സ്മാർട്ട്ഫോൺ ചാർജർ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

|

സ്മാർട്ട്ഫോണിന്റെ ബാറ്ററികൾ ചാർജ് ആകാൻ ആവശ്യമായ വൈദ്യുതി എത്തിക്കുകയും റെഗുലേറ്റ് ചെയ്യുകയും ചെയ്യുക എന്നതാണ് ഓരോ ചാർജറിന്റെയും പ്രാഥമിക കർത്തവ്യം. ഇതിൽ പുലർത്തുന്ന മികവാണ് നല്ല ചാർജർ ഏതെന്ന് പറയാൻ ഉള്ള മാനദണ്ഡം. ഓരോ ചാർജറും ഒരു നിശ്ചിത വാട്ട് റേറ്റിങുമായാണ് വിപണിയിൽ എത്തുന്നത്. കൂടുതൽ വാട്ട്സ് ഉള്ള ചാ‍ർ‍ജ‍ർ എന്നത് കൊണ്ട് അർഥമാക്കുന്നത് ഫോണിന്റെ ബാറ്ററി കൂടുതൽ വേഗത്തിൽ ചാർജ് ചെയ്യുന്ന ചാ‍‍‍‍ർജ‍ർ എന്നാണ്.

 

വാട്ടേജ്

ഒരു ചാർജറിന്റെ വാട്ടേജ് എന്നത് വോൾട്ടുകളുടെയും ആമ്പിയറുകളുടെയും കണക്ക് കൂട്ടലാണ്. നിങ്ങളുടെ ചാർജർ 5V-3A റേറ്റ് ചെയ്തിട്ടുണ്ടെന്ന് കരുതുക, അപ്പോൾ നിങ്ങളുടെ ചാർജറിന് 15W ചാർജിങ് ശേഷി ഉണ്ടായിരിക്കും. നിങ്ങളുടെ സ്‌മാർട്ട്‌ഫോണിനായി ഒരു ചാർജർ വാങ്ങുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. അവയിൽ ചിലത് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു. നിങ്ങളുടെ സ്മാർട്ട്ഫോണിന് അനുയോജ്യമായ ചാർജർ എങ്ങനെ തിരഞ്ഞെടുക്കാം എന്നറിയാൻ തുടർന്ന് വായിക്കുക.

ജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രംജിയോ ഫൈബർ ബ്രോഡ്ബാന്റ് കണക്ഷൻ ഓൺലൈനായി നേടാം, ചെയ്യേണ്ടത് ഇത്ര മാത്രം

ബാറ്ററി കോൺഫിഗറേഷൻ

ബാറ്ററി കോൺഫിഗറേഷൻ

ഒരു ഫോൺ ബാറ്ററി ചാർജ് ചെയ്യുന്നതിനൊപ്പം നിങ്ങൾക്ക് കാണാൻ കഴിയാത്ത നിരവധി പ്രോസസുകളും നടക്കുന്നുണ്ട്. ഈ പ്രോസസുകൾ എല്ലാം സുഗമമായി നടക്കണം എങ്കിൽ നിരവധി സർക്യൂട്ടുകൾ, ചാർജിങ് പോർട്ട് ടെപ്പ്, കൂളിങ് മെക്കാനിസം, കറന്റ് ഓവർഫ്ലോ പ്രൊട്ടക്ഷൻ, ചാർജറിന് പുറമേ ശരിയായ ബാറ്ററി കോൺഫിഗറേഷൻ എന്നിവയെല്ലാം ആവശ്യമായ ഘടകങ്ങൾ ആണ്.

65 W ചാർജർ
 

അത്തരമൊരു സാഹചര്യത്തിൽ, 20 W ചാർജിങ് സപ്പോർട്ട് നൽകുന്ന ഒരു ഫോണിന്റെ ബാറ്ററി 120 W അല്ലെങ്കിൽ 65 W ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്താലും, അതിന്റെ ചാർജിങ് വേഗത്തിൽ നിങ്ങൾക്ക് പ്രത്യേകിച്ച് ഒരു വ്യത്യാസവും കാണാൻ കഴിയില്ല. 20 W വരെ ചാർജിങ് സപ്പോർട്ട് ലഭിക്കുന്ന വിധത്തിൽ ആണ് ഈ സ്മാർട്ട്ഫോൺ നിർമിച്ചിരിക്കുന്നത് എന്നതിനാൽ ആണിത്.

iQOO Z6 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് ഉടൻiQOO Z6 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് ഉടൻ

സ്മാർട്ട്ഫോണിനൊപ്പം ചാർജർ

സ്മാർട്ട്ഫോണിനൊപ്പം ചാർജർ

റീട്ടെയിൽ ബോക്സിൽ സ്മാർട്ട്ഫോണിനൊപ്പം വരുന്ന ചാർജറുകൾ തന്നെയാണ് ആ സ്മാർട്ട്ഫോൺ ചാർജ് ചെയ്യാൻ ഏറ്റവും അനുയോജ്യമായ അഡാപ്റ്റർ. ചാർജർ ഇല്ലാത്ത ഫോണാണ് നിങ്ങൾ വാങ്ങുന്നതെങ്കിൽ, കമ്പനി ശുപാർശ ചെയ്യുന്ന അതേ ശേഷിയുള്ള ചാർജർ വാങ്ങുന്നതാണ് നല്ലത്. എന്നിരുന്നാലും, ചാർജർ കേടായതിന് ശേഷം നിങ്ങൾ ലോക്കൽ ചാർജർ വാങ്ങുകയാണെങ്കിൽ, അത് ഒരു നല്ല കമ്പനിയിൽ നിന്നുള്ളതായിരിക്കണമെന്ന് ഓർമിക്കുക. ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യയുള്ള സ്മാർട്ട്ഫോണുകളിൽ നിങ്ങൾക്ക് പ്രത്യേകിച്ച് താൽപ്പര്യമില്ലെങ്കിൽ, ഇന്നത്തെ ഏത് ഫോണും ഏത് ചാർജർ ഉപയോഗിച്ചും ചാർജ് ചെയ്യാൻ കഴിയും.

ഫോൺ ബോക്സിനൊപ്പം ചാർജർ വരുന്നില്ലെങ്കിൽ

ഫോൺ ബോക്സിനൊപ്പം ചാർജർ വരുന്നില്ലെങ്കിൽ

കമ്പനി ചാർജർ നൽകാത്ത സ്‌മാർട്ട്‌ഫോണാണ് നിങ്ങൾ വാങ്ങിയത് എങ്കിൽ, കമ്പനി ശുപാർശ ചെയ്യുന്ന അതേ ശേഷിയുള്ള ചാർജർ വാങ്ങുക. ആ ചാർജർ ഉപയോഗിച്ച്, നിങ്ങൾക്ക് ഫോൺ ശരിയായി ചാർജ് ചെയ്യാൻ കഴിയും. നിങ്ങളുടെ ചാർജർ കേടാകുകയോ തകരാറിലാവുകയോ ചെയ്‌താൽ, അതേ കമ്പനിയിൽ നിന്നോ മറ്റൊരു മികച്ച കമ്പനിയിൽ നിന്നോ ഒരു ചാർജർ വാങ്ങുക, കാരണം ലോക്കൽ ചാർജർ ശരിയായി ചാർജ് ചെയ്യാത്തതും വീണ്ടും വീണ്ടും ചാർജ് ചെയ്യേണ്ടതുമാണ്.

ഗൂഗിൾ ഫീച്ചർ ഡ്രോപ്പ്; ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ഈ പുതിയ ഫീച്ചറുകളുംഗൂഗിൾ ഫീച്ചർ ഡ്രോപ്പ്; ആൻഡ്രോയിഡ് ഫോണുകളിൽ ഇനി ഈ പുതിയ ഫീച്ചറുകളും

ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ

ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ

ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഫോണിന്റെ ബാറ്ററി വേഗത്തിൽ ചാർജ് ചെയ്യാൻ കഴിയും. എന്നാൽ ഇതിന് ചില ദോഷങ്ങളുമുണ്ട്. ഫാസ്റ്റ് ചാർജിങ് ബാറ്ററിയുടെ താപനില വർധിപ്പിക്കുകയും ബാറ്ററിയുടെ ആയുസ് വേഗത്തിൽ കുറയ്ക്കുകയും ചെയ്യുന്നു. ഈ പ്രശ്നം മറികടക്കാൻ, പല കമ്പനികളും സ്മാർട്ട്ഫോണുകളിൽ രണ്ട് ബാറ്ററികൾ ഇൻസ്റ്റാൾ ചെയ്യുന്നു. രണ്ട് ബാറ്ററികളുള്ള സ്മാർട്ട്ഫോണുകളിൽ ചിലതാണ് ഷവോമി 11ഐ ഹൈപ്പർ ചാർജ്, ഷവോമി 11ഐ, വൺപ്ലസ് 9 പ്രോ, സാംസങ് ഗാലക്സി സെഡ് ഫോൾഡ് എന്നിവ.

Most Read Articles
Best Mobiles in India

English summary
The primary function of each charger is to supply and regulate the power needed to charge the smartphone's batteries. Each charger comes with a fixed watt rating.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X