Just In
- 59 min ago
ഇടിവെട്ട് ഫീച്ചറുകളുമായി ഇൻഫിനിക്സ് സീറോ 5ജി 2023 സീരീസ് സ്മാർട്ട്ഫോണുകൾ
- 1 hr ago
ഇസ്രോയും നാസയും ഒന്നിച്ച് പ്രയത്നിച്ചു, 'നിസാർ' പിറന്നു! ഇനി ബംഗളുരു വഴി ബഹിരാകാശത്തേക്ക്
- 3 hrs ago
പരാതികളും പരിഭവങ്ങളും തത്കാലം മറക്കാന്നേ... ബിഎസ്എൻഎൽ ഇങ്ങനെയും ചിലർക്ക് പ്രയോജനപ്പെടും
- 3 hrs ago
ഇപ്പോഴും എപ്പോഴും കാര്യം നടക്കും, കുറഞ്ഞ ചെലവിൽ; നിരക്ക് കുറഞ്ഞ 5 എയർടെൽ പ്ലാനുകൾ
Don't Miss
- News
വരന് മുങ്ങി; വധുവിന് മിന്നുചാര്‍ത്തി കല്യാണത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന്
- Lifestyle
ശിവരാത്രി ദിനത്തില്‍ ഭഗവാന്റെ അനുഗ്രഹത്തിന് ഇതൊന്നു മാത്രം: ചന്ദ്ര-ശനിദോഷങ്ങള് ഭസ്മമാവും
- Movies
'അതിലെന്നെ ഒരുപാട് സഹായിച്ചത് പൊന്നമ്മയാണ്; കിരീടത്തിൽ ഞാനെന്തെങ്കിലും ചെയ്തെങ്കിൽ അതിന് കാരണം'
- Automobiles
സേഫ്റ്റി ഫീച്ചേഴ്സിനൊക്കെ ഒരു പരിധി ഉണ്ടോ; അപകടം ഒഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
- Finance
വരുമാനം 5 ലക്ഷത്തിനും 7 ലക്ഷത്തിനും ഇടയിലാണോ? എത്ര രൂപ നികുതി നൽകണം; എത്ര ലാഭിക്കാൻ സാധിക്കും?
- Sports
വേഗത എനിക്കൊരു പ്രശ്നമല്ല, ഉമ്രാനേക്കാള് വേഗത്തില്‍ ബൗള്‍ ചെയ്യും! പാക് പേസര്‍ പറയുന്നു
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
ക്രോമിലൂടെയുള്ള ഡാറ്റ അപഹരിക്കലില് നിന്നും രക്ഷനേടാനൊരു വഴി
ടെക്ക് ഭീമന്മാരായ ഗൂഗിളിന്റെ ഏറ്റവും പ്രചാരത്തിലുള്ള വെബ് ബ്രൗസറാണ് ഗൂഗിള്‍ ക്രോം. ഏറെ ഉപയോഗപ്രദവും സുതാര്യവുമായ ആന്‍ഡ്രോയിഡ് ബ്രൗസര്‍ കൂടിയാണിത്. ഓരോ ദിവസവും പുത്തന്‍ സവിശേഷതകള്‍ ഉപയോക്താക്കള്‍ക്കായി ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്ന കമ്പനി കൂടിയാണ് ഗൂഗിള്‍. എന്നാല്‍ സുരക്ഷയെ സംബന്ധിച്ച് ഏറെ കരുതല്‍ ക്രോം ഉപയോഗിക്കുമ്പോള്‍ ആവശ്യമാണ്.

പാഡ് ലോക്ക് എന്ന പേരിലുള്ള അതീവ സുരക്ഷിതമായ സവിശേഷത ഗൂഗിള്‍ ക്രോമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. നമ്മള് ഉപയോഗിക്കുന്ന ബ്രൗസര്‍ സുരക്ഷിതമാണോ അല്ലയോയെന്നു പറഞ്ഞുതരുന്ന ഫീച്ചറാണിത്. എന്നാല്‍ ഈ ഫീച്ചറിനെ അത്രയ്ക്കങ്ങ് വിശ്വസിക്കാന്‍ കഴിയില്ല എന്നത് മറ്റൊരു സത്യമാണ്. അതിനാല്‍തന്നെ നമ്മുടെ സുരക്ഷ നാം തന്നെ ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്.
ഡാറ്റ അപഹരിക്കുന്നുണ്ടോയെന്ന് അറിയാന്‍

ഗൂഗിള്‍ ക്രേം ഉപയോഗിക്കുന്ന സമയത്ത് ടാസ്ക്ക് ബാറില്‍ എപ്പോഴുമൊരു ശ്രദ്ധ ആവശ്യമാണ്. അതായത് നിങ്ങള്‍ തുറന്നതല്ലാതെ അധികം ടാബുകള്‍ ഓപ്പണായിട്ടുണ്ടെങ്കില് അവയെ എത്രയും വേഗം ക്ലോസ് ചെയ്യണം.
വ്യാജ യു.ഐ ഉപയോഗിച്ചുള്ള അപഹരിക്കല്‍ ഇന്ന് വ്യാപകമാണ്. ഇത് കൂടുതലും കണ്ടുവരുന്നത് സ്മാര്‍ട്ട് ഫോണില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരിലാണ്. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണം. സ്മാര്‍ട്ട്ഫോണ്‍ ലോക്ക് ചെയ്താലും പിന്നില്‍ ക്രോം പ്രവര്‍ത്തിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ. അതിനാല്‍ ഉപയോഗം കഴിഞ്ഞാലുടന്‍ ഡാറ്റ കണക്ഷന് ഓഫാക്കുക.
ആന്‍ഡ്രോയിഡില്‍ ഉപയോഗിച്ചുവരുന്ന ഗൂഗിള്‍ ക്രോമിന് ഡാര്‍ക്ക് നിറത്തില്‍ ഉപയോഗിക്കാവുന്ന ഫീച്ചറുണ്ട്. ഇത് കൂടുതല്‍ സുരക്ഷിതമാണ്. ഇതുപയോഗിച്ചാല്‍ ഫേക്ക് അല്ലാത്ത എല്ലാ ഓബ്ജക്ടിനെയും ഡാര്‍ക്ക് നിറത്തില്‍ മാത്രമേ കാണാനകൂ. ഈ ഫീച്ചര്‍ വളരെ ഉപയോഗപ്രദമാണ്.

ഇതൊക്കെയാണെങ്കിലും നിങ്ങളുടെ സുരക്ഷ നിങ്ങള്‍ തന്നെ ഉറപ്പുവരുത്തേണ്ടതാണ്. ഇതിനായി നമുക്ക് സ്വമേധയാ ചെയ്യാന്‍ കഴിയുന്ന മുന്‍കരുതലകള്‍ സ്വീകരിക്കണം. അധികമുള്ള ടാബുകള്‍ ക്ലോസ് ചെയ്യുക, സ്ക്രീന്‍ ലോക്കിംഗ്, ഡാറ്റ കണക്ഷന് ഓഫാക്കുക അടക്കമുള്ളവ നമുക്കുതന്നെ ശ്രദ്ധിക്കാവുന്ന കാര്യങ്ങളാണ്. ഓണ്‍ലൈനില്‍ നിരവധി ചതിക്കുഴികളുണ്ട്. ഇവയെ കരുതലോടെ നേരിടാനാകും.

ക്യാഷ് ക്ലിയര്‍ ചെയ്ത് ഐഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കുന്നത് എങ്ങനെ?
ഐഫോണിന്റെ പ്രവര്‍ത്തന വേഗത കുറയുന്നതിന്റെ കാരണമറിയാതെ കുഴങ്ങുകയാണോ നിങ്ങള്‍? ഫോണിന്റെ പഴക്കമോ നെറ്റ്വര്‍ക്കിന്റെ വേഗതക്കുറവോ ആയിരിക്കണമെന്നില്ല ഇതിന്റെ കാരണം. അനാവശ്യ ഫയലുകളും ആപ്പുകളും ഫോണില്‍ കുമിഞ്ഞുകൂടുന്നതിന്റെ പ്രതിഫലനമായിരിക്കാം ഇത്. ഉടനടി ക്യാഷ് ക്ലിയര്‍ ചെയ്യുകയാണ് പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗം.

ക്യാഷില്‍ ഉണ്ടാവാറുള്ളത്.
മെമ്മറിയില്‍ നിന്ന് ഫോണ്‍ മറച്ചുപിടിച്ചിരിക്കുന്ന ഫയലുകളാണ് ക്യാഷില്‍ ഉണ്ടാവാറുള്ളത്. പാസ്വേഡ്, മുമ്പ് സന്ദര്‍ശിച്ച വെബ്സൈറ്റുകളില്‍ നിന്നുള്ള സ്ക്രിപ്റ്റ് എന്നിവ ഉദാഹരണം. വളരെ പെട്ടെന്ന് എടുക്കുന്നതിന് വേണ്ടിയാണ് ഫോണ്‍ ഇത്തരം വിവരങ്ങള്‍ ക്യാഷില്‍ സൂക്ഷിക്കുന്നത്.

ഫോണിന്റെ പ്രവര്‍ത്തനം
ഫോണിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കുകയാണ് ക്യാഷിന്റെ ധര്‍മ്മം. അടിക്കടി പാസ്വേഡ് പോലുള്ള വിവരങ്ങള്‍ ആവശ്യപ്പെടേണ്ടി വരുന്നത് മൂലമുണ്ടാകുന്ന സമയനഷ്ടം നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. ഐഫോണിന്റെ ക്യാഷ് നിറഞ്ഞാല്‍ ഫോണിന്റെ വേഗത കുറയുമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആപ്പിള്‍ ഇക്കാര്യം ഇതുവരെ സമ്മതിച്ചിട്ടില്ല.

ഐഫോണിന്റെ ഗുണം.
ഇടയ്ക്കിടെ ക്യാഷ് വൃത്തിയാക്കുന്നത് നല്ലൊരു ശീലമാണ്. ഇത് അനായാസം ചെയ്യാന്‍ കഴിയുമെന്നതാണ് ഐഫോണിന്റെ ഗുണം.

സഫാരിയില്‍ ക്യാഷ് ക്ലിയര്‍ ചെയ്യുക
1. ഡാറ്റ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് അത്യാവശ്യ പാസ് വേഡുകള്‍ ഓര്‍മ്മയുണ്ടെന്ന് ഉറപ്പുവരുത്തുക. ക്യാഷ് ക്ലിയര്‍ ചെയ്യുന്നതോടെ നിങ്ങള്‍ വെബ്സൈറ്റുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്ന് ലോഗൗട്ട് ചെയ്യപ്പെടും.
2. സെറ്റിംഗ്സില് നിന്ന് പാസ് വേഡ്സ് & അക്കൗണ്ട്സ് എടുത്ത് സഫാരിയില്‍ അമര്‍ത്തുക
3. ഇവിടെ ക്ലിയര്‍ ഹിസ്റ്ററി ആന്റ് വെബ്സൈറ്റ് ഡാറ്റ കാണാന്‍ കഴിയും. അതില്‍ അമര്‍ത്തുക
4. സഫാരിയിലെ ഡാറ്റ ക്ലിയര്‍ ചെയ്യണമോയെന്ന് ഫോണ്‍ ചോദിച്ച് ഉറപ്പുവരുത്തും. മെസ്സേജില്‍ ക്ലിക്ക് ചെയ്യുക

തേഡ് പാര്‍ട്ടി ആപ്പുകളിലെ ക്യാഷ് ക്ലിയര്‍ ചെയ്യുക
1. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ഗൂഗിള്‍ മാപ്സ് മുതലായ ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ള ആപ്പുകളാണ് തേഡ് പാര്‍ട്ടി ആപ്പുകള്‍. സെറ്റിംഗ്സില് നിന്ന് ജനറല്‍ എടുത്ത് ഐഫോണ്‍ സ്റ്റോറേജില്‍ ക്ലിക്ക് ചെയ്യുക
2. ഐഫോണ്‍ സ്റ്റോറേജില്‍ ആപ്പുകളുടെ ലിസ്റ്റ് കാണാന്‍ സാധിക്കും. ഏറ്റവും കൂടുതല്‍ ഡാറ്റ വഹിക്കുന്ന ആപ്പ് ആയിരിക്കും ഏറ്റവും മുകളില്‍
3. ഇതില്‍ അമര്‍ത്തിയാല്‍ എന്തുമാത്രം ഡോക്യുമെന്റ് & ഡാറ്റ സ്പെയ്സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയും
4. ഐഫോണ്‍ സ്റ്റോറേജില്‍ നിന്ന് ഏത് ക്ലിയര്‍ ചെയ്യണമെന്നത് സംബന്ധിച്ച് ഫോണ്‍ നിങ്ങള്‍ക്ക് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കും. റെക്കമെന്റേഷന്സിന് തൊട്ടടുത്ത് കാണുന്ന ഷോ ഓളില്‍ അമര്‍ത്തി ഓരോന്നിനെ കുറിച്ചുമുള്ള വിവരങ്ങള്‍ വായിക്കാം
5. ഏതെങ്കിലും നിര്‍ദ്ദേശം സ്വീകരിക്കാന്‍ നിങ്ങള്‍ക്ക് സമ്മതമാണെങ്കില്‍ ഏനേബിളില് അമര്‍ത്തുക
6. നിങ്ങള്‍ക്ക് സ്വയം ഇത് ചെയ്യണമെങ്കില്‍ ആപ്പ് എടുത്ത് ആവശ്യമില്ലാത്ത ഫയലുകളും പ്ലേലിസ്റ്റുകളും ഫോട്ടോ അല്‍ബങ്ങളും ഇമെയിലുകളും ഉള്‍പ്പെടെയുള്ളവ ഡിലീറ്റ് ചെയ്യുക

ആപ്പുകള്‍ ഡിലീറ്റ് ചെയ്ത് വീണ്ടും ഡൗണ്‍ലോഡ് ചെയ്യുക
1. ഏതെങ്കിലും ആപ്പ് വളരെയധികം ഡാറ്റ സൂക്ഷിക്കുന്നതായി മനസ്സിലാക്കിയാല്‍ ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്ത് വീണ്ടും ഡൗണ്‍ലോഡ് ചെയ്യുക. സോഷ്യല്‍ ആപ്പുകള്‍ പാസ് വേഡുകള്‍ക്ക് പുറമെ നമ്മള് കണ്ട ഫോട്ടോകളും വീഡിയോകളും വരെ സൂക്ഷിക്കുന്നു. ചില അവസരങ്ങളില്‍ ക്യാഷ് ക്ലിയര്‍ ചെയ്യാന്‍ അത് ഡീലീറ്റ് ചെയ്യുക മാത്രമേ പോംവഴിയുണ്ടാകൂ.
2. ഐഫോണ്‍ സ്റ്റോറേജില്‍ നിന്ന് ഡിലീറ്റ് ചെയ്യേണ്ട ആപ്പ് എടുത്ത് പേജിന്റെ താഴ്ഭാഗത്ത് കാണുന്ന ഡിലീറ്റ് ആപ്പില്‍ അമര്‍ത്തുക.
3. ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക. പണം കൊടുത്ത് വാങ്ങേണ്ടതാണെങ്കില് മൈ പര്‍ച്ചേസസ് ലിസ്റ്റില്‍ നിന്ന് ഇത് എടുക്കാനാകും. വീണ്ടും പണം നല്‍കേണ്ട കാര്യവുമില്ല.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470