സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തെ കിടുക്കാനെത്തുന്നു HTC M7

Posted By: Super

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2013ലെ ലോക മൊബൈല്‍ കോണ്‍ഗ്രസില്‍ തിളങ്ങാന്‍ എച്ച്ടിസി പുറത്തെടുക്കാന്‍ പോകുന്ന തകര്‍പ്പന്‍ ഫോണ്‍ എച്ച്ടിസി എം7 ആണെന്ന് വാര്‍ത്തകള്‍ വന്നിരിയ്ക്കുന്നു. ഉയര്‍ന്ന റെസല്യൂഷന്‍ ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയ്‌ക്കൊപ്പം, ശക്തമായ പ്രൊസസ്സറും ചേര്‍ത്ത് വരുന്ന ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായിരിയ്ക്കും ഉപയോഗിയ്ക്കുക. എന്നാല്‍ ഇക്കാര്യങ്ങളൊന്നും തന്നെ ഔദ്യോഗികമായി സ്ഥിരീകരിയ്ക്കപ്പെട്ടിട്ടില്ല.

ഹസന്‍ കേമാക് വിഭാവനം ചെയ്ത എച്ച്ടിസി എം7 ആശയത്തില്‍  4.7 ഇഞ്ച് SLCD 3 ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയ്‌ക്കൊപ്പം 1080p റസല്യൂഷനും, 1.7 GHz ക്വാഡ്‌കോര്‍ പ്രൊസസ്സറും പ്രധാന പ്രത്യേകതകളാണ്. ക്യാമറയുടെ കാര്യത്തില്‍ എച്ച്ഡി വീഡിയോ ശേഷിയുള്ള 13 മെഗാപിക്‌സല്‍ പിന്‍ക്യാമറയും, 2.1 മെഗാപിക്‌സല്‍ മുന്‍ക്യാമറയും നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന ശബ്ദസാധ്യതയും ഈ മോഡലിന് നല്‍കിയിട്ടുണ്ട്.

2300 mAh ബാറ്ററിയും, അത്യാധുനിക കണക്ടിവിറ്റി സംവിധാനങ്ങളുമൊക്കെ ഉണ്ടാകുമെന്ന് വിശ്വസിയ്ക്കപ്പെടുന്ന ഈ മോഡലിനെ സംബന്ധിച്ച് എച്ച്ടിസി ഒരു ഔദ്യോഗിക വിവരവും പുറത്ത് വിട്ടിട്ടില്ല.

ഏതായാലും ഈ  മോഡലിനായി ഒരുക്കിയ കണ്‍സെപ്‌ററ് ഫോണിന്റെ ദൃശ്യങ്ങള്‍ ഗാലറിയില്‍ കാണാം.

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot