തിരയാനും സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ

|

ചിത്രങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ തിരയുന്നത് ഇന്ന് പുതിയൊരു കാര്യമല്ല. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനം, യാത്രയില്‍ കണ്ട് മനോഹരമായ ഒരു കെട്ടിടം തുടങ്ങി എന്തിനെ കുറിച്ചും ചിത്രങ്ങള്‍ ഉപയോഗിച്ച് തിരയാം. ഇതിന് ഒരു സ്മാര്‍ട്ട്‌ഫോണും വിഷ്വല്‍ സെര്‍ച്ച് ആപ്പും മതി.

 
തിരയാനും സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ

1. എന്തും തിരയാന്‍ ഗൂഗിള്‍ ലെന്‍സ്

1. എന്തും തിരയാന്‍ ഗൂഗിള്‍ ലെന്‍സ്

നിങ്ങളുടെ ക്യാമറ കണ്ണില്‍ പതിയുന്ന എന്തിനെ കുറിച്ചുമുള്ള വിവരങ്ങള്‍ കൃത്യമായി ഗൂഗിള്‍ ലെന്‍സ് തരും. നിങ്ങളുടെ ടെറസ്സില്‍ പൂത്തുനില്‍ക്കുന്ന ചെടിയെ കുറിച്ച് അറിയാനും അന്യദേശത്ത് കണ്ട മനോഹരമായ കെട്ടിടത്തിന്റെ ചിരിത്രമറിയാനും നിങ്ങള്‍ക്ക് ഗൂഗിള്‍ ലെന്‍സ് ഉപയോഗിക്കാവുന്നതാണ്. സാധനങ്ങളുടെ ചിത്രമെടുത്താല്‍ സമാനമായ മറ്റ് വസ്തുക്കള്‍, വില തുടങ്ങിയവയും ഇത് നിങ്ങള്‍ക്ക് പറഞ്ഞുതരും.

2. കിട്ടാന്‍ പ്രയാസമുള്ളവയ്ക്ക് ഇ-ബേ

2. കിട്ടാന്‍ പ്രയാസമുള്ളവയ്ക്ക് ഇ-ബേ

അനുയോജ്യമായ ഒരു ജോഡി ഷൂ അല്ലെങ്കില്‍ പഴയകാല സൗന്ദര്യം തുളുമ്പുന്ന ഒരു പൂപാത്രം ഇതൊക്കെയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ഇബേ ആപ്പ് ഫോണില്‍ ഇന്‍സ്റ്റോള്‍ ചെയ്യുക. ഫോണ്‍ ക്യാമറയില്‍ ഫോട്ടോ എടുത്തോ ഫോണിലുള്ള ഫോട്ടോ ഉപയോഗിച്ചോ തിരച്ചില്‍ നടത്താം. നിങ്ങള്‍ തിരയാന്‍ ഉപയോഗിക്കുന്ന ചിത്രത്തിലെ അതേ സാധാനം കിട്ടിയില്ലെങ്കിലും അതിനോട് സാമ്യമുള്ളവ ഉറപ്പായും നിങ്ങള്‍ക്ക് ലഭിക്കും.

3. ഷോപ്പിംഗിന് ആമസോണ്‍ മൊബൈല്‍
 

3. ഷോപ്പിംഗിന് ആമസോണ്‍ മൊബൈല്‍

ആമസോണ്‍ ആപ്പിലെ സെര്‍ച്ച് ബാറിന് തൊട്ടടുത്തായി കാണുന്ന ക്യാമറ ചിഹ്നത്തില്‍ അമര്‍ത്തി വിഷ്വല്‍ സെര്‍ച്ച് ചെയ്യാവുന്നതാണ്. ചിത്രവുമായി ബന്ധപ്പെട്ട നിരവധി നിര്‍ദ്ദേശങ്ങള്‍ ആപ്പില്‍ നിന്ന് ലഭിക്കും. സ്റ്റൈല്‍ സ്‌നാപ് എന്നൊരു പ്രത്യേക ഓപ്ഷനും ഇതിലുണ്ട്. ഫാഷന്‍ ഷോപ്പിംഗിന് വേണ്ടിയാണിത്. ക്യാമറ ഉപയോഗിച്ചെടുക്കുന്ന ഫോട്ടോയോ ഫോണിലുള്ള ഫോട്ടോയോ തിരയാന്‍ ഉപയോഗിക്കാം. സമാനമായ വസ്തുക്കള്‍ ഫോണിന്റെ സ്‌ക്രീനില്‍ തെളിയും.

4. വീട് വാങ്ങാന്‍ റീല്‍ട്ടര്‍.കോം

4. വീട് വാങ്ങാന്‍ റീല്‍ട്ടര്‍.കോം

അനുയോജ്യമായ വീട് അന്വേഷിച്ച് അലഞ്ഞുതിരിയുന്നവര്‍ റീല്‍ട്ടര്‍.കോം ആപ്പ് സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുക. ഫോര്‍ സെയില്‍ ബോര്‍ഡോഡ് കൂടിയ വീടിന്റെ ഫോട്ടോ എടുക്കുക. വീടിന്റെ വില ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഉടനടി നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തും.

5. മികച്ച ഡീലുകളറിയാന്‍ സ്‌നിപ്‌സ്‌നാപ്

5. മികച്ച ഡീലുകളറിയാന്‍ സ്‌നിപ്‌സ്‌നാപ്

നിങ്ങളൊരു കൂപ്പണ്‍ പ്രേമിയാണെങ്കില്‍ ഏറ്റവും ആകര്‍ഷകമായ വില തിരഞ്ഞ് നടക്കുന്ന ആളാണെങ്കില്‍, നിങ്ങള്‍ക്ക് വേണ്ടിയാണ് സ്‌നിപ്‌സ്‌നാപ്. പേപ്പര്‍ കൂപ്പണിന്റെ ഫോട്ടോ എടുത്താല്‍ ആപ് അതിനെയൊരു മൊബൈല്‍ ഓഫറാക്കി മാറ്റും. വാങ്ങേണ്ട സാധനത്തിന്റെ ചിത്രമെടുത്ത് ഓഫറും ചേര്‍ത്ത് ആകര്‍ഷകമായ വിലയ്ക്ക് അത് സ്വന്തമാക്കാന്‍ സാധിക്കും.

6. പിന്റെറെസ്റ്റ്

6. പിന്റെറെസ്റ്റ്

പിന്റെറെസ്റ്റിന്റെ വിഷ്വല്‍ സെല്‍ച്ച് ടൂള്‍ ഉപയോഗിക്കാന്‍ എളുപ്പമാണ്. നിങ്ങള്‍ ആഗ്രഹിക്കുന്ന വസ്തുവിലെ പിന്നില്‍ ക്ലിക്ക് ചെയ്യുക. അതുനശേഷം മൂലയില്‍ കാണുന്ന സെര്‍ച്ച് ചിഹ്നത്തില്‍ അമര്‍ത്തണം ചിത്രത്തിലേതിന് സമാനമായ നിരവധി സാധനങ്ങള്‍ പ്രത്യക്ഷപ്പെടും. മേല്‍പ്പറഞ്ഞ എല്ലാ ആപ്പുകളും iOS, ഗൂഗിള്‍ പ്ലേസ്റ്റോറുകളില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Best Mobiles in India

English summary
Searching with images is the wave of the future. Whether you're trying to identify something you'd like to buy, checking for deals or looking for information on what you see in the world around you, visual search apps can help. Armed with a smartphone and one of these apps, all you have to do is snap a photo and the app will try to identify the object or landmark and find information on it.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X