വാട്ട്സ് ആപ്പിൽ ബ്ലോക്ക് ചെയ്യപ്പെട്ട ഒരാളുമായി എങ്ങനെ 'ചാറ്റ് ചെയ്യാം'

|

ആഗോളതലത്തിൽ തന്നെ വളരെയേറെ പ്രശസ്തിയാർജ്ജിച്ച ഒരു മെസ്സേജിങ് ആപ്പാണ് വാട്ട്സ് ആപ്പ്. കഴിഞ്ഞ കുറെ മാസങ്ങളായി, ഫേസ്ബുക്കിന്റെ കിഴിലുള്ള ഈ മെസ്സേജിങ് ആപ്പ് അടുത്തിടെയായി പുതിയ സംവിധാനങ്ങളും, സെക്യൂരിറ്റി അപ്ഡേറ്റ്സും കൊണ്ടുവന്നിട്ടുണ്ട്.

 
വാട്ട്സ് ആപ്പിൽ ബ്ലോക്ക് ചെയ്യപ്പെട്ട ഒരാളുമായി എങ്ങനെ 'ചാറ്റ് ചെയ്യാം

2 സ്റ്റെപ് വെരിഫിക്കേഷൻ, സ്റ്റാറ്റസ് മറച്ചുവയ്ക്കാനുള്ള രീതി, പ്രൊഫൈൽ ചിത്രം മറക്കാനുള്ള രീതി എന്നിവ പുതുതായി കൊണ്ട് വന്ന സവിശേഷതകളിൽ ചിലത് മാത്രമാണ്.

വിരല്‍ നഖത്തിലെ സെന്‍സര്‍ ആരോഗ്യം നിരീക്ഷിക്കും; സഹായത്തിന് എഐയും മെഷീന്‍ ലേണിംഗുംവിരല്‍ നഖത്തിലെ സെന്‍സര്‍ ആരോഗ്യം നിരീക്ഷിക്കും; സഹായത്തിന് എഐയും മെഷീന്‍ ലേണിംഗും

വാട്ട്സ് ആപ്പിൽ ആരുടെയെങ്കിലും അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നത് മറ്റൊരു സവിശേഷതയാണ്. പക്ഷെ, മറ്റൊരു അതിശയിപ്പിക്കുന്ന പ്രത്യകത എന്നുപറയുന്നത്, വാട്ട്സ് ആപ്പിൽ ബ്ലോക്ക് ചെയ്യപ്പെട്ട ആൾക്ക് ചെറിയ ഒരു സജ്ജീകരണത്തിലൂടെ വീണ്ടും സന്ദേശങ്ങൾ അയക്കുവാൻ പറ്റുമെന്നാണ്. എങ്ങനെയാണ് ഇത് എന്ന് അത്ഭുതപ്പെടുകയായിരിക്കും. താഴെ തന്നിരിക്കുന്നത് വായിച്ച് നോക്കു.

വാട്ട്സ്ആപ്പ് ബ്ലോക്ക്

വാട്ട്സ്ആപ്പ് ബ്ലോക്ക്

ഇത് യഥസ്ഥിതിയിൽ ഒരാളെ അൺബ്ലോക്ക് ചെയ്യാനുള്ള ഒരു വഴിയല്ല. ഈ പറഞ്ഞ ഓപ്ഷൻ നിങ്ങൾക്ക് ബ്ലോക്ക് ചെയ്യപ്പെട്ട ആളുമായി വീണ്ടും സന്ദേശങ്ങൾ അയക്കാൻ വേണ്ടിയും സംസാരിക്കുവാൻ വേണ്ടിയുമാണ്. അല്ലെങ്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്‌തയാളോട് അൺബ്ലോക്ക് ചെയ്യുവാൻ വേണ്ടി ബോധവത്കരിക്കാം. അതുപോലെ തന്നെ ആ ഉപയോക്താവ് ചേർന്ന അല്ലെങ്കിൽ ചേർത്ത ഗ്രൂപ്പിൽ നിന്നും ക്വിറ്റ് ചെയ്താൽ പിന്നെ ആ ആളുമായി ബന്ധപ്പെടാൻ അവിടെ വേറൊരു ഓപ്‌ഷനും ഉണ്ടാകില്ല.

 പ്രൊഫൈൽ ചിത്രം

പ്രൊഫൈൽ ചിത്രം

ഈ പുതിയ മാർഗത്തിലോട്ട് കടക്കുന്നതിനുമുൻപായി, നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്‌തിട്ടുണ്ടോ എന്നറിയേണ്ടതുണ്ട്.

വാട്ട്സ്ആപ്പ് കോൺടാക്ട് ലിസ്റ്റ്
 

വാട്ട്സ്ആപ്പ് കോൺടാക്ട് ലിസ്റ്റ്

അത് എങ്ങനെ അറിയയാൻ കഴിയുമെന്ന് നമുക്ക് നോക്കാം

1. വാട്ട്സ് ആപ്പ് കോൺടാക്ട് ലിസ്റ്റിൽ ബ്ലോക്ക് ചെയ്‌തു എന്ന് സംശയിക്കുന്നയാളുടെ പ്രൊഫൈൽ ചിത്രം കാണാൻ കഴിയുന്നുണ്ടോ എന്ന് നോക്കുക.

 ബ്ലോക്ക് ചെയ്‌തിട്ടുണ്ടോ ?

ബ്ലോക്ക് ചെയ്‌തിട്ടുണ്ടോ ?

2. ആ വ്യക്തിയുടെ പ്രൊഫൈലിൽ കയറാൻ കഴിയുന്നുണ്ടോ, മറ്റ് വിവരങ്ങൾ നോക്കാൻ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കുക.

3. സന്ദേശം അയച്ചതിനുശേഷം ഒരു ടിക്ക് മാർക്ക് കാണാൻ സാധിക്കുണ്ടോ എന്ന് പരിശോധിക്കുക.

നിങ്ങൾക്ക് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും കാണാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾ ബ്ളോക് ചെയ്യപ്പെട്ടിരിക്കുന്നു എന്നാണർത്ഥം.

ഇനി ആ വ്യക്തി നിങ്ങളുമായി ഉൾപ്പെട്ട ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പ് നിർമിക്കണം, പക്ഷെ ബ്ലോക്ക് ചെയ്‌ത്‌ ആളുമായി ഗ്രൂപ്പ് നിർമ്മിക്കാൻ സാധിക്കുന്ന കാര്യമല്ല. നിങ്ങൾക്ക് ഇത് മൂന്ന് രീതിയിലായി ചെയ്യാൻ സാധിക്കും: വേറെ ഏതെങ്കിലും ഫോൺ നമ്പർ ഉപയോഗിച്ച് നിങ്ങളുടെ സുഹൃത്തുക്കളുമായി ചേർന്ന് ഒരു ഗ്രൂപ്പ് നിർമിക്കാൻ ആവശ്യപ്പെടുക.

1. വാട്ട്സ് ആപ്പ് തുറക്കുക.
2. മുകളിൽ വലത്തേയറ്റത്ത് കാണുന്ന മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ 'ന്യൂ ഗ്രൂപ്പ്' തുടങ്ങാനുള്ള ഓപ്ഷൻ കാണാൻ സാധിക്കും.
3. വേറെ നമ്പറാണ് ഉപയോഗിക്കുന്നതെങ്കിൽ 'അക്കൗണ്ട് 3' എന്ന് ചേർക്കുക.
4. ഗ്രൂപ്പ് നിർമിച്ചുകഴിഞ്ഞാൽ മുകളിൽ കാണുന്ന മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ 'ഗ്രൂപ്പ് ഇൻഫോ' അറിയുവാൻ സാധിക്കും.
5. അക്കൗണ്ട് 3-യെ അഡ്‌മിനായി മാറ്റുക.
6. അക്കൗണ്ട് 3-യോട് അക്കൗണ്ട് 1-നെ ഗ്രൂപ്പിലോട്ട് ചേർക്കുക.

എല്ലാം കഴിഞ്ഞാൽ അക്കൗണ്ട് - 3 യോട് ഗ്രൂപ്പ് ഒഴിയാൻ പറയാം.

Best Mobiles in India

Read more about:
English summary
Another feature is the ability to block someone on WhatsApp. But did youknow that there's an option that can allow a person blocked on WhatsAppto send message to the person who has blocked him/her.Yes, it is a possible idea which could do such things in short time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X