വാട്‌സാപ്പില്‍ ഡൂപ്ലിക്കേറ്റ് വൈദ്യുതി ബില്‍ കിട്ടാന്‍ എന്തുചെയ്യണം?

|

ഉപഭോക്താക്കള്‍ക്ക് ഡുപ്ലിക്കേറ്റ് വൈദ്യുതി ബില്‍ ലഭ്യമാക്കുന്നതിനായി ഡല്‍ഹിയിലെ വൈദ്യുതി വിതരണക്കമ്പനിയായി ബിഎസ്ഇഎസ് വാട്‌സാപ്പ് സേവനം ആരംഭിച്ചു. ഈ സേവനം ലഭ്യമാക്കുന്ന രാജ്യതലസ്ഥാനത്തെ ആദ്യ വൈദ്യുതി വിതരണക്കമ്പനിയാണ് ബിഎസ്ഇഎസ്.

വാട്‌സാപ്പ് സേവനം

വാട്‌സാപ്പ് സേവനം

നിലവില്‍ ബിഎസ്ഇഎസ് വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവയില്‍ നിന്ന് ഡൂപ്ലിക്കേറ്റ് ബില്‍ എടുക്കാന്‍ കഴിയും. ഇതിന് പുറമെയാണ് വാട്‌സാപ്പ് സേവനം കൂടി ആരംഭിച്ചിരിക്കുന്നത്.

ഡൂപ്ലിക്കേറ്റ് ബില്‍ ലഭിക്കും.

ഡൂപ്ലിക്കേറ്റ് ബില്‍ ലഭിക്കും.

ഡൂപ്ലിക്കേറ്റ് ബില്‍ വാട്‌സാപ്പില്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ബിഎസ്ഇഎസിന്റെ വാട്‌സാപ്പ് നമ്പര്‍ ഫോണില്‍ സേവ് ചെയ്യണം. അതിനുശേഷം #Bill9-digit CA (കസ്റ്റമര്‍ അക്കൗണ്ട്) ടൈപ്പ് ചെയ്ത് 9999919123-ലേക്ക് അയച്ചാല്‍ വാട്‌സാപ്പില്‍ ഡൂപ്ലിക്കേറ്റ് ബില്‍ ലഭിക്കും.

 സേവനം വ്യാപിപ്പിക്കും.

സേവനം വ്യാപിപ്പിക്കും.

തുടക്കത്തില്‍ സൗത്ത്-വെസ്റ്റ് ഡല്‍ഹിയിലെ ഉപഭോക്താക്കള്‍ക്കാണ് വാട്‌സാപ്പ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. വൈകാതെ മറ്റ് മേഖലകളിലേക്കും സേവനം വ്യാപിപ്പിക്കും. വാട്‌സാപ്പ് വഴി എല്ലാ സേവനങ്ങളും നല്‍കുന്നതിനായി ബിഎസ്ഇഎസ് SAP, IOMS പ്ലാറ്റ്‌ഫോമുകളുമായി ഇത് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അവസരമൊരിക്കിയിരിക്കുന്നു.
 

അവസരമൊരിക്കിയിരിക്കുന്നു.

വൈദ്യുതി ഇല്ലാതെ വരുമ്പോള്‍ അക്കാര്യം വാട്‌സാപ്പ് വഴി അറിയിക്കാന്‍ നേരത്തേ ബിഎസ്ഇഎസ് സൗകര്യമൊരുക്കിയിരുന്നു. ഇതുവഴി വൈദ്യുതി മോഷണവും റിപ്പോര്‍ട്ട് ചെയ്യാം. ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ഉപയോഗിച്ച് പണമടച്ച് ആകര്‍ഷകമായ ക്യാഷ്ബാക്ക് നേടാനും ബിഎസ്ഇഎസ് അവസരമൊരിക്കിയിരിക്കുന്നു.

പുതിയ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുകപുതിയ ഡെബിറ്റ്/ക്രഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക

Best Mobiles in India

Read more about:
English summary
How to get duplicate electricity bill on WhatsApp

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X