ബിഗ് ഫ് ളിക്‌സില്‍നിന്ന് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ

Posted By:

റിലയന്‍സിന്റെ ഓണ്‍ലൈന്‍ മൂവി സ്ട്രീമിംഗ് സര്‍വീസായ ബിഗ്ഫ് ളിക്‌സില്‍ നിന്ന് ഇനിമുതല്‍ സനിമകള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ് ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള സിനിമകള്‍ ഓണ്‍ലൈനായി കാണാന്‍ സൗകര്യമൊരുക്കുന്ന സൈറ്റാണ് ഇത്.

ഇന്റര്‍നെറ്റിന് വേഗത കുറവായ അവസരങ്ങളിലും എപ്പോഴും നെറ്റ് കണക്ഷന്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ക്കും സഹായകരമാണ് പുതിയ ഡൗണ്‍ലോഡിംഗ് സംവിധാനം. ഇതു ലഭ്യമാവുന്നതിനായി ആദ്യം ബിഗ്ഫ് ളിക്‌സിന്റെ ഡൗണ്‍ലോഡ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. തുടര്‍ന്ന് നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഇഷ്ടമുള്ള സിനിമ ഡൗണ്‍ലോഡ് ചെയ്യാം. പിന്നീട് ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ തന്നെ സിനിമ കാണുകയും ചെയ്യാം.

ഡൗണ്‍ലോഡ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് എങ്ങനെ എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങള്‍ ശ്രദ്ധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Step 1

ആദ്യം ബിഗ്ഫ് ളിക്‌സ് സൈറ്റ് ഓപ്പണ്‍ ചെയ്തശേഷം രജിസ്റ്റര്‍ ചെയ്യണം.

 

Step 2

പിന്നീട് ഹോം സൈറ്റില്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ വലതുഭാഗത്തായി ഇന്‍സ്റ്റാള്‍ ഡൗണ്‍ലോഡ് മാനേജര്‍ എന്ന ടാബ് കാണാം. അതില്‍ ക്ലിക് ചെയ്യുക.

 

Step 3

ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക് ചെയ്യുക. ഇതോടെ ഡൗണ്‍ലോഡ് മാനേജര്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.

 

Step 5

ഇനി ഡെസ്‌ക്‌ടോപില്‍ കാണുന്ന ബിഗ്ഫ് ളിക്‌സ് ഐക്കണില്‍ ക്ലിക് ചെയ്യുക.

 

Step 5

ഇപ്പോള്‍ ഡൗണ്‍ലോഡ് മാനേജര്‍ ഓപ്പണാവും. അതില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള സിനിമ തെരഞ്ഞെടുക്കാം. അത് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി സിനിമയുടെ ഐക്കണിനു മുകളിലോ അതിനു സമീപമുള്ള ഡൗണ്‍ലോഡ് ലിങ്കിലോ ക്ലിക് ചെയ്യുക. ഇതോടെ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങും.

 

Step 6

20 ശതമാനമെങ്കിലും ഡൗണ്‍ലോഡ് ആയിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പ്ലേ ബട്ടണില്‍ അമര്‍ത്തി സിനിമ കണ്ടുതുടങ്ങാം.

 

Step 7

ഡൗണ്‍ലോഡ് പൂര്‍ത്തിയായി കഴിയുമ്പോള്‍ നിങ്ങളുടെ യൂസര്‍നേമും പാസ്‌വേഡും രേഖപ്പെടുത്താന്‍ ആവശ്യപ്പെടും. അത് നല്‍കുക. ഇനി നിങ്ങള്‍ക്ക് എപ്പോള്‍ വേണശമങ്കിലും ആ സിനിമ കാണാം.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ബിഗ് ഫ് ളിക്‌സില്‍നിന്ന് സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെങ്ങനെ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot