മോഡി സര്‍ക്കാറില്‍ ട്വിറ്ററിന്റെ സ്വാധീനം...

Posted By:

ട്വിറ്ററില്‍ നേരത്തെ സജീവമായുള്ള രാഷ്ട്രീയ തോവാണ് നരേന്ദ്ര മോഡി. ഇപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രിയായതോടെ ഭരണതലത്തിലും ട്വിറ്ററിന്റെ സ്വാധീനം വര്‍ദ്ധിച്ചിരിക്കുന്നു. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍.

സര്‍ക്കാര്‍ സംബന്ധിമായ കാര്യങ്ങളെല്ലാം ട്വിറ്ററിലൂടെയും ഫേസ്ബുക് പേജ് വഴിയും ജനങ്ങളിലെത്തിക്കാനും പ്രതികരണങ്ങള്‍ നേരിട്ട് ലഭ്യമാക്കാനുമുള്ള നടപടികളാണ് സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്.

മോഡി സര്‍ക്കാറില്‍ ട്വിറ്ററിന്റെ സ്വാധീനം...

നിലവില്‍ ബി.ജെ.പി. മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും സ്വന്തം ട്വിറ്റര്‍ അക്കൗണ്ടും ഫേസ്ബുക് പേജും വഴിയാണ് കാര്യങ്ങള്‍ അപ്പപ്പോള്‍ ജനങ്ങളെ അറിയിക്കുന്നത്. അതോടൊപ്പം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ട്വിറ്റര്‍ അക്കൗണ്ടും സജീവമാണ്.

എന്നാല്‍ അവിടംകൊണ്ട് തീരുന്നില്ല. ട്വീറ്റുകള്‍ക്കും മറ്റ് സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കും ലഭിക്കുന്ന പ്രതികരണങ്ങള്‍ കൃത്യമായി വിശകലനം ചെയ്യുന്നുമുണ്ട്. ഒരോദിവസവും സോഷ്യല്‍ മീഡിയകളില്‍ നിന്നു ലഭിക്കുന്ന പ്രതികരണങ്ങള്‍ സംബന്ധിച്ച് എല്ലാ മന്ത്രാലയങ്ങളിലും റിപ്പോര്‍ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

നിലവില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവുമാണ് ഇത് കൃത്യമായി നടപ്പിലാക്കുന്നത്. വൈകാതെ എല്ലാ വകുപ്പുകളിലും സോഷ്യല്‍ മീഡിയ ട്രെന്‍ഡ് സംബന്ധിച്ച റിപ്പോര്‍ട് വിശകലനം ചെയ്ത് ക്രോഡീകരിക്കാന്‍ കൃത്യമായ സംവിധാനം ഒരുക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡി രണ്ട് ട്വിറ്റര്‍ അക്കൗണ്ടുകളാണ് ഒരേസമയം ഉപയോഗിക്കുന്നത്. ഒന്ന് പേഴ്‌സണല്‍ അക്കൗണ്ടായ @narendramodi എന്ന അക്കൗണ്ടും @PMOIndia എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടും. പേഴ്‌സണല്‍ ട്വിറ്റര്‍ ഹാന്‍ഡിലിന് 4.8 കോടി ഫോളോവേഴ്‌സുള്ളപ്പോള്‍ അദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിന് മോഡി പ്രധാനമന്ത്രിയായ ശേഷം മാത്രം ഒന്നരക്കോടിയിലധികം ഫോളേവേഴ്‌സുണ്ടായി.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot