എങ്ങനെ കണ്ടുപിടിയ്ക്കാം നിങ്ങളുടെ ട്രെയിന്റെ സ്ഥാനം

Posted By: Super

എങ്ങനെ കണ്ടുപിടിയ്ക്കാം നിങ്ങളുടെ ട്രെയിന്റെ സ്ഥാനം

ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രെയിന്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നാണ് ഇന്ത്യന്‍ റെയില്‍വേ. ദിവസവും ലക്ഷക്കണക്കിന്‌ ആളുകളാണ് ഈ ഗതാഗതസൗകര്യം ഉപയോഗിക്കുന്നത്. യാത്രക്കാരുടെ സൌകര്യാര്‍ത്ഥം ഇന്ത്യന്‍ റെയില്‍വേ ഒരു പുതിയ സംവിധാനം ആരംഭിച്ചിരിക്കുകയാണ്. National Train Enquiry System എന്ന വെബ് സൈറ്റ് ആണ് ട്രെയിനിന്റെ സ്ഥാനം കണ്ടുപിടിക്കാനായി ആവിഷ്കരിച്ചിരിക്കുന്നത്. മാത്രമല്ല ഒരു ആന്‍ഡ്രോയ്ഡ്  ആപ്ലിക്കേഷന്‍ കൂടി പുറത്തിറക്കിയിട്ടുണ്ട്. അതുപയോഗിച്ച് നിങ്ങളുടെ ഫോണില്‍ അറിയാനാകും കയറേണ്ട ട്രെയിനിന്റെ  തത്സമയ സ്ഥാനം.

 

  1. ട്രെയിന്‍ ലൊക്കേഷന്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറോ, പേരോ സേര്‍ച്ച്‌ ബോക്സില്‍ നല്‍കുക.

  • ട്രെയിന്‍ നമ്പര്‍

  • ട്രെയിനിന്റെ പേര്

  • സ്റ്റേഷന്‍ കോഡ്‌

  • ഇടയിലുള്ള ഏതെങ്കിലും സ്റ്റേഷന്റെ  പേര്

2.സേര്‍ച്ച്‌ റിസള്‍ട്ടുകളില്‍ നിന്നും നിങ്ങളുടെ ട്രെയിന്‍ തിരഞ്ഞെടുക്കുക.

3.ട്രെയിനിന്റെ ലൊക്കേഷന്‍ , സമയം, എത്ര സമയം വൈകും, എപ്പോള്‍ നിങ്ങളുടെ       സ്റ്റേഷനില്‍ ഇതും തുടങ്ങിയ കാര്യങ്ങളും അതില്‍ കൂടുതലും അറിയാനാകും.

റെയില്‍ റഡാര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് എങ്ങനെ ട്രെയിന്‍ ട്രാക്ക് ചെയ്യാം ?

ഫോണില്‍ എങ്ങനെ അറിയും ട്രെയിനിന്റെ സ്ഥാനം

ആദ്യം നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഉണ്ടോ എന്ന് നോക്കുക.ഇല്ലെങ്കില്‍ ഡൌണ്‍ലോഡ് ചെയ്യാനായി  ഈ സൈറ്റില്‍ ലോഗ് ഇന്‍ ചെയ്യുക.  http://www.trainenquiry.com

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot