല്‍ നിങ്ങള്‍ പ്രദേശം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ സ്‌ക്രീനിന്റെ താഴെയുളള സേവ് ബട്ടണ്‍ ടാപ് ചെയ്യുക.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

തുടര്‍ന്ന് മാപിന് ഒരു പേര് നല്‍കാനുളള ഡയലോഗ് ബോക്‌സ് പൊങ്ങി വരുന്നതാണ്. ഒരു പേര് നല്‍കി സേവില്‍ വീണ്ടും ടാപ് ചെയ്യുക.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

ഓഫ്‌ലൈനില്‍ മാപുകള്‍ ലഭിക്കുന്നതിനായി, സെര്‍ച്ച് ബാറിലെ directions icon--ന് അടുത്തുളള 'person' ഐക്കണ്‍ ടാപ് ചെയ്യുക.

ഇന്റര്‍നെറ്റ് ഇല്ലാതെ ഗൂഗിള്‍ മാപ്‌സ് ഉപയോഗിക്കൂ...!

ഇത് നിങ്ങളുടെ പ്രൊഫൈലിലേക്ക് നിങ്ങളെ കൊണ്ട് പോകുന്നതാണ്. നിങ്ങള്‍ സേവ് ചെയ്ത മാപുകള്‍ കാണുന്നതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഓഫ്‌ലൈന്‍ മാപുകള്‍ സേവ് ചെയ്യുന്നതിന് ഒരു പരിമിതിയുണ്ട്. അതായത് നിങ്ങള്‍ ഒരു വലിയ പ്രദേശത്തെ സേവ് ചെയ്യാന്‍ സൂം ഔട്ട് ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് മാപ് പ്രദേശം വളരെ വലുതായതിനാല്‍ സേവ് ചെയ്യാന്‍ സാധിക്കില്ല എന്ന സന്ദേശം ലഭിക്കുന്നതാണ്.

എന്നാല്‍, ഒരു വലിയ പ്രദേശത്തെ പല ഭാഗങ്ങളായി തിരിച്ച് ഒന്നിലധികം മാപുകള്‍ സേവ് ചെയ്യുന്നത് മികച്ച പരിഹാരമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to Download and Use Google Maps for Android, iOS Without Internet.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot