12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിൻ രജിസ്ട്രേഷൻ

|

കൊവിഡ് അതിജീവനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശമാണ് വാക്സിനേഷൻ. രാജ്യത്ത് നിലവിൽ 18 വയസിന് മുകളിൽ പ്രായമുള്ള ഭൂരിഭാഗം ആളുകൾക്കും വാക്സിൻ നൽകിക്കഴിഞ്ഞു. 15 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ പുരോഗമിക്കുകയാണ്. ഇപ്പോഴിതാ 12 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ നൽകാൻ ഒരുങ്ങുകയാണ് കേന്ദ്രം. മാർച്ച് 16 മുതൽക്കാണ് രാജ്യ വ്യാപകമായി 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകുക. 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കൊവിഡ് 19 വാക്‌സിൻ സ്ലോട്ടുകളും അനുവദിച്ചിട്ടുണ്ട്.

 

12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിൻ രജിസ്ട്രേഷൻ

12നും 14നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് കോവിൻ രജിസ്ട്രേഷൻ

മുതിർന്നവരെപ്പോലെ, കുട്ടികളും കോവിൻ പ്ലാറ്റ്‌ഫോമിൽ കൊവിഡ് വാക്‌സിനായി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. കുട്ടികൾക്കായുള്ള കോവിൻ രജിസ്ട്രേഷനും വിതരണവും മാർച്ച് 16ന് ആരംഭിക്കും. 15 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കായുള്ള കോവിൻ രജിസ്ട്രേഷനും കൊവിഡ് വാക്‌സിൻ വിതരണവും പുരോഗമിക്കുകയാണ്. 15 നും 18 നും ഇടയിൽ പ്രായമുള്ള 40 ലക്ഷത്തിൽ കൂടുതൽ കുട്ടികൾക്ക് ഇത് വരെ കൊവിഡ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഈ മാസം ഡൌൺലോഡ് ചെയ്യാവുന്ന മികച്ച ആൻഡ്രോയിഡ് ഗെയിമുകൾഈ മാസം ഡൌൺലോഡ് ചെയ്യാവുന്ന മികച്ച ആൻഡ്രോയിഡ് ഗെയിമുകൾ

കോര്‍ബിവാക്‌സ്

മുതിര്‍ന്നവര്‍ക്ക് കൊവീഷീല്‍ഡും, കൊവാക്‌സിനുമാണ് നൽകുന്നത്. രാജ്യത്തെ 15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കൊവാക്സിനുമാണ് നൽകുന്നത്. യുള്ളവര്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. 12 മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് പുതിയ കോര്‍ബിവാക്‌സ് വാക്സിനാണ് വിതരണം ചെയ്യുക. ഈ പ്രായത്തിലുള്ള കുട്ടികൾക്കുള്ള വാക്സിൻ രജിസ്ട്രേഷനായി പ്രത്യേക വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്സിൻ പോർട്ടൽ വഴിയോ കോവിൻ ആപ്പ് വഴിയോ രജിസ്ട്രേഷൻ നടത്താം. കുട്ടികൾക്ക് സ്വന്തമായി അക്കൌണ്ട് ഉണ്ടാക്കിയോ ഫാമിലി മെമ്പേഴ്സിന്റെ അക്കൌണ്ട് വഴിയോ രജിസ്ട്രേഷൻ നടത്താൻ കഴിയും. വാക്സിൻ കേന്ദ്രത്തിൽ നേരിട്ട് പോയും രജിസ്ട്രേഷൻ നടത്താവുന്നതാണ്.

കോവിൻ രജിസ്ട്രേഷൻ
 

കോവിൻ രജിസ്ട്രേഷൻ

ഈ പ്രായ പരിധിയിൽ വരുന്ന കുട്ടികൾക്കുള്ള കൊവിഡ് വാക്സിൻ രജിസ്ട്രേഷൻ മാർച്ച് 16ന് രാവിലെ 9 മണിക്ക് ആരംഭിക്കും. 12 മുതല്‍ 14 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിൻ പോർട്ടലിൽ എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് അറിയാൻ തുടർന്ന് വായിക്കുക.

 

 • ഇതിനായി ആദ്യം കോവിൻ വെബ്സൈറ്റ് സന്ദർശിക്കുക.
 • കുട്ടികൾക്ക് അവരുടെ കുടുംബാംഗങ്ങൾക്ക് ഒപ്പമോ വെവ്വേറെയോ രജിസ്റ്റർ ചെയ്യാൻ കഴിയും.
 • രജിസ്റ്റർ ചെയ്യുന്നതിനായി കുട്ടികൾക്ക് അവരുടെ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ ഫോൺ നമ്പർ നൽകാം.
 • എയർടെല്ലും വിഐയും ഓഫർ ചെയ്യുന്ന മികച്ച 4ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾഎയർടെല്ലും വിഐയും ഓഫർ ചെയ്യുന്ന മികച്ച 4ജി ഡാറ്റ ആഡ് ഓൺ പായ്ക്കുകൾ

  ആധാർ കാർഡ്
  • 12 നും 14 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് അവരുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ആധാർ കാർഡും ഉപയോഗിക്കാൻ സാധിക്കും.
  • കുട്ടികൾക്ക് ആധാർ കാർഡ് ഇല്ലെങ്കിൽ, രജിസ്ട്രേഷൻ പൂർത്തിയാക്കാൻ അവരുടെ സ്റ്റുഡന്റ്സ് ഐഡി കാർഡുകളും ഉപയോഗിക്കാൻ കഴിയും.
  • കുട്ടികൾ അവരുടെ പേര്, വയസ്, തുടങ്ങിയ മറ്റ് വിശദാംശങ്ങളും കോവിൻ പോർട്ടലിൽ നൽകേണ്ടതുണ്ട്.
  • ഇത്രയും വിവരങ്ങൾ നൽകി കഴിഞ്ഞാൽ, രജിസ്ട്രേഷൻ പൂർത്തിയാകും.
  • രജിസ്ട്രേഷൻ പൂർത്തിയായതായി മൊബൈൽ നമ്പറിൽ കൺഫർമേഷൻ മെസേജും ലഭിക്കും.
  • ബൂസ്റ്റർ ഡോസ്

   60 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള ബൂസ്റ്റർ ഡോസ് / മൂന്നാം ഷോട്ട് വിതരണവും മാർച്ച് 16 മുതൽ ആരംഭിക്കും. മറ്റ് അസുഖങ്ങൾ മാത്രമുള്ള മുതിർന്ന പൌരന്മാർക്ക് മാത്രമാണ് കരുതൽ ഡോസ് നൽകിയിരുന്നത്. ഈ നിബന്ധന നീക്കി 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൌരന്മാർക്കും കരുതൽ ഡോസ് നൽകാനാണ് തീരുമാനം. രണ്ട് കോടിയിൽ അധികം ആളുകൾക്കാണ് രാജ്യത്ത് ഇത് വരെ കരുതൽ ഡോസ് നൽകിയത്.

   2 ജിബി പ്രതിദിന ഡാറ്റയും വർഷം മുഴുവൻ വാലിഡിറ്റിയും; ബിഎസ്എൻഎല്ലിന്റെ കലക്കൻ ഡാറ്റ വൌച്ചർ2 ജിബി പ്രതിദിന ഡാറ്റയും വർഷം മുഴുവൻ വാലിഡിറ്റിയും; ബിഎസ്എൻഎല്ലിന്റെ കലക്കൻ ഡാറ്റ വൌച്ചർ

Most Read Articles
Best Mobiles in India

English summary
Vaccination is the most important aspect of covid survival. The majority of people in the country currently over the age of 18 have been vaccinated. Vaccination for children over 15 years of age is in progress. The center is now preparing to vaccinate all children above the age of 12 years.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X