കേടിപതികളുടെ അവധിക്കാലം!!!

Posted By:

അവധിക്കാലം പലവിധത്തിലും ആഘോഷിക്കാം. നമ്മളൊക്കെ ചെറിയ യാത്രകള്‍ പോവുകയോ ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയോ ആണ് ചെയ്യുന്നത്. എന്നാല്‍ കോടിപതികളുടെ കാര്യം അങ്ങനെയല്ല. അവരുടെ അവധിയാഘോഷത്തിന് ചില പ്രത്യേകതകളുണ്ട്. ചിലര്‍ സ്വന്തമായി ദ്വീപുകള്‍ തന്നെ വിലയ്‌ക്കെടുത്താണ് ഒഴിവുകാലം ചെലവിടുന്നത്. മറ്റു ചിലര്‍ക്ക് അവധിക്കാല വസതികളുണ്ട്. ഫേസ് ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ പോലെ ലളിതമായി അവധിആഘോഷിക്കുന്ന കോടിപതികളുമുണ്ട്. സമ്പന്നരുടെ ചില അവധിക്കാല വിശേഷങ്ങള്‍ പരിശോധിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Bill Gates

മൈക്രോസോഫ്റ്റ്് സ്ഥാപകനും ലോകസമ്പന്നരില്‍ മുന്‍ നിരയില്‍ നില്‍ക്കുന്നയാളുമായ ബില്‍ഗേറ്റ്‌സ് 50 കോടിയിലധികം വിലവരുന്ന ഒരു വസതിയാണ് അവധിക്കാലം ചെലവിടാനായി വാങ്ങിയത്. അഞ്ച് ഏക്കറോളം വരുന്ന ഈ സ്ഥലത്ത് 20 കുതിരകളെ കെട്ടാനുള്ള ആലയുമുണ്ട്. കുതിരപ്രേമിയായ മകള്‍ക്കുവേണ്ടിയാണ് ഇതു നിര്‍മിച്ചിരിക്കുന്നത്.

Eric Schmidt

ഗൂഗിള്‍ എക്‌സികുട്ടീവ് ചെയര്‍മാനായ എറിക് ഷിംഡിറ്റ് 118 കോടി രൂപ വിലവരുന്ന ഒരു പഴയ കൊട്ടാരം സ്വന്തമായുള്ള ആളാണ്. എങ്കിലും ലണ്ടനില്‍ ഒരു അവധിക്കാല വസതിക്കായുള്ള അന്വേഷണത്തിലാണ് അദ്ദേഹം.

Eric Schmidt

ഈ കൊട്ടാരത്തിലെ പ്രധാന കിടപ്പുമുറി 1300 സ്‌ക്വയര്‍ ഫീറ്റ് വരും. നാല് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കൊട്ടാരത്തില്‍ നിരവധി ഉദ്യാനങ്ങളുമുണ്ട്.

Paul Allen

മൈക്രോ സോഫ്റ്റിന്റെ സഹ സ്ഥാപകനായ പോള്‍ അലന്റെ അവധിക്കാല വസതി മാലിബുവിലെ മാന്‍ഷന്‍ എന്ന സ്ഥലത്താണ്. 147 കോടി രൂപയാണ് ഈ വസതിയുടെ വില.

Paul Allen

5 ബെഡ്‌റൂം, ഒരു സ്വിമ്മിംഗ് പൂള്‍, ജിംനേഷ്യം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ കൊട്ടാര സദൃശമായ വീട്.

Paul Allen

ഒരു സാധാരണ അപ്പാര്‍ട്ട്‌മെന്റിനേക്കാന്‍ വലിപ്പമുള്ള ബാത്‌റൂമും ഇവിടെയുണ്ട്.

Jeff Bezos

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന് ബെവര്‍ലി ഹില്‍സില്‍ 147 കോടി രൂപ വിലവരുന്ന അവധിക്കാല വസതിയാണുള്ളത്. ഹോളിവുഡ് സ്റ്റാര്‍ ടോം ക്രൂസിന്റെ അയല്‍വാസികൂടിയാണ് ഇവിടെ ഇദ്ദേഹം.

Jeff Bezos

ഒരു ഗ്രീന്‍ ഹൗസ്, ടെന്നിസ് കോര്‍ട്ട് വിശാലമായ പുല്‍ത്തകിടി എന്നിവ ഉള്‍പ്പെടുന്നതാണ് ഈ കൊട്ടാരം.

Larry Ellison

ഒറാക്കിള്‍ സഹ സ്ഥാപകനും ചീഫ് എക്‌സികുട്ടീവുമായ ലാറി എല്ലിസണ് ലോകമാകമാനം നിരവധി സ്ഥലങ്ങള്‍ സ്വന്തമായുണ്ട്. 253 കോടി രൂപ വിലവരുന്ന വസതിയും ഇതില്‍ ഉള്‍പ്പെടും.

Larry Ellison

18430 സ്‌ക്വയര്‍ ഫീറ്റ് വരുന്ന പ്രധാന വസതിയും 1860 സ്‌ക്വയര്‍ഫീറ്റ് വരുന്ന നാല് ഗസ്റ്റ് ഹൗസുകളും ചേര്‍ന്നതാണ് ഈ കൊട്ടാരം.

Larry Ellison

എന്നാല്‍ ഇതിനേക്കാളും പ്രധാനം ഹവായി ഐലന്‍ഡില്‍ സ്വന്തമായുള്ള ലാനായ് ദ്വീപാണ്. 600 മില്ല്യണ്‍ ഡോളറിനാണ് ഈ ദ്വീപ് വാങ്ങിയത്.

Larry Ellison

140 സ്‌ക്വയര്‍ മൈല്‍ വിസ്തീര്‍ണമുള്ള ഈ ദ്വീപിന്റെ 98 ശതമാനവും എല്ലിസന്റെ കൈയിലാണ്.

Larry Ellison

രണ്ടു വന്‍കിട റിസോര്‍ട്ടുകളും ഇവിടെയുണ്ട്.

Mark Zuckerberg

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ജനുവരിയില്‍ ഭാര്യക്കൊപ്പം അവധിക്കാലം ചെലവിട്ടത് ഹവായിലാണ്.

Dave Morin

ഫേസ് ബുക്ക് സ്ഥാപകരില്‍ ഒരാളും പാത്ത് കമ്പനിയുടെ സി.ഇ.ഒയുമായ ഡേവ് മോറിന്‍ മാലദ്വീപിലാണ് അവധിക്കാലം ആഘോഷിച്ചത്. ഈ ദ്വീപിനു മുകളില്‍ വച്ചാണ് വിമാനത്തില്‍ ഇദ്ദേഹത്തിന്റെ വിവാഹനിശ്ചയം നടന്നത്.

Richard Branson

വെര്‍ജിന്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ റിച്ചാഡ് ബ്രാന്‍സണ്‍ 180000 ഡോളര്‍ ചെലവഴിച്ചു വാങ്ങിയ നെക്കര്‍ ഐലന്‍ഡിലാണ് അവധിക്കാലം ആഘോഷിക്കാറ്. നിരവധി വ്യവസായ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കേടിപതികളുടെ അവധിക്കാലം!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot