എച്ച്ടിസി യുെട 'U' സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 2ന് എത്തുന്നു!

Written By:

കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ എച്ച്ടിസി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തിക്കാനുളള തന്ത്രപ്പാടിലായിരുന്നു. ഈ ഫോണിനെ കുറിച്ച് പല റിപ്പോര്‍ട്ടുകളും ഇതിനകം തന്നെ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ തായ്‌വാനീസ് ടെക് കമ്പനിയില്‍ നിന്നും എച്ച്ടിസി ഫോണിനെ കുറിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുന്നു. അതായത് നവംബര്‍ 2ന് പുതിയ 'U' സീരീസിലെ സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുമെന്ന്.

ഇന്ത്യലെ ഏറ്റവും ധനികനായ ടെക്കികള്‍ ആരൊക്ക?

എച്ച്ടിസി യുെട 'U' സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 2ന് എത്തുന്നു!

ട്വീറ്ററിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയിട്ടുളളത്. ഇമേജ് ഉള്‍പ്പെടെയാണ് ഹാന്‍സെറ്റിനെ കുറിച്ച് പ്രഖ്യാപിച്ചിട്ടുളളത്.

നേരത്തെ നല്‍കിയിട്ടുളള റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ട് സ്മാര്‍ട്ട്‌ഫോണുകളാണ് എത്തുന്നത്. ഒന്ന് മിഡ്‌റേഞ്ച് ശ്രേണിയിലെ സ്മാര്‍ട്ട്‌ഫോണകള്‍ എത്തുന്നു. ഇത് ഗൂഗിള്‍ വണ്‍ ആന്‍ഡ്രോയിഡിനു വേണ്ടിയുളളതാണ്. രണ്ടാമത്തെ ഹാന്‍സെറ്റ് മാര്‍ക്കറ്റിലെ മറ്റു മുന്‍നിര ഹാന്‍സെറ്റുകള്‍ക്കു സമാനമായിരിക്കും.

'HTC U11 Life' എന്നാണ് ഒരു ഫോണിന്റെ പേര്. ട്വിറ്ററില്‍ വന്ന സവിശേഷതകള്‍ അനുസരിച്ച് ഈ ഫോണ്‍ ശക്തമായ പതിപ്പില്‍ ആയിരിക്കും. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 630 പ്രോസസര്‍, 16എംപി മുന്‍/ പിന്‍ ക്യാമറകള്‍. രണ്ട് വേരിയന്റില്‍ എത്തുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 3ജിബി റാം/ 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെയാണ്.

എച്ച്ടിസി യുെട 'U' സീരീസ് സ്മാര്‍ട്ട്‌ഫോണ്‍ നവംബര്‍ 2ന് എത്തുന്നു!

സാംസങ്ങ് 360 ഡിഗ്രീ 3ഡി വിആര്‍ ക്യാമറ അവതരിപ്പിച്ചു!

ഈ ഹാന്‍സെറ്റുകള്‍ ആന്‍ഡ്രോയിഡ് 8.0 ഓറിയോയില്‍ പ്രവര്‍ത്തിക്കുകയും ഒരു IP67 റേറ്റ് ബില്‍റ്റുമാണ്. എഡ്ജ് സെന്‍സ്, USonic ടെക് എന്നിവ എച്ച്ടിസി യു11 നോടൊപ്പം കാണാം. ഈ ഫോണ്‍ 2600എംഎഎച്ച് ബാറ്ററിയുടെ പിന്‍ബലവും ആന്‍ഡ്രോയിഡ് വണ്‍ പ്രോഗ്രാമിന്റെ ഭാഗവുമായി വരുന്നു.

എച്ച്ടിസി 11 പ്ലസ് ഫ്‌ളാഗ്ഷിപ്പ് ഫോണിന് 5.99 ഇഞ്ച് JDI ഡിസ്‌പ്ലേ, 2880X1440 റിസൊല്യൂഷന്‍, 18:9 റെഷ്യോ എന്നിവ സവിശേഷതകളാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoC, 4ജിബി/ 6ജിബി റാം, 64ജിബി/ 128ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 12എംപി റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, ക്വിക് ചാര്‍ജ്ജ് 3.0, എഡ്ജ് സെന്‍സ്, യുഎസ്ബി ടെപ്പ്-സി പോര്‍ട്ട് എന്നിവ മറ്റു സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

English summary
Now, the Taiwanese tech firm has cleared the air by officially announcing the launch of a new 'U' series handset on November 2.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot