നിര്‍മ്മിതബുദ്ധിയെ (എഐ) 'ഫ്രെയിമിലൊതുക്കാന്‍' ഒരുങ്ങി നിക്കോണും കാനണും

|

നിര്‍മ്മിതബുദ്ധി സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ അഴിച്ചുപണിയുകയാണ്. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളുടെ കാര്യത്തിലാണ് ഈ മാറ്റം ഏറ്റവും കൂടുതല്‍ ദൃശ്യമായിരിക്കുന്നത്. പ്രൊഫഷണല്‍ ക്യാമറ നിര്‍മ്മാതാക്കളായ നിക്കോണ്‍, കാനണ്‍ എന്നിവ നിര്‍മ്മിതബുദ്ധിയുടെ കാര്യത്തില്‍ സ്മാര്‍ട്ട്‌ഫോണുകളെക്കാള്‍ ബഹുദൂരം പിന്നിലാണ്.

 

സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നു

സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നു

മൊബൈല്‍ ഫോട്ടോഗ്രാഫിക്ക് മേല്‍വിലാസം ഉണ്ടാക്കിയത് ഐഫോണുകളാണ്. ഇന്ന് പ്രൊഫഷണല്‍ ക്യാമറകളെക്കാള്‍ ആളുകള്‍ ആശ്രയിക്കുന്നത് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളെയാണെന്ന് വിവിധ സര്‍വ്വേഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഉപയോഗിക്കാനുള്ള സൗകര്യം, ഫോട്ടോ എഡിറ്റിംഗ് എളുപ്പത്തില്‍ ചെയ്യാനാകുന്നു, ഫോട്ടോ എടുത്തുടന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാം, സ്ലോമോഷന്‍-ടൈം ലാപ്‌സ് വീഡിയോകള്‍ എടുക്കാന്‍ കഴിയുന്നു, അനായാസം പനോരമ ചിത്രങ്ങള്‍ തയ്യാറാക്കാനാകുന്നു തുടങ്ങിയ കാരണങ്ങളാണ് സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്ക് കൂടുതല്‍ ജനപ്രിയത നല്‍കുന്നത്.

 ഇത്തരം ചിത്രങ്ങള്‍

ഇത്തരം ചിത്രങ്ങള്‍

പശ്ചാത്തലം അവ്യക്തമാക്കി ഫോക്കസ് ചെയ്യുന്ന വസ്തുമാത്രം ലഭിക്കുന്ന വിധത്തില്‍ ഡിഎസ്എല്‍ആര്‍ ക്യാമറയില്‍ ഫോട്ടോ എടുക്കണമെങ്കില്‍ എന്തൊക്കെ അഭ്യാസങ്ങള്‍ ചെയ്യണമെന്ന് അറിയാമല്ലോ? എന്നാല്‍ സ്മാര്‍ട്ട്‌ഫോണിലെ ബൊക്കേ ഇഫക്ട് പ്രവര്‍ത്തനക്ഷമമാക്കിയാല്‍ ഇത്തരം ചിത്രങ്ങള്‍ അനായാസം എടുക്കാനാകും.

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍
 

സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍

നിര്‍മ്മിതബുദ്ധിയുടെ വരവോടെ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയില്‍ എടുക്കുന്ന ഫോട്ടോകളുടെ ഗുണമേന്മയില്‍ കാര്യമായ മാറ്റം വന്നിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങളുടെ വിശദാംശങ്ങള്‍, നിറങ്ങളുടെ മിഴിവ്, ആഴം മുതലായവ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഐഫോണ്‍ X, പിക്‌സല്‍ 2, പിക്‌സല്‍ 2XL, ഹുവായ് P20 എന്നീ സ്മാര്‍ട്ട്‌ഫോണുകളുടെ ക്യാമറ മികവ് എടുത്തുപറയേണ്ടതാണ്. എഐ സവിശേഷതയോട് കൂടിയ മൂന്ന് ക്യാമറകളാണ് ഹുവായ് P20-യുടെ പിന്‍ഭാഗത്തുള്ളത്. 40MP ആര്‍ജിബി സെന്‍സര്‍, 20MP മോണോക്രോം സെന്‍സര്‍, 8MP ടെലിഫോട്ടോ ലെന്‍സ് എന്നിവയാണവ.

രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിര്‍മ്മിതബുദ്ധിടെ കൂടെക്കൂട്ടാന്‍ ആദ്യം തീരുമാനിച്ചത് കാനണ്‍ ആണ്. ഇതിന് പുറമെ വൈഫൈ, സ്മാര്‍ട്ട് ഫങ്ഷനുകള്‍, വേഗത, മെച്ചപ്പെടുത്തിയ പ്രകടനം എന്നിവയും കാനണ്‍ ക്യാമറകള്‍ ഉറപ്പുനല്‍കുന്നു. നിക്കോണ്‍ എഐ അടിസ്ഥാന ക്യാമറകള്‍ നിര്‍മ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി കമ്പനി പോളിക്യാം പ്ലേയര്‍, പോളിക്യാം ചാറ്റ് എന്നീ പേരുകളില്‍ രണ്ട് ക്യാമറള്‍ അവതരിപ്പിച്ചുകഴിഞ്ഞു. തത്സമയ കായിക മത്സരങ്ങള്‍ പകര്‍ത്തുന്നതിന് വേണ്ടിയാണ് പോളിക്യാം പ്ലേയര്‍. സ്റ്റുഡിയോ ഫോട്ടോഗ്രാഫി മുന്നില്‍ കണ്ടാണ് പോളിക്യാം ചാറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

നിര്‍മ്മിതബുദ്ധിയുടെ കരുത്തില്‍

നിര്‍മ്മിതബുദ്ധിയുടെ കരുത്തില്‍

നിര്‍മ്മിതബുദ്ധിയുടെ കരുത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ഡിഎസ്എല്‍ആര്‍ ക്യാമറകളെ അപ്രസക്തമാക്കുമെന്ന് കരുതേണ്ടതില്ല. എന്തൊക്കെ സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടെങ്കിലും പ്രൊഷണല്‍ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഗുണമേന്മയും സൗന്ദര്യവും സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമേ കഴിയൂ. സ്‌പോര്‍ട്‌സ്, ഫാഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഒരിക്കലും ഒരുപരിധിക്കപ്പുറം സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകളെ ആശ്രയിക്കാനാകില്ല.

 

ഫോട്ടോകള്‍ എടുക്കാന്‍

ഫോട്ടോകള്‍ എടുക്കാന്‍

സാങ്കേതികത്തികവും ലക്ഷണയുക്തവുമായ ഫോട്ടോകള്‍ എടുക്കാന്‍ മികച്ച ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ക്ക് സാധിക്കും. ഇതിലേക്ക് എത്തണമെങ്കില്‍ സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറകള്‍ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടിവരും.

2018ല്‍ അതിവിശിഷ്ടമായ സവിശേഷതകളില്‍ എത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍2018ല്‍ അതിവിശിഷ്ടമായ സവിശേഷതകളില്‍ എത്തിയ സ്മാര്‍ട്ട്‌ഫോണുകള്‍

Best Mobiles in India

Read more about:
English summary
How Nikon, Canon Are Using AI To Stay Relevant In Today’s Instant Photography Ecosystem

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X