സാംസങ് ഗാലക്സി അൺപാക്ക്ഡ് ഇവന്റ് 2020; തത്സമയം കാണാം
സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ് അൺപാക്ക്ഡ് 2020 ഇവന്റിൽ ഇന്ന് വൈകുന്നേരം 7: 30 ന് അവതരിപ്പിക്കും. ഗാലക്‌സി നോട്ട് 20 സീരീസിനുപുറമെ, ദക്ഷിണ കൊറിയൻ സ്മാർട്ട്‌ഫോൺ നിർമ്മാതാവ് ഗാലക്‌സി ടാബ് എസ് 7, ഗാലക്‌സി വാച്ച് 3, ഗാലക്‌സി ബഡ്‌സ് ലൈവ്, ഗാലക്‌സി ഇസഡ് ഫോൾഡ് 2 എന്ന് വിളിക്കാവുന്ന മടക്കാവുന്ന ഫോൺ എന്നിവയുൾപ്പെടെ കൂടുതൽ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

സാംസങ് ഗാലക്സി അൺപാക്ക്ഡ് 2020 ലൈവ് സ്ട്രീം
സാംസങ് ഗാലക്സി അൺപാക്ക്ഡ് 2020 വെർച്വൽ ഇവന്റ് ലോകമെമ്പാടുമുള്ള ആരാധകർക്കായി ഓൺലൈനിൽ തത്സമയം സംപ്രേഷണം ചെയ്യും, അതേപോലെ തന്നെ അപ്‌ഡേറ്റുകൾ കണ്ടെത്താനാകും. ലോഞ്ച് പരിപാടി വൈകുന്നേരം 7:30 മണിക്ക് ആരംഭിക്കും. കൂടാതെ, ഉപയോക്താക്കൾക്ക് സാംസങ് ഗ്ലോബൽ ന്യൂസ്‌റൂം, സാംസങ് ഗ്ലോബൽ ഫേസ്ബുക്ക് പേജ്, സാംസങ്.കോം എന്നിവ വഴി തത്സമയ സ്ട്രീം വീഡിയോ കാണാനാകും.
സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ് പ്രതീക്ഷിക്കുന്ന വില
സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ് സ്റ്റാൻഡേർഡ് വേരിയന്റിന് ഏകദേശം 84,000 രൂപയും, 5 ജി വേരിയന്റിന് ഏകദേശം 92,800 രൂപയും വില വരുന്നു. ഗാലക്‌സി നോട്ട് 20 അൾട്രയ്ക്ക് സ്റ്റാൻഡേർഡ് വേരിയന്റിന് ഏകദേശം 1,14,900 രൂപയും, 5 ജി വേരിയന്റിന് ഏകദേശം 1,19,400 രൂപയും വില വരുന്നു. ഈ ലോഞ്ച് ഇവന്റിൽ വരാനിരിക്കുന്ന മുൻനിര സ്മാർട്ട്‌ഫോണുകളുടെ ഔദ്യോഗിക വിലയെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭിക്കും. ഇന്ത്യയിൽ വരാനിരിക്കുന്ന ഈ സാംസങ് സ്മാർട്ട്‌ഫോണുകൾ ബ്രോൺസ്, ഗ്രീൻ, ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഗാലക്‌സി നോട്ട് 20 സീരീസ് ഓഗസ്റ്റ് 28 മുതൽ രാജ്യത്ത് വിൽപ്പനയ്ക്ക് എത്തും.
സാംസങ് ഗാലക്‌സി നോട്ട് 20 സീരീസ്
12 എംപി പ്രൈമറി ക്യാമറ സെൻസറും 10 എംപി സെൽഫി ക്യാമറ സെൻസറും ഉള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണവുമായി സാംസങ് ഗാലക്‌സി നോട്ട് 20 സ്റ്റാൻഡേർഡ് വേരിയന്റ് എത്തുമെന്ന് അനുമാനിക്കുന്നു. 4300 എംഎഎച്ച് ബാറ്ററിയുമായി ഐപി 68 സർട്ടിഫൈഡ് ബിൽഡുണ്ട്. റിവേഴ്സ് വയർലെസ് ചാർജിംഗ്, വയർലെസ് ചാർജിംഗ് എന്നിവ കമ്പനിയിൽ നിന്നും പ്രതീക്ഷിക്കാവുന്നവയാണ്. അതേസമയം, 108 എംപി പ്രൈമറി സെൻസറിനൊപ്പം ക്വാഡ് ക്യാമറ സജ്ജീകരണവും മറ്റ് സെൻസറുകൾക്കൊപ്പം മെച്ചപ്പെട്ട എസ്-പെൻ സ്റ്റൈലസും 120 ഹെർട്സ് പുതുക്കൽ നിരക്ക് പോലുള്ളവയും സാംസങ് ഗാലക്‌സി നോട്ട് 20 അൾട്രയിൽ വരുമെന്ന് പറയുന്നു. 12 ജിബി റാമും അൾട്രാ-വൈഡ് ബാൻഡ് സാങ്കേതികവിദ്യയും ഈ സ്മാർട്ഫോൺ സീരിസിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാം.
വൈകുന്നേരം 7:30 യ്ക്ക് ആരംഭിക്കുന്ന ഈ ഓൺലൈൻ ഇവന്റ് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ്, യൂട്യൂബ് ചാനൽ, സോഷ്യൽ മീഡിയ ഹാൻഡിലുകൾ എന്നിവയിലൂടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. എല്ലാ ഉൽപ്പന്നങ്ങളെയും കുറിച്ചുള്ള വിശദമായ തത്സമയ അപ്‌ഡേറ്റുകൾ ലൈവ് സ്ട്രീം വഴി നിങ്ങൾക്ക് അറിയാവുന്നതാണ്.


Click it and Unblock the Notifications








