ഐപിഎൽ കാണാൻ നിങ്ങളെ ജിയോ സഹായിക്കും, ഇതാ രണ്ട് കിടിലൻ പ്ലാനുകൾ
ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളിൽ ആവേശം പകർന്നുകൊണ്ട് പുതിയൊരു ഐപിഎൽ സീസൺ എത്തിയിരിക്കുകയാണ്. ടിവിക്ക് മുന്നിൽ കുത്തിയിരുന്ന് 2024 ഐപിഎൽ മത്സരങ്ങൾ കാണാൻ എല്ലാവർക്കും അവസരം ലഭിച്ചു എന്നുവരില്ല. എന്നാൽ സ്മാർട്ട്ഫോൺ കൈയിലുള്ളതിനാൽ ഒരു മത്സരവും നഷ്ടപ്പെടുത്താതിരിക്കാൻ ക്രിക്കറ്റ് പ്രേമികൾക്ക് സാധിക്കും. അതിന് നല്ലൊരു പ്ലാനുണ്ടായാൽ മതി.
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (IPL 2024) പുതിയ പതിപ്പ് 2024 മാർച്ച് 22-ന് ആരംഭിക്കുകയാണ്. ഈ മത്സരങ്ങൾ നടക്കുന്ന സമയത്ത് എവിടെയായിരുന്നാലും ഇതിലെ ഓരോ മത്സരവും കാണണമെന്നുള്ളവർക്ക് അതിന്റെ ലൈവ് കാണാൻ വഴിയുണ്ട്. അതിന് ശക്തമായ നെറ്റ്വർക്ക് കവറേജുള്ള ഒരു ടെലിക്കോം കമ്പനിയുടെ ഡാറ്റ പിന്തുണയുണ്ടായിരിക്കണം.

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. മികച്ച നിരവധി റീച്ചാർജ് പ്ലാനുകൾ ജിയോ തങ്ങളുടെ വരിക്കാർക്കായി അവതരിപ്പിച്ചിട്ടുണ്ട്. അതിൽ ഈ വരുന്ന ഐപിഎൽ ക്രിക്കറ്റ് കാണാൻ ഉപയോഗപ്പെടുത്താവുന്ന രണ്ട് കിടിലൻ പ്രീപെയ്ഡ് പ്ലാനുകളും ഉണ്ട്. അവ 667 രൂപ, 444 രൂപ നിരക്കുകളിലെത്തുന്നു.
ഈ രണ്ട് പ്ലാനുകളും ജിയോ ഏറെനാളായി നൽകിവരുന്നവയാണ്. ഐപിഎൽ കാണുന്നതിന് ആശ്രയിക്കാൻ വൈഫൈ കണക്ഷൻ ഇല്ലെങ്കിൽ, ജിയോയുടെ ഈ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ നിങ്ങളുടെ രക്ഷകനാകും. ജിയോ തങ്ങളുടെ ക്രിക്കറ്റ് പായ്ക്കുകളായി ലിസ്റ്റ് ചെയ്തിരിക്കുന്നത് 667 രൂപ, 444 രൂപ പ്ലാനുകളെയാണ്.

667 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 90 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ ജിയോ പ്ലാൻ വരുന്നത്. ഇതൊരു ഡാറ്റ വൗച്ചർ മാത്രമാണ്. അതിനാൽ വോയ്‌സ് കോളിംഗോ എസ്എംഎസ് ആനുകൂല്യങ്ങളോ ഈ പ്ലാനിൽ ലഭിക്കില്ല എന്നത് ശ്രദ്ധിക്കുക. കൂടാതെ, ആക്ടീവായിട്ടുള്ള ഒരു അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്നവർക്കേ ഈ പ്ലാൻ റീചാർജ് ചെയ്യാൻ സാധിക്കൂ.
667 രൂപയുടെ പ്ലാനിൽ ഉപയോക്താക്കൾക്ക് 90 ദിവസത്തേക്ക് 150 ജിബി ഡാറ്റ ആണ് ലഭിക്കുക. ഇത് ഒറ്റത്തവണയായി ഉപയോഗിക്കാം. അതായത് പ്രതിദിന ഡാറ്റ പരിധികൾ ഒന്നുമില്ല. ഹൈസ്പീഡിൽ 150 ജിബി ഡാറ്റ 90 ദിവസ കാലയളവിനുള്ളിൽ എപ്പോൾ വേണമെങ്കിലും ഉപയോഗിച്ച് തീർക്കാം.
444 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 60 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ആകെ 100 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഈ രണ്ട് പ്ലാനുകളും ഉപയോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട ഐപിഎൽ മത്സരങ്ങൾ എവിടെയായിരുന്നാലും കാണുന്നതിന് തടസ്സമില്ലാത്ത ഇൻ്റർനെറ്റ് ലഭിക്കാൻ സഹായിക്കും.

ഐപിഎൽ എങ്ങനെ ഫോണിൽ കാണാം: ഫോണിലോ ടാബ്‌ലെറ്റിലോ ഐപിഎൽ കാണാൻ, ഉപയോക്താക്കൾക്ക് JioCinema ആപ്പ് ഡൗൺലോഡ് ചെയ്യാം, അവിടെ ഐപിഎൽ 2024 ടൂർണമെൻ്റ് സൗജന്യമായി തത്സമയം സംപ്രേക്ഷണം ചെയ്യും. ഗെയിമുകൾ തത്സമയം കാണുന്നതിന് JioCinema പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ല എന്നത് ശ്രദ്ധേയമാണ്.
ജിയോ ഇതര നമ്പറുകൾ ഉപയോഗിച്ച് പോലും ലോഗിൻ ചെയ്യാൻ സാധിക്കും എന്ന പ്രത്യേകതയും ഉണ്ട്. മികച്ച രീതിയിൽ ഫോണിൽ ഐപിഎൽ മത്സരം കാണണമെങ്കിൽ സ്ഥിരതയുള്ള ഇന്റർനെറ്റ് കണക്ടിവിറ്റിയാണ് ആവശ്യം. അത് റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റോ മൊബൈൽ ആപ്പോ പരിശോധിച്ചാൽ അനുയോജ്യമായ പ്ലാനുകൾ ഉപയോക്താക്കൾക്ക് തന്നെ കണ്ടെത്താം.
5ജി ഫോൺ ഉള്ളവർക്ക് തങ്ങളുടെ ഏരിയയിൽ ജിയോ 5ജി എത്തിയിട്ടുണ്ട് എങ്കിൽ ഡാറ്റ പരിധി സംബന്ധിച്ച ആശങ്കകൾ ഒന്നുമില്ലാതെ തന്നെ മത്സരങ്ങൾ ആസ്വദിക്കാൻ കഴിയും. കാരണം ജിയോ അൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി നൽകുന്നുണ്ട്. കൂടുതൽ ഡാറ്റ വേണ്ട 4ജി ഉപയോക്താക്കൾക്ക് ജിയോയുടെ ഡാറ്റ പ്ലാനുകളെ ആശ്രയിക്കാം.


Click it and Unblock the Notifications








