5ജി വേണം 4ജിയുടെ കാശേ തരൂ, സ്പീഡ് പ്രതീക്ഷയില്ല, പുതിയഫോൺ വാങ്ങില്ല; 5ജിയിൽ ഇന്ത്യൻ മനസിലിരിപ്പുകൾ പുറത്ത്!

|

എവിടെത്തിരിഞ്ഞാലും 5ജി(5G) ചർച്ചകൾ, എന്നാൽ ഇതൊട്ട് കിട്ടുന്നുണ്ടോ? അ‌തുമില്ല, ഇങ്ങനെ പറഞ്ഞ് കൊതിപ്പിച്ച്, കൊതിപ്പിച്ച് ഒടുവിൽ എന്താകുമോ ആവോ!- 5ജിയെക്കുറിച്ചുള്ള ആളുകളുടെ ചിന്തകൾ ഏതാണ്ട് ഈ വഴിക്ക് ആയിത്തുടങ്ങിയിരിക്കുന്നു. നാളുകളായി നാം 5ജി ഉടൻ എത്തും ഉടൻ എത്തും എന്ന് കേൾക്കാൻ തുടങ്ങിയിട്ട്.

പ്രതീക്ഷകൾക്ക് കനം വച്ചു

ഒടുവിൽ ഒക്ടോബർ 1ന് ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന്റെ വേദിയിൽ വച്ച് രാജ്യത്തെ 5ജി സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. ഇതോടെ ഇന്ത്യ ആധുനിക ടെക് കാലത്തിന്റെ പുതിയൊരു ചരിത്ര പാതയിലേക്ക് പ്രവേശിച്ചു. ഇതോടെ ഏറെ നാളുകളായി കേട്ടുകൊണ്ടിരുന്ന 5ജി ഉടൻ കിട്ടുമെന്ന സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് കനം വച്ചു.

സേവനദാതാക്കൾ വ്യക്തമാക്കുന്നത്

എന്നാൽ 5ജി നമ്മളിലേക്ക് എത്താൻ ഇനിയും കുറഞ്ഞത് ഒരു വർഷം കൂടി എടുക്കും എന്നാണ് 5ജി സേവനദാതാക്കൾ തന്നെ വ്യക്തമാക്കുന്നത്. ആറ്റുനോറ്റിരുന്ന് കിട്ടുന്ന 5ജിക്ക് എന്ത് വില കൊടുക്കേണ്ടിവരും, 5ജി കൊണ്ട് നമുക്കെന്ത് ഗുണം കിട്ടും, 5ജി വന്നാൽ തൊഴിൽസാധ്യത വല്ലോം കൂടുമോ?, എങ്ങനെ 5ജി ​ഇപ്പോൾത്തന്നെ ഒന്ന് ആസ്വദിക്കാം... തുടങ്ങി 5ജിയെപ്പറ്റി കേൾക്കുന്ന ഓരോരുത്തരുടെ മനസിലും ഓരോ ചിന്തകൾ ഉണ്ടാകും.

4G ഇന്റർനെറ്റ് ഡൌൺലോഡ് വേഗത്തിൽ ജിയോ ഒന്നാമത്: ആർക്കേലും എതിരഭിപ്രായമുണ്ടോ4G ഇന്റർനെറ്റ് ഡൌൺലോഡ് വേഗത്തിൽ ജിയോ ഒന്നാമത്: ആർക്കേലും എതിരഭിപ്രായമുണ്ടോ

ഇങ്ങനെ എപ്പോഴും എപ്പോഴും പറയണമെന്നില്ല

'' എന്ത് 5ജി, മര്യാദയ്ക്ക് 4ജി എങ്കിലും കിട്ടിയാൽ മതിയായിരുന്നു'', ''4ജി വന്നിട്ട് വർഷങ്ങളായി നേരേ ചൊവ്വേ അ‌ത് പോലും നൽകാൻ കഴിയുന്നില്ല,പിന്നല്ലേ 5ജി'', ''ഉടൻ കൊണ്ടുവരുമെന്ന് ഇങ്ങനെ എപ്പോഴും എപ്പോഴും പറയണമെന്നില്ല, കൊണ്ടുവരുമ്പോൾ വാങ്ങിച്ചോളാം'' എന്നിങ്ങനെ 'പൊതുജനം പലവിധം' അ‌ഭിപ്രായങ്ങളാണ് 5ജിയെപ്പറ്റി പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഈ 5ജി കോലാഹലങ്ങൾക്കിടയിലും അ‌തൊന്നും ശ്രദ്ധിക്കാതെ തങ്ങളുടെ കാര്യം നോക്കി പോകുന്ന ആളുകളും കുറവല്ല.

5ജി കിട്ടാത്ത കേരളത്തിൽ

എന്തായാലും 5ജി കിട്ടാത്ത കേരളത്തിൽ മാത്രമല്ല, രാജ്യത്താകെയും 5ജിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ ചൂടൻ ചർച്ചകൾക്ക് വഴിയിട്ടുകൊണ്ട് മുന്നേറുകയാണ്. സർക്കാരും ടെലിക്കോം കമ്പനികളും മാധ്യമങ്ങളും 24 മണിക്കൂറും പാടിപ്പുകഴ്ത്തുന്ന 5ജിയെപ്പറ്റി ഈ ഘട്ടത്തിൽ രാജ്യത്തെ പൗരന്മാർക്ക് എന്താകും പറയാനുണ്ടാവുക. അ‌വർ എങ്ങനെയാണ് 5ജി വാർത്തക​ളെ കാണുന്നത് എന്നൊക്കെ അ‌റിയാൻ എല്ലാവർക്കും താൽപര്യം കാണും. കാരണം മറ്റുള്ളവരുടെ മനസിലിരിപ്പ് അ‌റിയുക എന്നത് പലർക്കും ഒരു സുഖമാണ്.

5ജിയെക്കാൾ വേഗമുള്ള 5ജി തട്ടിപ്പിൽ വീഴരുത്; നിങ്ങളുടെ ഫോണിൽ 5ജി എങ്ങനെ കിട്ടുമെന്നും കിട്ടില്ലെന്നും അ‌റിയൂ5ജിയെക്കാൾ വേഗമുള്ള 5ജി തട്ടിപ്പിൽ വീഴരുത്; നിങ്ങളുടെ ഫോണിൽ 5ജി എങ്ങനെ കിട്ടുമെന്നും കിട്ടില്ലെന്നും അ‌റിയൂ

പലരുടെയും മനസിലിരിപ്പ്

എങ്കിൽ കേട്ടുകൊള്ളൂ 5ജിയെപ്പറ്റിയുള്ള നിങ്ങൾ പലരുടെയും മനസിലിരിപ്പ് എന്താണ് എന്ന് ഇതിനോടകം ഏകദേശം വെളിയിൽ വന്നിട്ടുണ്ട്. ഒരു കമ്യൂണിറ്റി സോഷ്യൽമീഡിയ പ്ലാറ്റ്ഫോം നടത്തിയ സർവേയിലൂടെയാണ് 5ജിയെ ആളുകൾ എങ്ങനെയാണ് വരവേൽക്കാൻ തയാറെടുക്കുന്നത് എന്ന് പുറത്ത് വന്നിരിക്കുന്നത്. 5ജിയിലേക്ക് മാറാൻ ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നുണ്ട് എങ്കിലും അ‌തിനായി ഉയർന്ന തുക നൽകാൻ തങ്ങൾ തയാറല്ല എന്നും 4ജി നിരക്കിൽ ആണെങ്കിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നുമാണ് ഇവരുടെ നിലപാട്.

സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ്

ഈ വർഷം 5ജിയിലേക്ക് മാറാൻ 5 ശതമാനം പേർ മാത്രമാണ് തയാറായിട്ടുള്ളത് എന്നാണ് സർവേയിൽ ലഭിച്ചിരിക്കുന്ന വിവരം. നിലവിൽ 20 ശതമാനം പേർ മാത്രമാണ് 5ജിയിലേക്ക് തങ്ങളുടെ സ്മാർട്ട്ഫോൺ അ‌പ്ഗ്രേഡ് ചെയ്തിരിക്കുന്നത്. അ‌ടുത്ത വർഷത്തോടെ 5ജി സ്മാർട്ട്ഫോണിലേക്ക് മാറാൻ കൂടുതൽ പേർ തയാറെടുക്കുന്നതായും സർവേ പറയുന്നു.

ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം നൽകി പ്ലാൻ ചെയ്യിച്ചശേഷം മുങ്ങിയ പ്രമുഖനെ കണ്ടവരുണ്ടോ?ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം നൽകി പ്ലാൻ ചെയ്യിച്ചശേഷം മുങ്ങിയ പ്രമുഖനെ കണ്ടവരുണ്ടോ?

ഏറ്റവും പ്രധാന കാര്യം

എന്നാൽ സർവേയിൽ പുറത്തുവന്ന വിവരങ്ങളിൽ ഏറ്റവും പ്രധാന കാര്യം ഇതൊന്നുമല്ല. വേഗതയുടെ കാര്യത്തിൽ 5ജി ഒരു കുതിച്ചുചാട്ടമൊന്നും നടത്തുമെന്ന് സർവേയിൽ പങ്കെടുത്ത പലരും വിശ്വസിക്കുന്നില്ല എന്നതാണത്. ​ഇനി കൂടിയ വേഗം ആയാലും 4ജിയുടെ നിരക്കേ നൽകാൻ സാധിക്കൂ എന്നും അ‌വർ വ്യക്തമാക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ 45 ശതമാനം പേരും ഈ അ‌ഭിപ്രായത്തോട് യോജിക്കുന്നവരാണ്.

5ജി സ്മാർട്ട്ഫോണിലേക്കുള്ള മാറ്റം

5ജി സ്മാർട്ട്ഫോണിലേക്കുള്ള മാറ്റം

5ജി സ്മാർട്ട്ഫോണുകളുടെ വിപണനത്തിൽ വരും നാളുകളിൽ വൻ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് സർവേ വിലയിരുത്തുന്നു. സർവേയിൽ പങ്കെടുത്തവരിൽ 20 ശതമാനം പേർ ഇതിനോടകം 5ജി സ്മാർട്ട്ഫോണുകളിലേക്ക് മാറിക്കഴിഞ്ഞു. മറ്റൊരു നാല് ശതമാനം പേർ ഈ വർഷം തന്നെ 5ജിയിലേക്ക് മാറാൻ തയാറെടുക്കുകയാണ്. 20 ശതമാനം പേരാകട്ടെ അ‌ടുത്ത വർഷം ഒരു 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാം എന്ന പ്ലാനിലാണ്.

ടെലിക്കോം യുദ്ധഭൂമിയിൽ ഇതാ ഒരു പുതിയ ഭടൻ; അംബാനിയുടെ അ‌ടിത്തറയിളക്കുമോ അ‌ദാനിടെലിക്കോം യുദ്ധഭൂമിയിൽ ഇതാ ഒരു പുതിയ ഭടൻ; അംബാനിയുടെ അ‌ടിത്തറയിളക്കുമോ അ‌ദാനി

5ജിയിൽ വലിയ പ്രതീക്ഷ

5ജിയിൽ വലിയ പ്രതീക്ഷ

സർവേയിൽ പങ്കെടുത്തവരിൽ ഒരു വിഭാഗം ആളുകൾക്ക് 5ജിയിൽ വലിയ പ്രതീക്ഷയാണുള്ളത്. 5ജി വരുന്നതോടെ കോൾ കട്ട് ആകുന്നതും കണക്ടിവിറ്റി പ്രശ്നങ്ങളും കുറയുമെന്നും വോയ്സ് നെറ്റ്വർക്ക് മെച്ചപ്പെടുമെന്നും 19 ശതമാനം പേർ വിശ്വസിക്കുന്നു. ഡാറ്റ ലഭ്യത കൂടുമെന്നാണ് 5 ശതമാനം പേർ വിശ്വസിക്കുന്നത്. ഇന്റർനെറ്റ് വേഗത കൂടും എന്ന് 12 ശതമാനം പേർ പ്രതീക്ഷിക്കുന്നു. സ്പാം കോളുകളുടെ ശല്യം കുറയും എന്ന് വിശ്വസിക്കുന്ന ചെറിയൊരു വിഭാഗവും (3%) ശുഭപ്രതീക്ഷയിൽത്തന്നെയാണ്.

നാല് പ്രശ്നങ്ങൾ

ഈ പറഞ്ഞ നാല് പ്രശ്നങ്ങൾ (കണക്ടിവിറ്റി, നെറ്റ്വർക്ക് തകരാർ, ഡാറ്റ ലഭ്യത, വേഗത) പരിഹരിക്കപ്പെടുന്നത് തങ്ങൾ 5ജിയിലേക്ക് മാറുന്നതിൽ ഒരു നിർണായക ഘടകം ആയിരിക്കും എന്നാണ് 39 % പേർ പറയുന്നത്. 5 ശതമാനം പേർ 5ജി ഈ പ്രശ്നങ്ങൾ എല്ലാം പരിഹരിക്കുമെന്ന് വിശ്വസിക്കുന്നവരാണ്.

10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം10,000 രൂപയ്ക്ക് മുകളിൽ ഇനി 5ജി ഫോണുകൾ മാത്രം മതി; കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രം

മറ്റൊരു പ്രധാനപ്പെട്ട കാര്യം

മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ സർവേയിൽ പങ്കെടുത്ത 24 ശതമാനം ആളുകളും വ്യക്തമാക്കിയത് അ‌ടുത്തൊന്നും ​ഒരു പുതിയ സ്മാർട്ട്ഫോണിലേക്ക് മാറാൻ തങ്ങൾക്ക് ഉദ്ദശമില്ല എന്നാണ്. മറ്റൊരു 22 ശതമാനം പേരാകട്ടെ ഇതുവരെ അ‌ത്തരം കാര്യങ്ങളെപ്പറ്റി ആലോചിച്ചിട്ടുകൂടിയില്ല.

5ജി പ്ലാനുകളെപ്പറ്റിയുള്ള ആളുകളുടെ മനസിലിരപ്പ് ഏതാണ്ട് മനസിലായല്ലോ. നിങ്ങൾക്കും ഇതേ അ‌ഭിപ്രായങ്ങൾ തന്നെയാണോ? വരാൻ പോകുന്ന 5ജി യുഗത്തെപ്പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ അ‌റിയാൻ ഞങ്ങൾക്ക് താൽപ്പര്യമുണ്ട്. അ‌വ ഞങ്ങളുടെ ഫെയ്സ്ബുക്ക് പേജിലെ ഈ വാർത്തയുടെ കമന്റായി രേഖപ്പെടുത്താവുന്നതാണ്.

Best Mobiles in India

English summary
The survey estimates that there will be a huge jump in the marketing of 5G smartphones in the coming days. 20% of those surveyed have already switched to 5G smartphones. Another 4% are planning to switch to 5G this year. About 20% intend to purchase a 5G smartphone next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X