Home
News

എയര്‍ടെല്ലിന്റെ ഈ എന്‍ട്രി ലെവല്‍ പ്ലാനില്‍ സൗജന്യമായി ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്...!

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്പനിയാണ് എയര്‍ടെല്‍. അടുത്തിടെയാണ് എയര്‍ടെല്‍ തങ്ങളുടെ 499 രൂപയുടെ
പോസ്റ്റ്‌പെയ്ഡ് വരിക്കാര്‍ക്ക് സൗജന്യമായി ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ പ്രഖ്യാപിച്ചിത്.

ആമസോണ്‍ പ്രൈം

ആമസോണ്‍ പ്രൈം

ഇപ്പോള്‍ എയര്‍ടെല്‍ ഇതേ ആനുകൂല്യങ്ങള്‍ തന്നെ തങ്ങളുടെ എന്‍ട്രി-ലെവല്‍ പോസ്റ്റ്‌പെയ്ഡ് പ്ലാനിലും നല്‍കുന്നുണ്ട്. അതായത് ഇപ്പോള്‍ എയര്‍ടെല്‍ 399 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യമായി ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് ലഭിക്കുന്നു.

ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

399 രൂപ പ്ലാനിന്റെ കീഴില്‍ 200ജിബി ഡേറ്റ റോള്‍ ഓവര്‍ സൗകര്യത്തോടു കൂടി 40ജിബി ഡേറ്റ, ഫ്രീ വിങ്ക് മ്യൂസിക്, എയര്‍ടെല്‍ ടിവി സബ്‌സ്‌ക്രിപ്ഷന്‍, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, എസ്എംഎസ് എന്നിവ നല്‍കുന്നു. ഇതിനു പുറമേ ആമസോണ്‍ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പേ ഗിഫ്റ്റ് കാര്‍ഡും ലഭിക്കും. ആദ്യ ആറു മാസത്തെ ബില്ലില്‍ 51 രൂപയും 50 രൂപയും ഡിസ്‌ക്കൗണ്ടും ലഭിക്കുന്നു.

ഈ ഓഫര്‍ ലഭിക്കുന്നതിന്

ഈ ഓഫര്‍ ലഭിക്കുന്നതിന്

ഈ ഓഫര്‍ ലഭിക്കുന്നതിന് എയര്‍ടെല്‍ 399 രൂപ വരിക്കാര്‍ മൈ എയര്‍ടെല്‍ അല്ലെങ്കില്‍ എയര്‍ടെല്‍ ടിവി ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. അതിനു ശേഷം ഓഫര്‍ റീഡം ചെയ്യുന്നതിന് 'ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്' ബാനറില്‍ ക്ലിക്ക് ചെയ്യുക. ഇതിനു മുന്‍പ് നിങ്ങള്‍ക്ക് പ്രൈം മെമ്പര്‍ഷിപ്പ് ഉണ്ടെങ്കില്‍ അതു കഴിയുന്നതു വരെ കാത്തിരിക്കുക.

പ്ലാന്‍ അനുസരിച്ച്

പ്ലാന്‍ അനുസരിച്ച്

ഈ മാസം ആദ്യം കമ്പനി തങ്ങളുടെ 99 രൂപയുടെ പ്ലാന്‍ പുതുക്കിയിരുന്നു. പ്ലാന്‍ അനുസരിച്ച് 99 രൂപയുടെ പ്ലാനിന് ഇപ്പോള്‍ 199 രൂപയായി. ഇപ്പോള്‍ 199 രൂപയുടെ പ്ലാനില്‍ 2ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 300 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

 ഇപ്പോള്‍ ലഭ്യമാകുന്നത്.

ഇപ്പോള്‍ ലഭ്യമാകുന്നത്.

22 ടെലികോം സര്‍ക്കിളുകളിലാണ് ഈ പ്ലാന്‍ ഇപ്പോള്‍ ലഭ്യമാകുന്നത്. ഈ പ്ലാനില്‍ FUP ലിമിറ്റ് ഇല്ല. മൈ എയര്‍ടെല്‍ ആപ്പ് അല്ലെങ്കില്‍ എയര്‍ടെല്‍.ഇന്‍ എന്നതിലൂടെ ഈ പ്ലാന്‍ റീച്ചാര്‍ജ്ജ് ചെയ്യാവുന്നതാണ്.


Best Mobiles in India

English summary
How To Get Free Amazon Prime Membership With This Entry-Level Airtel Plan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X