സാധനം കയ്യിലുണ്ടോന്ന് ചോദിച്ച് തപ്പി നടക്കേണ്ട, BSNL 4G സേവനങ്ങൾ ലഭ്യമാണോ എന്ന് പരിശോധിക്കാൻ ഇങ്ങനെ ചെയ്യൂ
ജിയോ, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ കമ്പനികളുടെ സമീപകാല വില വർദ്ധനയെ തുടർന്ന് ഇന്ത്യയുടെ പൊതു ഉടമസ്ഥതയിൽ ഉള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎല്ലിൽ ഉപയോക്താക്കളുടെ താൽപ്പര്യത്തിൽ വർദ്ധനവ് കാണുന്നു. മുകളിൽ പറഞ്ഞ സ്വകാര്യ ഓപ്പറേറ്റർമാർ താരിഫ് ശരാശരി 15 ശതമാനം ഉയർത്തി. ഇത് കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനുകൾ തേടാൻ ഉപയോക്താക്കളെ പ്രേരിപ്പിച്ചു. ബിഎസ്എൻഎൽ വിലവർദ്ധനവ് കൊണ്ടവരാത്തത് കൊണ്ട് തന്നെ ഉപയോക്താക്കളുടെ ചാകര ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആണ് കമ്പനി. ബിഎസ്എൻഎല്ലിൻ്റെ 4ജി സേവനങ്ങൾ നിലവിൽ തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട് എങ്കിലും, ഓഗസ്റ്റ് 15നകം രാജ്യ വ്യാപകമായി റോൾഔട്ട് പ്രതീക്ഷിക്കുന്നു.
ഈ വിപുലീകരണം ഇന്ത്യയിലെ ടെലികോം ലാൻഡ്‌സ്‌കേപ്പിനെ സാരമായി ബാധിച്ചേക്കാം. ഇത് ഉപഭോക്താക്കൾക്ക് ചെലവ് കുറഞ്ഞ ബദൽ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ബിഎസ്എൻഎല്ലിലേക്ക് മാറുന്നത് പരിഗണിക്കുകയും നിങ്ങളുടെ പ്രദേശത്ത് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ലഭ്യമാണോ എന്ന് പരിശോധിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എങ്കിൽ, നിങ്ങൾക്ക് ഇത് എങ്ങനെ ചെയ്യാമെന്നത് ആയിരിക്കാം അറിവില്ലാത്തത്. താഴെ കാണുന്ന ഗൈഡ് ഉപയോഗിച്ച് നിങ്ങളുടെ പ്രദേശത്ത് ബിഎസ്എൻഎൽ 4ജി ലഭ്യത പരിശോധിക്കാം.

പല രീതിയിൽ ബിഎസ്എൻഎൽ 4ജി ലഭ്യത പരിശോധിക്കാം. ആദ്യം nPerf ഉപയോഗിച്ച് എങ്ങനെ കണ്ടെത്താം എന്ന് നോക്കാം. നിങ്ങളുടെ ഫോണിലെ അല്ലെങ്കിൽ ലാപ്ടോപ്പിലെ ഗൂഗിൾ സെർച്ച് ഓപ്പൺ ചെയ്യുക. nPerf BSNL നെറ്റ്‌വർക്ക് കവറേജ് എന്ന് സെർച്ച് ചെയ്യുക. അപ്പോൾ കാണുന്ന nperf വെബ്സൈറ്റിലേക്ക് ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
തുടർന്ന്, നിങ്ങളുടെ രാജ്യമോ പ്രദേശമോ തിരഞ്ഞെടുത്ത് നിങ്ങളുടെ നെറ്റ്‌വർക്ക് ഓപ്പറേറ്ററെ തിരഞ്ഞെടുക്കുക. അതായത് രാജ്യത്തിൻറെ കോളത്തിൽ ഇന്ത്യയെന്നും നെറ്റ്‌വർക്ക് ഓപ്പറേറ്ററുടെ കോളത്തിൽ ബിഎസ്എൻഎൽ എന്നും നല്കാവുന്നത് ആണ്. ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കിലേക്ക് ആക്‌സസ് ഉള്ള ഇന്ത്യയിലെ എല്ലാ മേഖലകളും മാപ്പ് ഇപ്പോൾ നിങ്ങളെ കാണിക്കും. ലഭ്യത അറിയാൻ, സെർച്ച് ബോക്സിൽ നിങ്ങളുടെ പ്രദേശത്തിൻ്റെ പേര് ടൈപ്പ് ചെയ്യുക.
മുകളിൽ സൂചിപ്പിച്ച nPerf പോർട്ടൽ നൽകുന്ന വിവരങ്ങൾ ശരിയാണോ അല്ലയോ എന്ന് നിങ്ങൾക്ക് ഉറപ്പില്ലെങ്കിൽ, നിങ്ങൾക്ക് ഇനി പറയുന്ന വഴി പിന്തുടരാവുന്നതാണ്. ബിഎസ്എൻഎൽ കസ്റ്റമർ കെയറിലേക്ക് വിളിക്കുക. ശേഷം നിങ്ങളുടെ ബിഎസ്എൻഎൽ മൊബൈലിൽ നിന്നോ ലാൻഡ്‌ലൈനിൽ നിന്നോ 1800-180-1500 എന്ന നമ്പറിൽ ബിഎസ്എൻഎൽ കസ്റ്റമർ കെയറിലേക്ക് ഡയൽ ചെയ്യാം.
നിങ്ങൾ ബിഎസ്എൻഎൽ ഇതര മൊബൈലോ ലാൻഡ്‌ലൈനോ ഉപയോഗിക്കുന്നുണ്ട് എങ്കിൽ 1800-345-1500 എന്ന നമ്പറിൽ വിളിക്കുക. കസ്റ്റമർ കെയർ പ്രതിനിധി നിങ്ങൾക്ക് നെറ്റ്‌വർക്ക് ലഭ്യതയെ കുറിച്ച് ഉള്ള പൂർണ്ണമായ വിവരങ്ങൾ നൽകും. ഈ രീതിയും നിങ്ങൾക്ക് പറ്റുന്നില്ല എങ്കിൽ വേറെയും വഴി ഉണ്ട്.
ഇത് വീട്ടിലിരുന്ന് ചെയ്യാൻ സാധിക്കില്ല എന്നത് തുടക്കത്തിൽ തന്നെ പറയുന്നു. അടുത്തുള്ള ഒരു ബിഎസ്എൻഎൽ സ്റ്റോർ സന്ദർശിക്കുക എന്നതാണ് മറ്റൊരു ഓപ്ഷൻ. നിങ്ങളുടെ നിർദ്ദിഷ്ട നഗരത്തിലും പ്രദേശത്തും ബിഎസ്എൻഎല്ലിൻ്റെ നെറ്റ്‌വർക്ക് കവറേജിനെയും കണക്റ്റിവിറ്റി ശേഷിയെയും കുറിച്ച് ഉള്ള വിശദാംശങ്ങൾ നൽകി അവർക്ക് നിങ്ങളെ സഹായിക്കാൻ കഴിയും എന്നതിൽ സംശയമില്ല.
അതേ സമയം, ഡാറ്റാ പ്ലാൻ നോക്കുന്ന ഉപയോക്താക്കൾക്കായി ബിഎസ്എൻഎല്ലിൽ ഒരു പ്ലാൻ ഉണ്ട്. 997 രൂപ റീചാർജ് പ്ലാൻ 3 ജിബി പ്രതിദിന ഡാറ്റ അലവൻസ് നൽകുന്നു. അതായത് സാധുത കാലയളവിൽ മൊത്തം 540 ജിബി ലഭിക്കുന്ന പ്ലാൻ ആണ് ഇത്.
ബ്രൗസിംഗ്, സോഷ്യൽ മീഡിയ, ചില സ്ട്രീമിംഗ് എന്നിവ പോലുള്ള ദൈനംദിന ഉപയോഗത്തിന് ആവശ്യമായ ഡാറ്റ ഈ പ്ലാനിന് നൽകാൻ സാധിക്കും. പ്രത്യേകിച്ച് ദിവസത്തിൻ്റെ തുടക്കത്തിൽ ഉയർന്ന വേഗതയിൽ ആയിരിക്കും ഈ ഡാറ്റ പ്രവർത്തിക്കുക്ക. പ്രതിദിന പരിധി കഴിഞ്ഞാലും, ഉപയോക്താക്കൾക്ക് 40kbps വേഗതയിൽ പരിധിയില്ലാത്ത ഇൻ്റർനെറ്റ് ആക്‌സസോട് കൂടി ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








