ബിഎസ്എന്‍എല്‍ന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍ കിടിലന്‍ തന്നെ!

Posted By: Samuel P Mohan

ബിഎസ്എന്‍എല്‍ പുതിയ പ്രീപെയ്ഡ് പ്ലാന്‍ പ്രഖ്യാപിച്ചു. 399 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്ന പ്ലാനാണിത്. 'ഹോളി ധമക' എന്ന പേരിലാണ് ഈ ഓഫര്‍ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎസ്എന്‍എല്‍ന്റെ പുതിയ അണ്‍ലിമിറ്റഡ് പ്ലാന്‍ കിടിലന്‍ തന്നെ!

എയര്‍ടെല്ലിന്റേയും ഐഡിയയുടേയും അണ്‍ലിമിറ്റഡ് കോളിങ്ങ് ഓഫറിനു സമാനമായ പ്ലാന്‍ അവതരിപ്പിക്കുമോ എന്ന ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ ചോദ്യത്തിനുളള മറുപടിയാണ് അതേ വിലയുളള പുതിയ പ്ലാന്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

'ഹോളി ധമക' ഓഫറിന്റെ കീഴില്‍ 399 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ലോക്കല്‍ എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെ ഏതു നെറ്റ്‌വര്‍ക്കിലേക്കും സൗജന്യ കോളുകള്‍ ചെയ്യാം, കൂടാതെ 30ജിബി ഡാറ്റയും ലഭിക്കുന്നു. പാന്‍ ഇന്ത്യ അടിസ്ഥാനത്തില്‍ ഈ പ്ലാന്‍ മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിച്ചു. പുതിയ ഉപയോക്താക്കള്‍ക്കും പഴയ ഉപയോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. ഒരു മാസമാണ് ഈ പ്ലാന്‍ വിലിഡിറ്റി.

എയര്‍ടെല്ലിന്റെ 399 പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്റ്റിഡി കോളുകള്‍ ഉള്‍പ്പെടെ 20ജിബി ഡാറ്റയാണ് നല്‍കുന്നത്. ഇതിനോടൊപ്പം വിംഗ് മ്യൂസിക്കും ഫ്രീയായി ലഭിക്കുന്നു.

യാഥാര്‍ത്ഥ്യത്തെ എങ്ങനെ വിആര്‍ ടെക്‌നോളജി മാറ്റിമറിക്കുന്നു?

എന്നാല്‍ ഐഡിയയുടെ 389 നിര്‍വന പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ നാഷണല്‍ റോമിംഗ് കോളുകളും 20 ജിബി ഡാറ്റയും കൂടാതെ ഈ പ്ലാനില്‍ 3000 ലോക്കല്‍, നാഷണല്‍, റോമിംഗ് എസ്എംഎസും ഫ്രീ സബ്‌സ്‌ക്രിപ്ഷനായ ഐഡിയ മൂവീസ് ആന്റ് ടിവിയും ഐഡിയ മ്യൂസിക്കും ഗെയിം ആപ്‌സും 12 മാസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

English summary
BSNL has announced its 'Holi Dhamaka' postpaid plan of Rs 399, which gives users unlimited calling, data and other benefits.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot