വാട്ട്‌സ്ആപില്‍ ഇനി ടൈപ്പ് ചെയ്യാതെ സന്ദേശങ്ങള്‍ അയയ്ക്കാം...!

വാട്ട്‌സ്ആപില്‍ നിങ്ങള്‍ക്ക് സന്ദേശം ടൈപ്പ് ചെയ്യുന്നത് ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ടോ? എന്നാല്‍ ഇതിന് പരിഹാരമായി ഗൂഗിള്‍ എത്തിയിരിക്കുകയാണ്.

ഒറ്റ ഫോണില്‍ രണ്ട് വാട്ട്‌സ്ആപ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെങ്ങനെ...!

എങ്ങനെയാണ് വാട്ട്‌സ്ആപില്‍ ടൈപ്പ് ചെയ്യാതെ സന്ദേശങ്ങള്‍ അയയ്ക്കുന്നതെന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

നിങ്ങളുടെ വാട്ട്‌സ്ആപ് അക്കൗണ്ട് കൂടുതല്‍ എളുപ്പമാക്കാനുളള ടിപ്‌സ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിളിന്റെ വോയിസ് അസിസ്റ്റന്റായ ഗൂഗിള്‍ നൗ വഴിയാണ് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുക.

 

ഗൂഗിള്‍ നൗ-വില്‍ നിങ്ങള്‍ അയയ്‌ക്കേണ്ട സന്ദേശം നിര്‍ദേശിച്ചാല്‍ അത് വാട്ട്‌സ്ആപ് വഴി അയയ്ക്കപ്പെടുകയാണ് ചെയ്യുന്നത്.

 

നിലവില്‍ ഗൂഗിള്‍ നിശ്ചയിച്ചിരിക്കുന്ന മൂന്നാം കക്ഷി ആപുകള്‍ വഴിയാണ് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുന്നത്.

 

വാട്ട്‌സ്ആപിനെ കൂടാതെ വീചാറ്റ്, വൈബര്‍, ടെലിഗ്രാം, നെക്സ്റ്റ്പ്ലസ് തുടങ്ങിയവയിലൂടെയും ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയയ്ക്കാവുന്നതാണ്.

 

നിലവില്‍ ഇംഗ്ലീഷില്‍ മാത്രമാണ് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുക.

 

മറ്റ് ഭാഷകളിലും അടുത്ത് തന്നെ ഈ സേവനം ലഭ്യമാക്കാനുളള തയ്യാറെടുപ്പിലാണ് തങ്ങളെന്ന് ഗൂഗിള്‍ പറയുന്നു.

 

ഈ സവിശേഷത ഉപയോഗിക്കുന്നതിനായി 'ഓകെ ഗൂഗിള്‍' എന്ന കമാന്‍ഡ് ഉപയോഗിക്കുകയാണ് വേണ്ടത്.

 

അപ്‌ഡേറ്റിന് മുന്‍പായി "Ok Google, send a message to John" എന്ന നിര്‍ദേശം നല്‍കിയാല്‍ സന്ദേശം ഡിഫോള്‍ട്ട് എസ്എംഎസ് വഴി ജോണിന് അയയ്ക്കപ്പെടുകയാണ് ചെയ്തിരുന്നത്.

 

എന്നാല്‍ ഇപ്പോള്‍ ഏത് മെസേജിങ് ആപിലൂടെയാണ് സന്ദേശങ്ങള്‍ അയയ്‌ക്കേണ്ടതെന്ന് നിങ്ങള്‍ക്ക് ഗൂഗിള്‍ നൗ-വില്‍ വ്യക്തമായി നിര്‍ദേശിക്കാവുന്നതാണ്. ഉദാഹരണത്തിന് "Ok Google, send a WhatsApp message to John" എന്ന നിര്‍ദേശം നല്‍കിയാല്‍ വാട്ട്‌സ്ആപ് വഴി ജോണിന് സന്ദേശങ്ങള്‍ അയയ്ക്കാവുന്നതാണ്.

 

ഈ വര്‍ഷം ജനുവരിയില്‍ ഗൂഗിള്‍ അവരുടെ വെര്‍ച്ച്വല്‍ അസിസ്റ്റന്റായ ഗൂഗിള്‍ നൗ മൂന്നാം കക്ഷി ആപുകള്‍ക്ക് തുറന്ന് കൊടുത്തതോടെയാണ് പുതിയ സവിശേഷത ഉള്‍പ്പെടുത്താന്‍ സാധിച്ചിരിക്കുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
How to send WhatsApp, Viber messages using Google Now.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot