Home
News

ഇന്ത്യയുടെ സാങ്കേതിക നേട്ടങ്ങൾ അ‌വിശ്വസനീയം; മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയെ പുകഴ്ത്തി സാം ആൾട്ട്മാൻ

ഇന്ത്യയുടെ സാങ്കേതിക നേട്ടങ്ങൾ അ‌വിശ്വസനീയമെന്ന് ചാറ്റ്ജിപിടിയുടെ നിർമാതാക്കളായ ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാൻ. ഇന്ത്യൻ പര്യടനത്തിനിടെ പ്രധാനമന്ത്ര നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആൾട്ട്മാൻ ഇന്ത്യയുടെ ടെക്നോളജി മേഖലയിലെ വളർച്ചയെയും സാങ്കേതിക മുന്നേറ്റങ്ങളെയും പ്രശംസിച്ചത്. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ആൾട്ട്മാൻ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

ഈ ചിത്രത്തോടൊപ്പം നൽകിയ കുറിപ്പിലും, ഇന്ത്യയുടെ അവിശ്വസനീയമായ സാങ്കേതിക പശ്ചാത്തലത്തെപ്പറ്റിയും ഇന്ത്യക്ക് എഐ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിനെപ്പറ്റിയും പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതായും വളരെ മനോഹരമായ കൂടിക്കാഴ്ചയായിരുന്നു എന്നും ആൾട്ട്മാൻ കുറിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചകൾ താൻ ഏറെ ആസ്വദിച്ചു എന്നും അ‌ദ്ദേഹം വ്യക്തമാക്കി.

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയെ പുകഴ്ത്തി സാം ആൾട്ട്മാൻ

വ്യാഴാഴ്ച ​വൈകുന്നേരമാണ് ആൾട്ട്മാൻ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് കൂടിക്കാഴ്ചയുടെ ചിത്രം വെള്ളിയാഴ്ച രാവിലെ ആൾട്ട്മാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഡൽഹിയിൽ തങ്ങിയ ആൾട്ട്മാൻ വിവിധ മേഖലകളിലുള്ള വ്യക്തികളുമായും കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ചകൾ നടത്തി. പിന്നീട് ഡൽഹി ഐഐഐടിയിൽ നടന്ന ഡിജിറ്റൽ ഇന്ത്യ ഡയലോഗ് പരിപാടിയിൽ മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ആൾട്ട്മാൻ വിശദീകരിച്ചു.

ഓപ്പൺഎഐയുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിയെ ഇന്ത്യ വളരെ ആകാംക്ഷയോടെയും നേരത്തെയും സ്വീകരിച്ചത് എന്തുകൊണ്ടാണെന്ന് മോദിയോട് ചോദിച്ചതായും മികച്ച ഉത്തരങ്ങളാണ് മോദി നൽകിയത് എന്നും ആൾട്ട്മാൻ പറഞ്ഞു. എഐയെയും അതിന്റെ നേട്ടങ്ങളെയും കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ ഉത്സാഹത്തെയും ചിന്തനീയമായ ഉൾക്കാഴ്ചകളെയും അദ്ദേഹം അഭിനന്ദിച്ചു.

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയെ പുകഴ്ത്തി സാം ആൾട്ട്മാൻ

മോദിയുമായുള്ള സംഭാഷണം താൻ ഏറെ ആസ്വദിച്ചതായും ആൾട്ട്മാൻ പുകഴ്ത്തി. മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയിൽ എഐയുടെ സാധ്യതകളെയും അവസരങ്ങളെയും കുറിച്ചും, വളർന്നുവരുന്ന ഈ സാങ്കേതികവിദ്യയുടെ പോരായ്മകൾ പരിഹരിക്കുന്നതിനുള്ള നിയന്ത്രണങ്ങളുടെ ആവശ്യകതയെ കുറിച്ചും ഇന്ത്യ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും നെഗറ്റീവ് പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള ആഗോള നിയന്ത്രണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചകളുണ്ടായി.

പിന്നീട് ഇക്കണോമിക്സ് ​​ടൈംസിന് നൽകിയ അ‌ഭിമുഖത്തിലും ആൾട്ട്മാൻ ഇന്ത്യയുടെ ടെക്നോളജി മേഖലയിലുള്ള വളർച്ചയിൽ ആദരവ് പ്രകടിപ്പിച്ചു. നിരവധി പേർ ഇന്ത്യയിൽ ചാറ്റ്ജിപിടി എഐ ചാറ്റ്ബോട്ട് ഉപയോഗിക്കുന്നുണ്ട്. ഇത്ര വലിയ അ‌ളവിൽ ചാറ്റ്ജിപിടി ഇന്ത്യയിൽ പ്രചാരം നേടിയത് തങ്ങൾ ആശ്ചര്യത്തോടെയാണ് നോക്കിക്കണ്ടതെന്നും അ‌ദ്ദേഹം വെളിപ്പെടുത്തി.

വിവിധ സേവനങ്ങളിലേക്ക് എഐ സാങ്കേതികവിദ്യ സമന്വയിപ്പിക്കുന്നതിൽ ഗവൺമെന്റ് ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും, പ്രത്യേകിച്ചും സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ലാർജ്-ലാങ്വേജ് മോഡലുകൾ ( LLMs ) ഉപയോഗിക്കണമെന്നും ആൾട്ട്മാൻ നിർദേശിച്ചു. ജി20 ഷെർപ്പയുമായും മുൻ നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് എന്നിവരുമായും ആൾട്ട്മാൻ കൂടിക്കാഴ്ച നടത്തി.

എഐ നിയന്ത്രണങ്ങളെക്കുറിച്ച് സ്വന്തം ആശയങ്ങളുള്ള ഒരു മിടുക്കനായ വ്യക്തിയാണ് ആൾട്ട്മാൻ എന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. അ‌തേസമയം തന്നെ എഐ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ സ്വന്തം കാഴ്ചപ്പാടുകളുള്ള ബുദ്ധിമാന്മാർ ഇന്ത്യയിലും ഉണ്ടെന്ന് ചന്ദ്രശേഖർ പറഞ്ഞു. പൗരന്മാർക്ക് ഏറ്റവും മികച്ചത് നൽകുന്നതിനാണ് ഇന്ത്യ മുൻഗണന നൽകുന്നതെന്നും ഇന്റർനെറ്റ് സുരക്ഷിതവും വിശ്വസനീയവുമാണെന്ന് ഉറപ്പാക്കുമെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽത്തന്നെ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചുപറ്റാൻ സാം ആൾട്ട്മാന്റെ ഓപ്പൺ എഐ കമ്പനി പുറത്തിറക്കിയ ചാറ്റ്ജിപിടിക്ക് കഴിഞ്ഞിരുന്നു. എഐ അ‌പാരസാധ്യതകൾ സാധാരണക്കാർക്കും ഉപയോഗിക്കാൻ കഴിയും വിധത്തിൽ അ‌വതരിപ്പിച്ചു എന്നതാണ് ചാറ്റ്ജിപിടിയുടെ പ്രധാന വിജയം. ചാറ്റ്ജിപിടി തരംഗമായതിന് പിന്നാലെ വൻകിട ടെക്നോളജി കമ്പനികൾ തങ്ങളുടെ എഐ പരീക്ഷണങ്ങൾ വേഗത്തിലാക്കുകയും പുത്തൻ പരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്തിരുന്നു.

മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യയെ പുകഴ്ത്തി സാം ആൾട്ട്മാൻ

അ‌ങ്ങനെ ലോകത്തെ എഐ പരീക്ഷണങ്ങളുടെ വേഗം വർധിപ്പിക്കുന്നതിൽ ചാറ്റ്ജിപിടി നിർണായക പങ്കുവഹിച്ചു. ചാറ്റ്ജിപിടിയുടെ വരവോടെ ടെക്നോളജി രംഗത്തിന് പുറമേ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലേക്കും എഐ കടന്നുചെന്നു. എങ്കിലും എഐ ഉയർത്തുന്ന ആശങ്കകളും ഒരുവശത്തുണ്ട്. പല രാജ്യങ്ങളും സുരക്ഷാഭീഷണിമൂലം ചാറ്റ്ജിപിടി നിരോധിച്ചിരുന്നു.

എന്നാൽ ഇന്ത്യ ഇത്തരം നിരോധനങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. കോടിക്കണക്കിന് ജനങ്ങളുള്ള സാങ്കേതികമായി ഏറെ മെച്ചപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ് ഇന്ത്യൻ പര്യടനത്തിലൂടെ ആൾട്ട്മാൻ ലക്ഷ്യമിടുന്നത്. എങ്കിലും ഇന്ത്യക്കായി പ്രത്യേകപദ്ധതികൾ ഓപ്പൺഎഐ കൊണ്ടുവരുമോ എന്ന് ആൾട്ട്മാൻ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യക്ക് പുറമേ ഇസ്രായേൽ, ജോർദാൻ, ഖത്തർ, യുഎഇ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും ആൾട്ട്മാൻ പര്യടനം നടത്തുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Sam Altman, CEO of OpenAI, the creators of ChatGPT, met Prime Minister Narendra Modi. Altman appreciated Prime Minister Modi's enthusiasm and thoughtful insights into AI and its benefits. Altman also revealed that they discussed how India can use AI.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X