വാട്‌സാപ്പില്‍ ദീപാവലി സ്റ്റിക്കറുകള്‍ എങ്ങനെ അയയ്ക്കാം

|

അടുത്തിടെയാണ് വാട്‌സാപ്പ് സ്റ്റിക്കറുകള്‍ അവതരിപ്പിച്ചത്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയ്ഡ്, iOS, വെബ് പതിപ്പുകളില്‍ ഇത് ലഭ്യമാണ്. ആപ്പിനൊപ്പമുള്ള സ്റ്റിക്കര്‍ സ്റ്റോറില്‍ നിന്ന് ആവശ്യമുള്ള സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. ദീപാവലി ആഘോഷങ്ങളുടെ സന്തോഷം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം പങ്കുവയ്ക്കാന്‍ സ്റ്റിക്കറുകളെ കൂട്ടുപിടിക്കാവുന്നതാണ്. ഇത്തവണത്തെ ദീപാവലി ആശംസകള്‍ സ്റ്റിക്കറുകളായി പോവട്ടെ.

വാട്‌സാപ്പില്‍ ദീപാവലി സ്റ്റിക്കറുകള്‍ എങ്ങനെ അയയ്ക്കാം

1. വാട്‌സാപ്പ് 2.18 പതിപ്പോ അതിന് ശേഷമുള്ള പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

2. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നവര്‍ സ്റ്റിക്കറുകള്‍ എടുക്കുന്നതിന് വാട്‌സാപ്പിലെ ചാറ്റ് വിന്‍ഡോ തുറന്ന് സ്‌മൈലി ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക.

3. GIF ചിഹ്നത്തിന് സമീപത്തായി സ്റ്റിക്കര്‍ ചിഹ്നം കാണാനാകും.

4. ഇതില്‍ അമര്‍ത്തി സ്റ്റിക്കര്‍ സ്റ്റോറിലേക്ക് പോവുക. അവിടെ വിവിധതരം സ്റ്റിക്കറുകള്‍ നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

5. ഈ പേജിന്റെ താഴേക്ക് പോയാല്‍ ഗെറ്റ്് മോര്‍ സ്റ്റിക്കേഴ്‌സ് ഓപ്ഷന്‍ ലഭിക്കും.

6. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങള്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലേക്ക് നയിക്കപ്പെടും.

7. ഇവിടെ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ദീപാവലി സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

8. ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം അവ ഓപ്പണ്‍ ചെയ്ത്, ആഡ് ടു വാട്‌സാപ്പ് ഓപ്ഷനില്‍ അമര്‍ത്തുക.

9. ഇനി ഇവ വാട്‌സാപ്പ് സ്റ്റിക്കര്‍ സ്റ്റോറില്‍ ലഭിക്കും. പ്രിയപ്പെട്ടവര്‍ക്ക് ദീപാവലി സ്റ്റിക്കറുകള്‍ അയച്ചോളൂ.

10. ഐഫോണില്‍ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുകയില്ല. നിങ്ങള്‍ക്ക് വാട്‌സാപ്പില്‍ ലഭിക്കുന്ന ദീപാവലി സ്റ്റിക്കര്‍ ഫേവറിറ്റായി മാര്‍ക്ക് ചെയ്ത് മറ്റുളളവര്‍ക്ക് അയയ്ക്കുക.

11. സ്റ്റിക്കര്‍ ഫേവറിറ്റായി മാര്‍ക്ക് ചെയ്യുന്നതിന് അതില്‍ അമര്‍ത്തിപ്പിടിക്കുക. പ്രത്യക്ഷപ്പെടുന്ന ഓപ്ഷനുകളില്‍ സ്റ്റാറില്‍ അമര്‍ത്തുക.

12. ഇതിന് ശേഷം ടെക്സ്റ്റ് ബാറിലെ സ്റ്റിക്കര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

13. സ്റ്റാര്‍ ചിഹ്നത്തിന് താഴെ ഫേവറിറ്റായി മാര്‍ക്ക് ചെയ്ത സ്റ്റിക്കറുകള്‍ കാണാനാകും. അവ തിരഞ്ഞെടുത്ത് അയക്കുക.

ഐഫോണ്‍ ഉപയോക്താക്കളുടെ മെയില്‍ബോക്‌സില്‍ ഗൂഗിള്‍ മാറ്റം വരുത്തുന്നു..!ഐഫോണ്‍ ഉപയോക്താക്കളുടെ മെയില്‍ബോക്‌സില്‍ ഗൂഗിള്‍ മാറ്റം വരുത്തുന്നു..!

Best Mobiles in India

Read more about:
English summary
How to send Diwali stickers on WhatsApp

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X