നിങ്ങളുടെ ലാപ്‌ടോപ് എങ്ങനെ വൃത്തിയായി സൂക്ഷിക്കാം...!

ഇക്കാലത്ത് മൊബൈല്‍ ഇല്ലാത്തവരായി ആരുമുണ്ടാകില്ല, ഇനി അഥവാ ഒരാളുടെ കൈയില്‍ മൊബൈല്‍ ഇല്ലെങ്കില്‍ അയാള്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പാടെ ആവഗണിക്കുന്ന ആളായിരിക്കും. ഇത് തന്നെയാണ് ലാപ്‌ടോപിന്റെയും സ്ഥിതി. ജോലി സ്ഥലത്തും വീട്ടിലുമായി സാധാരണക്കാരന്‍ കമ്പ്യൂട്ടറുകളോട് അടുത്തുകൊണ്ടിരിക്കുന്നു. ഇന്‍ഡ്യയില്‍ ലാപ്്‌ടോപിന്റെ വിപണനം ഓരോ കൊല്ലം കഴിയുന്തോറും വര്‍ദ്ധിക്കുകയാണെന്ന് കമ്പ്യൂട്ടര്‍ നിര്‍മ്മാണ കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നു. മിക്കവരുടേയും കൈയില്‍ ലാപ്‌ടോപുകള്‍ ഉണ്ടെങ്കിലും ഇതങ്ങനെ വൃത്തിയായി സൂക്ഷിക്കുമെന്നതിനെക്കുറിച്ച് പലരും അജ്ഞരാണെന്നതാണ് വാസ്തവം.
നിങ്ങളുടെ ലാപ്‌ടോപ് നന്നായി പ്രവര്‍ത്തിക്കണമെങ്കില്‍ അതിനെ വളരെ നല്ല രീതിയില്‍ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. ലാപ്‌ടോപ് വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ചുളള ലളിതമായ മാര്‍ഗങ്ങളാണ് ചുവടെ പറയുന്നത്. സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കാപ്പി, സോഡ, വെളളം മുതലായവ ലാപ്‌ടോപിന് അടുത്ത് വെയ്ക്കുന്നത് പലരുടേയും ശീലമാണ്. പക്ഷെ അപകടങ്ങള്‍ എളുപ്പത്തില്‍ പെട്ടന്ന് വരാമെന്ന് ആരും ഓര്‍ക്കാറില്ല. പാനീയങ്ങള്‍ ലാപ്‌ടോപില്‍ വീണാല്‍ ലാപ്‌ടോപിന്റെ ഉളളിലെ മൈക്രോഇലക്ട്രോണിക്ക് കംപോണന്‍സിനോ, ഷോര്‍ട്ട് സെര്‍ക്യൂട്ടിനോ കാരണമാകാം.

നിങ്ങള്‍ക്ക് എന്താണ് നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് അറിയാമെങ്കിലും അതില്‍ വൈറസ് അടങ്ങിയിരിക്കാനുളള സാധ്യത തളളിക്കളയാനാവില്ല. നിങ്ങളുടെ ലാപില്‍ ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ ഇല്ലെങ്കില്‍ സെര്‍ക്യൂട്ട് പിശകിനോ, സോഫ്റ്റ്‌വെയര്‍ തകരാറിനോ കാരണമാകാം. സിസ്റ്റത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ പ്രകടനത്തിനോ വേഗത കുറയാനും വൈറസിന്റെ സാന്നിധ്യം കാരണമാകും.

ലാപ്‌ടോപിന്റെ ടച്ച്പാഡ് ദീര്‍ഘനാള്‍ നില്‍ക്കുന്നതിന് ഇത് സഹായകരമാണ്. മാത്രമല്ല ചെളിയും മാലിന്യങ്ങളും കമ്പ്യൂട്ടറില്‍ പറ്റാതിരിക്കാനും ഇത് സഹായകരമാണ്. വിയര്‍പ്പും ചെളിയും കൊണ്ട് ലാപ്‌ടോപിന്റെ പുറം ഭാഗങ്ങളിലെ കോട്ടിംഗിന് കേട് വരാന്‍ സാധ്യത അധികമാണ്.

നിങ്ങള്‍ ലാപ് അടയ്ക്കുമ്പോള്‍ ചെറിയ സാധനങ്ങളൊന്നും അതിനിടയില്‍ ഇല്ലെന്ന് ഉറപ്പാക്കുക. പെന്‍സിലുകളോ, ചെറിയ ഇയര്‍ ഫോണുകളോ കീബോര്‍ഡില്‍ വെയ്ക്കുന്നത് എല്ലാവരുടേയും പതിവാണ്. ഇത് എടുത്ത് മാറ്റിയില്ലെങ്കില്‍ ലാപ്‌ടോപ് അടയ്ക്കുമ്പോള്‍ സ്‌ക്രീനില്‍ സ്‌ക്രാച്ച് വരാന്‍ സാധ്യതയുണ്ട്. മോണിറ്റര്‍ പതുക്കെ നടുക്ക് പിടിച്ച് അടയ്ക്കുക. മോണിറ്റര്‍ ഒരു വശത്ത് മാത്രം പിടിച്ച് ദീര്‍ഘനാള്‍ അടയ്ക്കുന്നത് സ്‌ക്രീന്‍ വളയുന്നതിനും പോട്ടുന്നതിനും കാരണമാകാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot