ജിയോ 10ജിബി ഫ്രീ ഡേറ്റ എങ്ങനെ നേടാം?

|

ഇന്ത്യന്‍ ടെലികോം വിപണിയില്‍ രണ്ടു വര്‍ഷം പിന്നിട്ട വിജയം ആഘോഷിക്കുകയാണ് റിലയന്‍സ് ജിയോ. 2016ല്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു ജിയോയുടെ കടന്നു വരവ്. അണ്‍ലിമിറ്റഡ് ഡേറ്റ/ കോള്‍ ഓഫറുകള്‍ ഉപയോക്താള്‍ക്കു നല്‍കി മറ്റു കമ്പനികളെ ഞെട്ടിക്കുകയാണ് ഇപ്പോഴും ജിയോ.

 
ജിയോ 10ജിബി ഫ്രീ ഡേറ്റ എങ്ങനെ നേടാം?

ജൂണ്‍ 30 വരെയുളള കണക്കുകള്‍ പ്രകാരം 215 മില്ല്യന്‍ ഉപയോക്താക്കളാണ് ജിയോക്കുളളത്. ജിയോയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കൂടുതല്‍ ഡേറ്റ ഓഫറുകളാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.

ജിയോ പുതുതായി അവതരിപ്പിച്ച 'Jio Celebration Pack'ല്‍ 2ജിബി അധിക ഡേറ്റയാണ് നല്‍കുന്നത്, അതും നിലവിലെ പാക്കിലൂടെ. സെപ്തംബര്‍ 11 വരെ 2ജിബി ഡേറ്റ വ്വൗച്ചറുകള്‍ നിങ്ങള്‍ക്കു ലഭിക്കുന്നതാണ്. അതും ഓഫര്‍ കാലാവധി കഴിയുന്നതു വരെ. അങ്ങനെ മൊത്തത്തില്‍ ഈ പാക്കില്‍ 10ജിബി ഡേറ്റ ലഭിക്കുന്നു. സെപ്തംബര്‍ ഏഴിനാണ് ഇത് ആരംഭിച്ചത്.

അക്കൗണ്ട് പരിശോധിച്ചപ്പോള്‍ അതില്‍ സൂചിപ്പിക്കുന്നത്, ഓഫറിന്റെ കാലയളവില്‍ ഓരോ ദിവസവും 12am ആണ് ഡേറ്റ ആനുകൂല്യങ്ങള്‍ പുതുക്കുന്നത് എന്നാണ്.

മൈജിയോ ആപ്പ് ലോഗിന്‍ ചെയ്ത്, അവിടെ നിന്നും സ്‌ക്രോള്‍ ചെയ്ത് 'മൈ പ്ലാന്‍' എന്ന വിഭാഗത്തില്‍ എത്തിയാല്‍ നിങ്ങള്‍ക്ക് ഓഫര്‍ പരിശോധിക്കാന്‍ കഴിയും. ജിയോയുടെ ഈ രണ്ടാം വാര്‍ഷികാഘോഷം സെപ്തംബറിലും ഒക്ടോബറിലും ഉണ്ടാകുമെന്നാണ് ടെലികോം ടോക്കിന്റെ റിപ്പോര്‍ട്ട്. അതിനാല്‍ അടുത്ത മാസവും ജിയോ ഓഫറുകള്‍ പ്രതീക്ഷിക്കാം.

ഇതു കൂടാതെ ഈ ആഴ്ച തുടക്കത്തില്‍ ജിയോ കാഡ്ബറിക്കൊപ്പം സഹകരിച്ച് ഡേറ്റ ഓഫര്‍ നല്‍കാന്‍ തുടങ്ങി. അതായത് കാഡ്ബറി ഡയറിമില്‍ക്ക് ചോക്കലേറ്റ് പായ്ക്കിനു മുകളിലുളള ബാര്‍കോഡ് സ്‌കാന്‍ ചെയ്യുന്ന ജിയോ ഉപയോക്താക്കള്‍ക്ക് 1ജിബി 4ജി ഡേറ്റ സൗജന്യമായി ലഭിക്കും. മൈജിയോ ആപ്പില്‍ ഈ ഓഫര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി പ്രത്യേക ബാനറും ആപ്പില്‍ നല്‍കിയിട്ടുണ്ട്. ഓഫര്‍ ലഭ്യമാകാന്‍ ഈ ബാനറില്‍ ക്ലിക്ക് ചെയ്ത ശേഷം 'Participate Now' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം ഡയറിമില്‍ക്ക് കവറിലെ ബാര്‍ കോഡ് സ്‌കാന്‍ ചെയ്യുക. അങ്ങനെ സൗജന്യ ഡേറ്റ ഉപയോക്താവിന് ലഭ്യമാകും. 5 രൂപ മുതല്‍ 100 രൂപയ്ക്കുളളിലെ ഡയറിമില്‍ക്ക് ചോക്കലേറ്റിലാണ് സൗജന്യ ഓഫര്‍.

പൊക്കോ F1: പ്രശ്നങ്ങളും പരിഹാരങ്ങളും!പൊക്കോ F1: പ്രശ്നങ്ങളും പരിഹാരങ്ങളും!

Best Mobiles in India

Read more about:
English summary
How you can get Jio 10GB free 4G data

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X