ഇന്‍സ്റ്റാഗ്രാം 'ക്ലോസ് ഫ്രണ്ട്‌സ് ഫീച്ചര്‍' എങ്ങനെ ഉപയോഗിക്കാം?
ഇന്‍സ്റ്റാഗ്രാമിന്റെ ഏറ്റവും പുതിയ ഫീച്ചറാണ് ക്ലോസ് ഫ്രണ്ട്‌സ് ഫീച്ചര്‍. ചിത്രങ്ങളും വീഡിയോകളും വേണ്ടപ്പെട്ടവരുടെ ഗ്രൂപ്പുകളിലേക്കു മാത്രം ഷെയര്‍ ചെയ്യാനുളള പുതിയ സംവിധാനമാണിത്.

അടുത്ത സുഹൃത്തുക്കളുടെ ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം അവര്‍ക്കു മാത്രമായി നിങ്ങളുടെ ചിത്രങ്ങളും വിവരങ്ങളും പങ്കുവയ്ക്കാന്‍ സാധിക്കും ഇതിലൂടെ. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലെ ഇമേജുകളും അതു പോലെ വീഡിയോകളും 24 മണിക്കൂറിനു ശേഷം അപ്രത്യക്ഷമാകുന്നതാണ്. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ നിങ്ങള്‍ പോസ്റ്റ് ചെയ്തതൊന്നും കാണാന്‍ സാധിക്കില്ല.
ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസ് എങ്ങനെ സൃഷ്ടിക്കാം?
1. ആദ്യം നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ പേജിലേക്ക് പോകുക.
2. പേജിന്റെ മുകളിലായി കാണുന്ന യൂസര്‍ നെയിമില്‍ ടാപ്പ് ചെയ്യുക.
3. ശേഷം നിങ്ങള്‍ രണ്ട് ടാബുകള്‍ കാണും. ഒന്ന് നിങ്ങള്‍ പിന്തുടരുന്നവരുടെ എണ്ണം കാണിക്കും, രണ്ടാമത്തേത് നിങ്ങളുടെ ക്ലോസ്ഡ് ഫ്രണ്ട്‌സിനെ കാണിക്കും. അവിടെ 'ക്ലോസ് ഫ്രണ്ട്‌സ്' എന്നതില്‍ ടാപ്പ് ചെയ്യുക.
4. പട്ടികയില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുത്ത് 'Done' ല്‍ ടാപ്പ് ചെയ്യുക.
5. ഇനി നിങ്ങള്‍ സ്‌റ്റോറികള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങുമ്പോള്‍ ക്ലോസ്ഡ് ഫ്രണ്ട്‌സ് ലിസ്റ്റ് തിരഞ്ഞെടുക്കാം.
6. 'Remove' എന്നതില്‍ ടാപ്പ് ചെയ്യുന്നതിലൂടെ പട്ടികയില്‍ നിന്നും അംഗങ്ങളെ നീക്കം ചെയ്യാനും കഴിയും.


Click it and Unblock the Notifications








