ടെലികോമില്‍ നിന്നും ഫ്രീ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ്ഷന്‍ എങ്ങനെ നേടാം?

|

എല്ലാ ടെലികോം കമ്പനികളും ഉപയോക്താക്കളെ ആകര്‍ഷിക്കാനായി വ്യത്യസ്ഥ താരിഫ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്. അതും ഏറ്റവും ആകര്‍ഷകമായ ഓഫറില്‍.

 ടെലികോമില്‍ നിന്നും ഫ്രീ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം സബ്‌സ്‌ക്രിപ

എയര്‍ടെല്‍, വോഡാഫോണ്‍, റിലയന്‍സ് ജിയോ എന്നീ പ്രശസ്ഥ ടെലികോം കമ്പനികള്‍ ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ നല്‍കുന്നുണ്ട്. ഇവ നല്‍കുന്ന ഓരോ പ്ലാനുകളുടേയും ആനുകൂല്യങ്ങള്‍ ഇവിടെ കൊടുക്കുന്നു.

എയര്‍ടെല്‍ ഇന്‍ഫിനിറ്റി പ്ലാന്‍

എയര്‍ടെല്‍ ഇന്‍ഫിനിറ്റി പ്ലാന്‍

ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ ഈ വര്‍ഷം ഒക്ടോബറില്‍ ZEE5 ആപ്പുമായും നെറ്റ്ഫ്‌ളിക്‌സുമായി ചേര്‍ന്ന് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 499 രൂപയുടെ ഇന്‍ഫിനിറ്റി പോസ്റ്റ്‌പെയ്ഡ് പ്ലാനും 1500 രൂപ വിലവരുന്ന നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഗിഫ്റ്റും നല്‍കുന്നു. നിലവിലുളള നെറ്റ്ഫ്‌ളിക്‌സ് ഉപഭോക്താക്കള്‍ക്ക് ഈ സമ്മനത്തിന് അര്‍ഹതയുണ്ടായിരിക്കും, 1500 രൂപ അവരുടെ നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടില്‍ ക്രഡിറ്റ് ആകുകയും ചെയ്യും. യോഗ്യതയുളള ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ ടിവി ആപ്പ് അല്ലെങ്കില്‍ മൈഎയര്‍ടെല്ലില്‍ നിന്നും മൂന്നു മാസത്തെ നെറ്റ്ഫ്‌ളിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ഗിഫ്റ്റ് ഉപയോഗിക്കാം.

499 രൂപയ്‌ക്കോ അതിനു മുകളിലോ ഉളള പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ ആമസോണ്‍ പ്രൈം വാഗ്ദാനം ചെയ്യുന്നു. ഒപ്പം 999 രൂപയുടെ ഒരു വര്‍ഷത്തെ പ്രൈം മെമ്പര്‍ഷിപ്പും ലഭിക്കുന്നു.

ബി എസ് എൻ എൽ

ബി എസ് എൻ എൽ

ബിഎസ്എന്‍എല്ലും തങ്ങളുടെ പോസ്റ്റ്‌പെയ്ഡ് ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 999 രൂപയുടെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് വാഗ്ദാനം ചെയ്യുന്നു. ടെലികോം നല്‍കുന്ന ഒരു പ്രസ്താവനയനുസരിച്ച് രാജ്യത്തുടനീളമുളള ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് 399+ രൂപയുടെ പോസ്റ്റ്‌പെയ്ഡ് അല്ലെങ്കില്‍ 745+ രൂപയുടെ ബ്രോഡ്ബാന്‍ഡ് ലാന്റ്‌ലൈന്‍ പ്ലാനുകളില്‍ അധിക ചാര്‍ജ്ജ് നല്‍കാതെ തന്നെ ഈ ഓഫര്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. അതേ സമയം ഹോട്ട്‌സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ OTT കളിക്കാരുമായി സംസാരിക്കുന്നു.

 

വോഡാഫോണ്‍

വോഡാഫോണ്‍

999 രൂപ വിലയുളള ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് വോഡാഫോണിന്റെ റെഡ് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് വോഡാഫോണ്‍ നല്‍കുന്നുണ്ട്. ഉപയോക്താക്കള്‍ക്ക് പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, അണ്‍ലിമിറ്റഡ് ഫാസ്റ്റ് ഫ്രീ ഷിപ്പിംഗ് എന്നിവയ്ക്കും ആക്‌സസ് ലഭിക്കുന്നു. ഒപ്പം Amazon.inല്‍ നിന്നുമുളള ഇടപാടുകള്‍ക്ക് എക്‌സ്‌ക്ലൂസീവ് ആക്‌സസും ലഭിക്കുന്നു.

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ ഇറോസ് ഇന്റര്‍നാഷണലും ഒപ്പം വീഡിയോ സ്ട്രീമിംഗ് ആപ്പുമായ ALT Balajiയുമായി ചേര്‍ന്ന് ജിയോ സിനിമയിലും ജിയോ ടിവിയുടേയും യഥാര്‍ത്ഥ ഉളളടക്കം ലഭ്യമാക്കുന്നു. ALT Balaji നിലവില്‍ 14 ഒറിജിനല്‍ ഷോകളാണ് വാഗ്ദാനം ചെയ്യുന്നത്. അതില്‍ റൊമാന്‍സ്, മിസ്ട്രി, ഡ്രാമ, കോമഡി എന്നിവയും ഉള്‍പ്പെടുന്നു.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855: ഏറ്റവും പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോമിനെ അടുത്തറിയാംക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855: ഏറ്റവും പുതിയ മൊബൈല്‍ പ്ലാറ്റ്‌ഫോമിനെ അടുത്തറിയാം

Best Mobiles in India

Read more about:
English summary
How to get free Netflix, Amazon Prime subscription from telecom players

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X