ജിയോ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് എങ്ങനെ രണ്ടു മാസത്തേക്ക് സൗജന്യ ഡേറ്റ നോടാം?

By GizBot Bureau
|

റിലയന്‍സ് ജിയോ നല്‍കിയ ഷോക്കില്‍ നിന്നും ഇന്നും ടെക് ലോകത്തെ പല വമ്പന്‍മാരും മുക്തമായിട്ടില്ല. അതിനിടെ വീണ്ടും പുതിയ സേവനങ്ങള്‍ അവതരിപ്പിച്ച് വിപണിയെ ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് റിലയന്‍സ് ജിയോ.

ജിയോ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് എങ്ങനെ രണ്ടു മാസത്തേക്ക് സൗജന്

ഈ വര്‍ഷം മേയ് മാസത്തിലാണ് മുകേഷ് അംബാനി പോസ്റ്റ്‌പെയ്ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ചത്. ഇപ്പോള്‍ കമ്പനി ICICI ബാങ്കുമായി ചേര്‍ന്ന് പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. അതായത് ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉളള റിലയന്‍സ് ജിയോ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് അവരുടെ പോസ്റ്റ്‌പെയ്ഡ് ബില്ലിന്റെ വാര്‍ഷിക തിരിച്ചടവിനായി രണ്ടു മാസത്തേക്ക് ജിയോ പ്രഖ്യാപിച്ച ഈ ക്യാഷ്ബാക്ക് ഓഫര്‍ പ്രയോജനപ്പെടുത്താം.

റിലയന്‍സ് ജിയോയുടെ ഈ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കള്‍ക്ക് ബില്‍ പേയ്‌മെന്റിന്റെ ആറുമാസത്തിനു ശേഷം ആദ്യത്തെ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും. അതിനു ശേഷം അടുത്ത ആറുമാസത്തിനു ശേഷം രണ്ടാമത്തെ ഇന്‍സ്‌റ്റോള്‍മെന്റ് ക്യാഷ്ബാക്കും അവരുടെ അക്കൗണ്ടില്‍ ക്രഡിറ്റാകുന്നതാണ്.

ജിയോ വരിക്കാര്‍ ആറു മാസത്തേക്ക് ബില്ലുകള്‍ അടച്ചിരിക്കണം. അപ്പോള്‍ ഏഴാം മാസത്തില്‍ ബാങ്ക് നിങ്ങള്‍ അടച്ച അതേ തുകയുടെ ഡിസ്‌ക്കൗണ്ട് നല്‍കും. അതായത് ഉപയോക്താക്കള്‍ ഏഴാം മാസം പണം നല്‍കേണ്ടതില്ല എന്നാണ് അര്‍ത്ഥമാക്കുന്നത്. മാത്രവുമല്ല പന്ത്രണ്ടാം മാസത്തിനു ശേഷം ICICI ക്രഡിറ്റ് കാര്‍ഡില്‍ അതേ തുക കമ്പനി ഉപയോക്താവിന് അയക്കുന്നതാണ്.

ഈ ഓഫര്‍ എങ്ങനെ നേടാം?

ഈ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതിന് റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ ആദ്യം ICICI ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 'Auto Pay' എന്ന ഓപ്ഷന്‍ സൈന്‍ അപ്പ് ചെയ്യേണ്ടതാണ്. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ ടെലികോം ഓപ്പറേറ്റര്‍ ഓരോ മാസവും കാര്‍ഡില്‍ നിന്നും പേയ്‌മെന്റുകള്‍ ഓട്ടോമാറ്റിക് ആയി പിടിച്ചെടുക്കും.

ഇതിനായി ഉപയോക്താക്കള്‍ മൈ ജിയോ ആപ്പില്‍ പോയി 'JioPay' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. സ്‌ക്രീനിന്റെ ഇടതു വശത്തുളള മെനു തിരഞ്ഞു നോക്കിയാല്‍ ഈ ഓപ്ഷന്‍ നിങ്ങള്‍ക്കു കാണാം. നിങ്ങള്‍ JioPay ഓപ്ഷനില്‍ ടാപ്പ് ചെയ്യുമ്പോള്‍ ആപ്ലിക്കേഷന്‍ പേയ്‌മെന്റ് വിശദാംശങ്ങളെ കുറിച്ച് ആപ്പ് ചോദിക്കും. അപ്പോള്‍ ആദ്യത്തെ ഓപ്ഷനായി 'JioAutoPay' തിരഞ്ഞെടുക്കണം.

ഇത് തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ പേയ്‌മെന്റ് ഓപ്ഷനായി ക്രഡിറ്റ് കാര്‍ഡ് തിരഞ്ഞെടുക്കണം. തുടര്‍ന്ന് സ്‌ക്രീനിന്റെ ഇടതു വശത്തുളള മെനു സ്ലൈഡ് ചെയ്ത് ഓട്ടോ പേയ്‌മെന്റ് ഓപ്ഷന്‍ പ്രാപ്തമാക്കുക. ഈ പ്രക്രിയ പൂര്‍ത്തിയായി കഴിയുമ്പോള്‍, നിങ്ങള്‍ ഓട്ടോ പേ ഓപ്ഷന്‍ വിജയകരമായി എന്റോള്‍ ചെയ്തു എന്ന് ആപ്പ് സ്ഥിരീകരണം കാണിക്കും.

റിലയന്‍സ് ജിയോയുടെ പ്രതിമാസ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ ആരംഭിക്കുന്നത് 199 രൂപ മുതലാണ്. അതില്‍ നിങ്ങള്‍ക്ക് 25ജിബി ഡേറ്റ, പ്രതിദിനം 100എസ്എംഎസ്, അണ്‍ലിമിറ്റഡ് വോയിസ് കോള്‍ എന്നിവ ലഭിക്കുന്നു. ഡേറ്റ പരിധി കഴിയുമ്പോള്‍ ഒരു ജിബിക്ക് 20 രൂപ വീതം കമ്പനി ഈടാക്കുന്നതാണ്.

എങ്ങനെ നിങ്ങളുടെ വൈഫൈ സ്പീഡ് കൂട്ടാം?എങ്ങനെ നിങ്ങളുടെ വൈഫൈ സ്പീഡ് കൂട്ടാം?

Best Mobiles in India

Read more about:
English summary
How Reliance Jio postpaid users can get two months of data free?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X