സാങ്കേതികലോകം ചര്‍ച്ചചെയ്യുന്നു; അമരത്വം നേടുന്നതെങ്ങനെ?

By Bijesh
|

മരണമില്ലാത്ത, വാര്‍ധക്യം ബാധിക്കാത്ത ഒരു ജീവിതത്തെ കുറിച്ച് സങ്കല്‍പിച്ചിട്ടുണ്ടോ?. ശാസ്ത്രലോകം അത്തരമൊരു ഗവേഷണത്തിലാണ് ഇപ്പോള്‍. ലാറി എല്ലസണെ പോലുള്ള കോടീശ്വരന്‍മാരും ടെക് ലോകത്തെ വിദഗ്ധരുമൊക്കെയാണ് ഈ സംരംഭത്തിന് നേതൃത്വം നല്‍കുന്നത്.

 

ക്ലോണിംഗ് വഴിയും ജെനിറ്റിക്‌സിന്റെ വികാസത്തിലൂടെയും ഇതൊക്കെ സാധ്യാമാക്കാമെന്ന വിശ്വാസത്തിലാണ് പലരും. അതിനായി പല മാര്‍ഗങ്ങളും വിവിധ ഗവേഷകര്‍ മുന്നോട്ടു വയ്ക്കുന്നുമുണ്ട്. ഈ ശ്രമങ്ങളെല്ലാം യുക്തിക്കു നിരക്കുന്നതാണോ എന്ന് കാത്തിരുന്ന് കാണുകതന്നെ വേണം.

എന്തായാലും ആയുസ് വര്‍ദ്ധിപ്പിക്കാനും യുവത്വം നിലനിര്‍ത്താനുമായി വിവധ കോണുകളില്‍ നിന്ന് ഉയര്‍ന്നവരുന്ന ആശയങ്ങളും മാര്‍ഗങ്ങളും കണ്ടുനോക്കു.

#1

#1

ചെറിയ റോബോട്ടുകള്‍ ശരീരത്തിനുള്ളിലൂടെ സഞ്ചരിക്കുകയും കേടായ കോശങ്ങള്‍ ശരിയാക്കുകയും ശാരീരികാവസ്ഥ കൃത്യമായി അറിയിക്കുകയും ചെയ്യുന്ന ഒരവസ്ഥ ചിന്തിച്ചു നോക്കു. ഒരിക്കലും പ്രായം കൂടില്ല. മരണവും ഉണ്ടാകില്ല. എഴുത്തുകാരനും ഫ്യൂചറിസ്റ്റുമായ റെ കര്‍സ്‌വെയ്ല്‍ ആണ് ഇത്തരമൊരു ആശയം പറയുന്നത്. 2030-ഓടെ ഇത് സാധ്യമാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു.

 

#2

#2

എലികളില്‍ വിജയകരമായി പരീക്ഷിച്ചതാണ് ക്ലോണിംഗ് എന്ന സാങ്കേതിക വിദ്യ. മനുഷ്യരിലും ഇത് അമരത്വം നല്‍കാന്‍ ഉപയോഗിക്കാമെന്നാണ് ചിലര്‍ വിശ്വസിക്കുന്നത്. ഒരു വ്യക്തിയുടെ മുഴുവന ശരീര ഭാഗങ്ങള്‍ ക്ലോണ്‍ ചെയ്ത് പുനര്‍ നിര്‍മിക്കുകയും ഏതെങ്കിലും ഒരവയവം കേടാവുമ്പോള്‍ മാറ്റിവയ്ക്കുകയും ചെയ്യാമെന്നാണ് ഇത്തരക്കാരുടെ വാദം.

 

#3
 

#3

നിലവിലെ സാഹചര്യത്തില്‍ അവിശ്വസനീയം എന്നേ പറയാന്‍ കഴിയു. ലഭ്യമായ മരുന്നുകള്‍ കൊണ്ട് ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ല എന്നുറപ്പായാല്‍ അയാളുടെ ശരീരം ഫ്രീസറില്‍ സൂക്ഷിക്കുകയും പിന്നീട് ഭാവിയില്‍ അനുയോജ്യമായ മരുന്നുകള്‍ ലഭിക്കുമ്പോള്‍ അയാളെ തിരികെ ജീവിപ്പിക്കുകയുമാണ് ഈ സാങ്കേതിക വിദ്യ വിഭാവനം ചെയ്യുന്നത്. ചിന്തിക്കുന്നതിന് നഷ്ടമില്ലല്ലോ.

 

#4

#4

കൃത്രിമ ജീനുകള്‍ ശരീരത്തിലേക്ക് കടത്തിവിടാമെന്ന് ഇപ്പോള്‍തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്തന്നെ പ്രായമായ വരുമ്പോള്‍ കൃത്രിമ ജീനുകള്‍ ഉപയോഗിച്ച് അത് തടയാമെന്നാണ് പറയുന്നത്.

 

#5

#5

ഇത് കുറച്ചുകൂടി കടന്ന സങ്കല്‍പമാണ്. ജെനിറ്റിക് മോഡിഫിക്കേഷനില്‍ കൃത്രിമ ജീനുകള്‍ ഉപയോഗിച്ച് യുവത്വം നിലനിര്‍ത്താനാണ് പദ്ധതിയെങ്കില്‍ ശരീരത്തിനകത്തെ രാസമാറ്റങ്ങള്‍ നിയന്ത്രിച്ച് ജീനുകള്‍ വ്യത്യാസമുണ്ടാക്കാതിരിക്കുക എതാണ് ഇൗ സിദ്ധാന്തം പറയുന്നത്.

 

#6

#6

ശരീരം യന്ത്രം മാത്രമാണെന്നു വിശ്വസിക്കുന്നവരുടെ സിദ്ധാന്തമാണ് ഇത്. ശരീരത്തെ നിയന്ത്രിക്കുന്നത് തലച്ചോറായതിനാല്‍ അവിടെയുള്ള മുഴുവന്‍ കാര്യങ്ങളും കമ്പ്യൂട്ടറിലേക്കു അപ്‌ലോഡ് ചെയ്യുക എന്നാണ് ഇവര്‍ നിര്‍ദേശിക്കുന്ന മാര്‍ഗം. കാലക്രമത്തില്‍ ശരീരം നശിച്ചാലും ഒരാളുടെ ബുദ്ധി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമെന്നും ഇവര്‍ പറയുന്നു.

 

#7

#7

ഇത് വെറും തിയറി മാത്രമാണ്. ശരീരത്തിലെ കോശങ്ങള്‍ ഒരിക്കലും കേടുവരാതിരിക്കുകയും അസുഖങ്ങളില്‍ നിന്ന് പൂര്‍ണമായും മോചിതരായി ഇരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. സങ്കല്‍പം മാത്രം.

 

#8

#8

ശരീരത്തിന് വാര്‍ദ്ധക്യം സംഭവിക്കാതിരിക്കാന്‍ എന്തുചെയ്യുമെന്ന് ഗവേഷണം നടത്തുന്നതിനായി അടുത്തിടെ ഗൂഗിള്‍ കാലികോ എന്ന പേരില്‍ ഒരു ബയോടെക് കമ്പനി രൂപീകരിച്ചിട്ടുണ്ട്. കമ്പനിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

 

സാങ്കേതികലോകം ചര്‍ച്ചചെയ്യുന്നു; അമരത്വം നേടുന്നതെങ്ങനെ?
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X