സാംസഗ്, എല്‍ജി എന്നിവരോട് കൊമ്പുകോര്‍ക്കാന്‍ എച്ച്പി തങ്ങളുടെ സ്മാര്‍ട്ട്‌വാച്ച് ഇറക്കി

Written By:

പിസി നിര്‍മ്മാതാക്കള്‍ എച്ച്പി സ്മാര്‍ട്ട്‌വാച്ചിന്റെ കളിക്കളത്തില്‍ ഇറങ്ങി അവരുടെ ഫാഷന്‍ സ്മാര്‍ട്ട്‌വാച്ച് ഇറക്കിയിരിക്കുകയാണ്. എച്ച്പി സ്മാര്‍ട്ട്‌വാച്ച് ഫാഷന്‍ ഡിസൈനര്‍ മൈക്കള്‍ ബെസ്റ്റിയനാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കാഴ്ചയില്‍ ഇത് ക്രോണോവാച്ചിന്റേതിന് സമാനമാണ്. വിപണിയില്‍ ലഭ്യമായ മറ്റ് സ്മാര്‍ട്ട്‌വാച്ചുകളുമായി ഇതിനെ താരതമ്യം ചെയ്താല്‍ സാംസഗ്, എല്‍ജി എന്നിവയെക്കൂടാതെ മോട്ടോ 360-നേക്കാളും കുറച്ച് വ്യത്യസ്തമായ കാഴ്ചയാണ് ഇതിനുളളത്.

എന്നാല്‍ ഇതില്‍ സ്മാര്‍ട്ട്‌വാച്ചിന്റെ എല്ലാ സവിശേഷതകളും നല്‍കിയിട്ടുണ്ട്. അതായത് ടച്ച് സ്‌ക്രീന്‍ കൂടാതെ ഇന്‍കമിംഗ് കോള്‍ അലര്‍ട്ടുകള്‍, കാലവസ്ഥയെക്കുറിച്ചുളള അറിയിപ്പുകള്‍ തുടങ്ങിയവ. ഫോണ്‍ നിയന്ത്രിക്കുന്നതിന് പുറമേ നിങ്ങള്‍ക്ക് മറ്റ് ജോലികളും ഇതില്‍ ചെയ്യാവുന്നതാണ്. കൂടാതെ പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫുമാണ്. സ്മാര്‍ട്ട്‌വാച്ചിനെ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുമായും ഐഒഎസ് സ്മാര്‍ട്ട്‌ഫോണുമായും സമന്വയിപ്പിക്കാവുന്നതാണ്. ഇതിന്റെ വില്‍പ്പന നവംബര്‍ 7-നാണ് ആരംഭിക്കുക. ലിമിറ്റഡ് എഡിഷന് 649 ഡോളര്‍ അതാതയ് 39,000 രൂപയാണ് വില. എന്നാല്‍ സാധാരണ മോഡലിന് 349 ഡോളര്‍ അതായത് 21,400 രൂപയുടെ അടുത്ത് ലഭിക്കുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

എച്ച്പി സ്മാര്‍ട്ട്‌വാച്ച് ഫാഷന്‍ ഡിസൈനര്‍ മൈക്കള്‍ ബെസ്റ്റിയണാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇത് സ്മാര്‍ട്ട്‌വാച്ചിന് മറ്റുളളവയേക്കാള്‍ വ്യത്യസ്തമായ കാഴ്ച സമ്മാനിക്കുന്നു.

2

എച്ച്പി തങ്ങളുടെ സ്മാര്‍ട്ട്‌വാച്ചിന്റെ കുറച്ച് സ്‌പെഷ്യല്‍ എഡിഷനുകളും ഇറക്കുന്നുണ്ട്. ഇതില്‍ എലിഗേറ്റര്‍ ലെതര്‍ സ്ട്രാപുകളും, സഫയര്‍ ഗ്ലാസ്സുകളും, പിവിഡി പെയിന്റിംഗുമാണ് ഉപയോഗിച്ചിരിക്കുന്നത്.

3

എച്ച്പി സ്മാര്‍ട്ട്‌വാച്ചില്‍ ഫോണ്‍ നോട്ടിഫിക്കേഷനും, കാലാവസ്ഥയിലെക്കുറിച്ചുളള വിവരങ്ങളും, ഫോണിനെ നിയന്ത്രിക്കുക തുടങ്ങിയ സവിശേഷതകളും നല്‍കിയിരിക്കുന്നു.

4

എച്ച്പി സ്മാര്‍ട്ട്‌വാച്ചില്‍ വെളളം കയറുന്ന പേടി വേണ്ട, ഇത് പൂര്‍ണ്ണമായും വാട്ടര്‍പ്രൂഫാണ്.

5

വമ്പന്‍മാരോട് കൊമ്പുകോര്‍ക്കാനായി ഇതാ എച്ച്പി സ്മാര്‍ട്ട്‌വാച്ച്...!

6

വമ്പന്‍മാരോട് കൊമ്പുകോര്‍ക്കാനായി ഇതാ എച്ച്പി സ്മാര്‍ട്ട്‌വാച്ച്...!

7

വമ്പന്‍മാരോട് കൊമ്പുകോര്‍ക്കാനായി ഇതാ എച്ച്പി സ്മാര്‍ട്ട്‌വാച്ച്...!

8

വമ്പന്‍മാരോട് കൊമ്പുകോര്‍ക്കാനായി ഇതാ എച്ച്പി സ്മാര്‍ട്ട്‌വാച്ച്...!

9

വമ്പന്‍മാരോട് കൊമ്പുകോര്‍ക്കാനായി ഇതാ എച്ച്പി സ്മാര്‍ട്ട്‌വാച്ച്...!

10

വമ്പന്‍മാരോട് കൊമ്പുകോര്‍ക്കാനായി ഇതാ എച്ച്പി സ്മാര്‍ട്ട്‌വാച്ച്...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot