Home
News

എൻ‌വിഡിയ ജിഫോഴ്‌സ്‌ വരുന്ന ആപ്പിൾ മാക്ബുക്ക് എയറിൽ സൈബർപങ്ക് 2077 എങ്ങനെ കളിക്കാം ?

ആപ്പിൾ വിപണിയിൽ നിന്നും ലഭിക്കാവുന്ന മികച്ച ലാപ്‌ടോപ്പുകൾ നിർമ്മിക്കുന്നു. ഒരു പ്രത്യേക ഗ്രാഫിക്സ് കാർഡിലാണ് മാക്ബുക്കുകൾ വിപണിയിൽ വരുന്നതെങ്കിലും ഗെയിമിംഗിനായി ഒരിക്കലും ശുപാർശ ചെയ്യുന്ന ഒന്നല്ല ഈ ലാപ്ടോപ്പ് എന്ന കാര്യം വ്യക്തമാണ്. ഇങ്ങനെ പറയുവാനുള്ള ഒന്നിലധികം കാരണങ്ങൾ എടുത്തുകാണിക്കുന്നു. തുടക്കക്കാർക്ക്, മാക്ക് ഒഎസിൽ ലഭ്യമായ ഗെയിമുകളുടെ എണ്ണം താരതമേന്യ വളരെ കുറവാണ്. കൂടാതെ മാക്ബുക്കുകൾ ഒരു സാധാരണ ഗെയിമിംഗ് ലാപ്‌ടോപ്പിനേക്കാൾ വളരെ ചെലവേറിയതുമാണ്.

ആപ്പിൾ മാക്ബുക്ക് എയർ

എന്നാൽ, എൻട്രി ലെവൽ ആപ്പിൾ മാക്ബുക്ക് എയറിൽ പോലും നിങ്ങൾക്ക് ഇപ്പോൾ AAA ഗെയിമുകൾ കളിക്കാൻ കഴിയും. എൻ‌വിഡിയ ഗ്രാഫിക്സ് കാർഡ് തന്നെയാണ് അതിനുള്ള കാരണവും. എൻ‌വിഡിയ ജിഫോഴ്‌സ് ഉപയോഗിച്ച് ഇപ്പോൾ നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകൾ മാക്ബുക്ക് എയറിലോ മാക്ബുക്ക് പ്രോയിലോ പ്ലേയ് ചെയ്യുവാൻ സാധിക്കും. ആപ്പിൾ സിലിക്കൺ എം 1 പ്രോസസർ നൽകുന്ന പുതിയ മാക്ബുക്ക് എയറിൽ പോലും ഈ സേവനം ലഭ്യമാണ്.

'എൻ‌വിഡിയ ജിഫോഴ്‌സ് നൗ 'എന്താണ്?

'എൻ‌വിഡിയ ജിഫോഴ്‌സ് നൗ 'എന്താണ്?

ഗൂഗിൾ സ്റ്റേഡിയ പോലെ തന്നെ എൻ‌വിഡിയ ജിഫോഴ്‌സ് നൗ ഒരു ക്ലൗഡ് ഗെയിമിംഗ് പ്ലാറ്റ്‌ഫോമാണ്. ഇത് വേഗത കുറഞ്ഞ ഇന്റർനെറ്റ് കണക്ഷൻ വരുന്ന സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, സ്മാർട്ട് ടിവികൾ എന്നിവയിലും ആക്‌സസ് ചെയ്യാൻ കഴിയും. നിങ്ങളുടെ മാക്ബുക്കിൽ ഗൂഗിൾ ക്രോം ഉണ്ടെങ്കിൽ 'എൻ‌വിഡിയ ജിഫോഴ്‌സ് നൗ' സബ്‌സ്‌ക്രൈബു ചെയ്‌തിട്ടുണ്ടെങ്കിൽ ലൈവ് റേ-ട്രേസിംഗ് ഉപയോഗിച്ച് പ്രിയപ്പെട്ട ഗെയിം കളിക്കാവുന്നതാണ്.

സൈബർപങ്ക് 2077

എൻ‌വിഡിയ ജിഫോഴ്‌സ് ഇപ്പോൾ ഗൂഗിൾ സ്റ്റേഡിയത്തിൽ നിന്ന് അൽപം വ്യത്യസ്തമാണ്. സ്റ്റേഡിയയിൽ നിന്ന് വ്യത്യസ്തമായി ഇതിൽ നിങ്ങൾ ഒരു തേർഡ് പാർട്ടി ഗെയിം സ്റ്റോറിൽ നിന്ന് ഒരു ഗെയിം വാങ്ങിച്ചാൽ എൻ‌വിഡിയ ജിഫോഴ്‌സ് നൗ ഉപയോഗിച്ച് ഇത് സൗജന്യമായി ആക്സസ് ചെയ്യാൻ കഴിയും. എന്നാൽ, ഈ സവിശേഷത തിരഞ്ഞെടുത്തവയ്ക്ക്‌ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

എൻ‌വിഡിയ ജിഫോഴ്‌സ് പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള ആവശ്യകതകൾ

എൻ‌വിഡിയ ജിഫോഴ്‌സ് പ്രവർത്തിക്കുന്നതിന് വേണ്ടിയുള്ള ആവശ്യകതകൾ

എൻ‌വിഡിയ ജിഫോഴ്‌സ് ഇപ്പോൾ വേണ്ട പ്രധാന ആവശ്യകത ഇന്റർനെറ്റാണ്. 720 പിക്‌സൽ റെസല്യൂഷനിൽ നിങ്ങൾക്ക് ഗെയിമുകൾ കളിക്കണമെങ്കിൽ കുറഞ്ഞത് 15 എംബിപിഎസ്‌ വേഗത ഉണ്ടായിരിക്കണം, കൂടാതെ 1080 പിക്‌സൽ റെസല്യൂഷനിൽ പ്ലേ ചെയ്യുന്നതിന് കുറഞ്ഞത് 25 എംബിപിഎസ്‌ ഇന്റർനെറ്റ് വേഗത ആവശ്യമാണ്. സ്ഥിരമായ ഗെയിമിംഗ് എക്സ്‌പീരിയൻസിനായി ലാൻ കേബിൾ അല്ലെങ്കിൽ 5GHz വൈ-ഫൈ ഉപയോഗിക്കാനും നിർദ്ദേശിക്കുന്നുണ്ട്.

Best Mobiles in India

English summary
NVIDIA GeForce Now is a cloud gaming network, much like Google Stadia, which can be played on smartphones, tablets, smart TVs with a low-latency high-speed internet connection.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X