സൈബർ ഹാക്കിങ് വഴി ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമായാൽ ആർക്കാണ് ഉത്തരവാദിത്തം?

By GizBot Bureau
|

നമ്മുടെ ബാങ്ക് അക്കൗണ്ടിൽ സൈബർ ആക്രമണം പോലുള്ള ഒരു അനധികൃത ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടിനാൽ പണം നഷ്ടപ്പെടുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആർക്കാണ്? നിങ്ങൾക്കാണോ അതോ ബാങ്കിനോ? അത്തരം കേസുകളിൽറിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബാധ്യതയുടെ പരിധി നിശ്ചയിക്കുന്നതിന് കഴിഞ്ഞ വർഷം ചില മാനദണ്ഡങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

 
സൈബർ ഹാക്കിങ് വഴി ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടമായാൽ ആർക്കാണ് ഉത്തരവാദിത

ഇത്തരം അനൗദ്യോഗിക ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളിൽ ഉപഭോക്താവിന്റെ നഷ്ടം സംബന്ധിച്ചുള്ള ബാധ്യത പരിമിതപ്പെടുത്തുന്നതിനുള്ള നിയമങ്ങൾ ആർ.ബി.ഐ അറിയിക്കുന്നത് എങ്ങനെയാണെന്ന് ചുവടെ വായിക്കാം.

സീറോ ലൈബിലിറ്റി

സീറോ ലൈബിലിറ്റി

ബാങ്കുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എന്തൊരു പ്രശ്നത്തിനും അതുമൂലം ഉപഭോക്താവിന് ഉണ്ടാകുന്ന യാതൊരു വിധ നഷ്ടത്തിനും ഉപഭോക്താവ് ഉത്തരവാദിയായിരിക്കില്ല. അതുപോലെ ബാങ്കുമായി ബന്ധപ്പെട്ട ഒരു പ്രശ്നം അത് ഉപഭോക്താവിന്റെ അക്കൗണ്ടിൽ പ്രതിഫലിക്കുന്ന മാത്രയിൽ മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ബാങ്കിനെ അറിയിക്കേണ്ടതുണ്ട്.

 പരിമിതമായ ബാധ്യത

പരിമിതമായ ബാധ്യത

ഉപഭോക്താവിന്റെ അശ്രദ്ധമൂല്യം നഷ്ടപ്പെടുന്നിടത്ത്, അത്തരത്തിലുള്ള അനധികൃത ഇടപാട് ബാങ്കിലേക്ക് റിപ്പോർട്ട് ചെയ്യപ്പെടുന്നതുവരെ മുഴുവൻ നഷ്ടവും ഉപഭോക്താവിന് മാത്രമായിരിക്കും. ഉപഭോക്താവ്, ബാങ്ക്

എന്നിവരുടെ രണ്ടു ഭാഗത്തു നിന്നും അല്ലാതെ മറിച്ച് സിസ്റ്റത്തിൽ മറ്റെവിടെയെങ്കിലും നിന്നുണ്ടാകുന്ന സൈബർ ആക്രമണം വഴിയുള്ള നഷ്ടം ആണെങ്കിൽ ആ സാഹചര്യങ്ങളിൽ, ഇടപാടിനെക്കുറിച്ച് വിവരം ലഭിച്ച ശേഷം നാലു മുതൽ ഏഴു പ്രവർത്തി ദിവസങ്ങൾ വരെ സമയത്തിനുള്ളിൽ ഈ ഇടപാടുകൾ ഉപഭോക്താവ് ബാങ്കിന് റിപ്പോർട്ടു ചെയ്യണം. ഈ സമയത്ത് ഉപഭോക്താവിന്റെ പരമാവധി ബാധ്യത അക്കൗണ്ട് അനുസരിച്ച് 5000 രൂപ മുതൽ 25,000 രൂപവരെയായിരിക്കും.

ബോർഡ് അംഗീകൃത നയം അനുസരിച്ചുള്ള ബാധ്യത
 

ബോർഡ് അംഗീകൃത നയം അനുസരിച്ചുള്ള ബാധ്യത

ഏഴ് പ്രവർത്തി ദിവസങ്ങൾക്കിടെ അനധികൃത ഇടപാട് റിപ്പോർട്ട് ചെയ്യപ്പെട്ടാൽ, ബോർഡിന്റെ അംഗീകാരമുള്ള പോളിസി അനുസരിച്ച് ഉപഭോക്താവിന്റെ ബാധ്യത നിശ്ചയിക്കണം. ഉപഭോക്താവ് നഷ്ടമുണ്ടായ കാര്യം അറിയിച്ച ശേഷം തൊട്ട് 10 പ്രവർത്തി ദിവസത്തിനുള്ളിൽ ഉപഭോക്താവിന്റെ അക്കൌണ്ടിലേക്ക് അനധികൃത ഇലക്ട്രോണിക് ഇടപാടിലൂടെ നഷ്ടമായ തുക ക്രെഡിറ്റ് ചെയ്യേണ്ടതുണ്ട്. 90 ദിവസത്തിനകം പരാതി പരിഹാരമാക്കുകയും ഉപഭോക്താവിന്റെ ബാധ്യത ഏറ്റെടുക്കുകയും വേണം. കൂടാതെ എസ്എംഎസ് അലേർട്ടുകൾക്കും ഇലക്ട്രോണിക് ഇടപാടുകൾക്കുമായി മൊബൈൽ നമ്പറുകൾ രജിസ്റ്റർ ചെയ്യണമെന്നും ബാങ്കുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

വൈഫൈ സിഗ്നലുകൾ മെച്ചപ്പെടുത്താൻ ഏതൊരാൾക്കും എളുപ്പം ചെയ്യാവുന്ന 4 കാര്യങ്ങൾവൈഫൈ സിഗ്നലുകൾ മെച്ചപ്പെടുത്താൻ ഏതൊരാൾക്കും എളുപ്പം ചെയ്യാവുന്ന 4 കാര്യങ്ങൾ


Best Mobiles in India

Read more about:
English summary
How much is the bank liable if your account gets hacked?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X